ഇന്ത്യയുടെ ട്വന്റി20 ടീമിൽ നിന്ന് ബിസിസിഐ സിലക്ടർമാർ എം.എസ്. ധോണിയെ പുറത്തിരുത്തിയിട്ട് 3 വർഷം പോലുമായില്ല. ഇപ്പോൾ, ട്വന്റി20 ലോകകപ്പ് പടിവാതിൽക്കലത്തിയപ്പോൾ അതേ ബിസിസിഐ തന്നെ ധോണിയെ ടീം ഇന്ത്യയുടെ മെന്റർ ആയി നിയോ​ഗിച്ചിരിക്കുന്നു. 2018 ൽ ധോണി എന്ന വെറ്ററൻ താരത്തിൽ വിശ്വാസം നഷ്ടപ്പട്ടു തുടങ്ങിയ

ഇന്ത്യയുടെ ട്വന്റി20 ടീമിൽ നിന്ന് ബിസിസിഐ സിലക്ടർമാർ എം.എസ്. ധോണിയെ പുറത്തിരുത്തിയിട്ട് 3 വർഷം പോലുമായില്ല. ഇപ്പോൾ, ട്വന്റി20 ലോകകപ്പ് പടിവാതിൽക്കലത്തിയപ്പോൾ അതേ ബിസിസിഐ തന്നെ ധോണിയെ ടീം ഇന്ത്യയുടെ മെന്റർ ആയി നിയോ​ഗിച്ചിരിക്കുന്നു. 2018 ൽ ധോണി എന്ന വെറ്ററൻ താരത്തിൽ വിശ്വാസം നഷ്ടപ്പട്ടു തുടങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ ട്വന്റി20 ടീമിൽ നിന്ന് ബിസിസിഐ സിലക്ടർമാർ എം.എസ്. ധോണിയെ പുറത്തിരുത്തിയിട്ട് 3 വർഷം പോലുമായില്ല. ഇപ്പോൾ, ട്വന്റി20 ലോകകപ്പ് പടിവാതിൽക്കലത്തിയപ്പോൾ അതേ ബിസിസിഐ തന്നെ ധോണിയെ ടീം ഇന്ത്യയുടെ മെന്റർ ആയി നിയോ​ഗിച്ചിരിക്കുന്നു. 2018 ൽ ധോണി എന്ന വെറ്ററൻ താരത്തിൽ വിശ്വാസം നഷ്ടപ്പട്ടു തുടങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ ട്വന്റി20 ടീമിൽ നിന്ന് ബിസിസിഐ സിലക്ടർമാർ എം.എസ്. ധോണിയെ പുറത്തിരുത്തിയിട്ട് 3 വർഷം പോലുമായില്ല. ഇപ്പോൾ,  ട്വന്റി20 ലോകകപ്പ് പടിവാതിൽക്കലത്തിയപ്പോൾ അതേ ബിസിസിഐ തന്നെ ധോണിയെ ടീം ഇന്ത്യയുടെ മെന്റർ ആയി നിയോ​ഗിച്ചിരിക്കുന്നു. 2018 ൽ ധോണി എന്ന വെറ്ററൻ താരത്തിൽ വിശ്വാസം നഷ്ടപ്പട്ടു തുടങ്ങിയ സിലക്ടർമാർ ഋഷഭ് പന്തിനും ദിനേഷ് കാർത്തിക്കിനുമൊക്കെ കൂടുതൽ അവസരം കൊടുക്കാൻ ധോണിയെ തൽക്കാലം മാറ്റിനിർത്തുന്നു എന്നാണ് അവകാശപ്പെട്ടിരുന്നത്. ഇപ്പോൾ ബിസിസിഐ സെക്രട്ടറി ജയ് ഷാ മുൻകയ്യെടുത്ത് ഇത്തരമൊരു നീക്കം നടത്തിയത് എന്തു ലക്ഷ്യം വച്ചാകും?

∙ ശാസ്ത്രിയുടെ പിൻഗാമിയോ?

ADVERTISEMENT

ടീമിന്റെ മുഖ്യപരിശീലകൻ രവി ശാസ്ത്രിയുടെ നാളുകൾ എണ്ണപ്പെട്ടതിനാൽ, പിൻ​ഗാമിയെ വളർത്തിക്കൊണ്ടുവരാനുള്ള ശമ്രമാണ് ഇതെന്ന് ചില ​ഗൂഢാലോചനാ സിദ്ധാന്തക്കാർ വിശ്വസിക്കുന്നുണ്ട്. പക്ഷേ, നിലവിൽ പ്രഫഷനൽ ക്രിക്കറ്റ് രംഗത്തുള്ള  ധോണി അത്തരമൊരു എടുത്തുചാട്ടം നടത്താനുള്ള സാധ്യത ഏറെ കുറവാണ്. ട്വന്റി20 ലോകകപ്പ് ടീമിന്റെ മാർഗദർശിയാകാമെന്ന് ധോണി തന്നെ സമ്മതിച്ചതായി ബിസിസിഐ അധികൃതർ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ഈ ടൂർണമെന്റ് കാലയളവിലേക്കു മാത്രമാണ് ഈ സംവിധാനം എന്നു തന്നെ വരികൾക്കിടയിൽ വായിച്ചെടുക്കാം. 

∙ റോൾ എന്ത്?

മുഖ്യ പരിശീലകനായി ശാസ്ത്രിയും ഏതഭിപ്രായവും മുഖത്തുനോക്കി പറയുന്ന നായകനായ വിരാട് കോലിയുമുള്ളപ്പോൾ ഈ സംഘത്തിൽ ധോണിക്കു പിന്നെ എന്താണ് റോൾ? ഐപിഎലിൽ 5 തവണ കിരീടം നേടിയ  രോഹിത് ശർമ ടീമിന്റെ ഉപനായകനുമാണ്.  ട്വന്റി 20 ഫോർമാറ്റിൽ കോലിയുടെ നേതൃഗുണത്തെപ്പറ്റി സംശയങ്ങൾ ബാക്കി നിൽക്കുന്നതു കൊണ്ടാകുമോ ഈ പരീക്ഷണം ? ഐപിഎല്ലിൽ കോലി ഒരു കിരീടം പോലും നേടിയിട്ടില്ല എന്ന വസ്തുത വച്ചു നോക്കുമ്പോൾ അങ്ങനെ വേണമെങ്കിലും സംശയിക്കാം. ഒരു ഐസിസി ടൂർണമെന്റിലും കോലിയെന്ന നായകന്  കിരീടഭാഗ്യുണ്ടായിട്ടില്ല എന്നതും ഇതോടൊപ്പം ചേർത്തു വായിക്കണം.

∙ തന്ത്രങ്ങളുടെ ആശാൻ

ADVERTISEMENT

പക്ഷേ, യഥാർഥത്തിൽ എന്തായിരിക്കും ബിസിസിഐ ലക്ഷ്യം വയ്ക്കുന്നത്? 2007 ലെ ട്വന്റി 20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും 2013 ൽ ചാംപ്യൻസ് ട്രോഫിയും വിജയിച്ച ധോണിയെക്കാൾ മോശക്കാരനാണ് ഇപ്പോഴത്തെ നായകൻ എന്നു സ്ഥാപിക്കാനാകില്ല എന്ന് ഉറപ്പാണ്. തന്ത്രങ്ങളുടെ ആശാനാണ് താനെന്ന് 2007 ട്വന്റി 20 ലോകകപ്പിൽ , ചെറുപ്രായത്തിൽ ധോണി തെളിയിച്ചതാണ്. പ്രതിസന്ധികളിൽ പതറാതെ ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്സ്മാന്റെ റോളിലും ടീമിനെ വിജയത്തിലെത്തിക്കുന്നതെങ്ങനെയെന്ന് ഇന്ത്യൻ ജഴ്സിയിലും ഐപിഎലിലും പല കുറി ധോണി തെളിയിച്ചു കഴിഞ്ഞു. ഈ ഗുണമാണ് ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ഉറ്റുനോക്കുന്നത്.

∙ എപ്പോഴും കൂൾ !

മികച്ച ക്യാപ്റ്റനാണെങ്കിലും മൈതാനത്ത് വികാരം മറച്ചു വയ്ക്കാത്ത താരമാണ് കോലി . ആവേശമാണെങ്കിലും നിരാശയാണെങ്കിലും മുഖത്തു നിന്നു വായിച്ചെടുക്കാം. ധോണിയാകട്ടെ, ഇതിന്റെ മറുവശമാണ്. ജയിക്കുമ്പോൾ അമിത ആഹ്ലാദമില്ല. പ്രതിസന്ധികളിൽ തളർന്നു പോവുകയുമില്ല. ഒരു ഓവറിൽ കളിയുടെ വിധി നിശ്ചയിക്കപ്പെട്ടേക്കാവുന്ന ട്വന്റി 20 മത്സരത്തിൽ ഇത്തരമൊരു സാന്നിധ്യമാണ് ടീം ഇന്ത്യയുടെ ഡഗൗട്ടിൽ ധോണിക്കു നൽകാവുന്ന ഏറ്റവും വലിയ സംഭാവനകളിലൊന്ന്. 

പിച്ച് കാണുമ്പോൾത്തന്നെ അതിന്റെ സ്വഭാവം ഗണിച്ചെടുക്കാൻ ധോണി കാട്ടിയിരുന്ന മികവ് ഒന്നു വേറെ തന്നെ. ഈയിടെ, ഏറെക്കാലത്തിനുശേഷം ലീഡ്സ് ടെസ്റ്റിൽ ടോസ് കിട്ടിയപ്പോൾ കോലി ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ഇന്നിങ്സിൽ 80 റൺസ് പോലും തികച്ചില്ല. ധോണിയായിരുന്നു നായകനെങ്കിൽ എന്തായിരിക്കും തീരുമാനമെന്ന് വേണമെങ്കിൽ ആലോചിച്ചു നോക്കാം!

ADVERTISEMENT

∙ ആരാണ് മെന്റർ ?

എന്ന നിലയിൽ ധോണിയുടെ റോൾ മുഖ്യപരിശീലകനോ ക്യാപ്റ്റനോ മുകളിലാവില്ല. പക്ഷേ, അവരുടെ കീഴെയുമാകില്ല. അതു സൂചിപ്പിക്കുന്നത്, ഓരോ മത്സരത്തിലെയും സാഹചര്യങ്ങൾക്കത്തസരിച്ച് തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ  ധോണിക്കു നിർണായക പങ്കുണ്ടാകുമെന്നാണ്. നിലവിൽ ഐപിഎൽ ടീമുകളുടെ മെന്റർമാർ ഏതാണ്ട് ഇതേ രീതിയിലാണ് പ്രവർത്തിക്കുന്നത്. സൺ റൈസേഴ്സ് ഹൈദരാബാദിന്റെ മെന്ററായ വി.വി.എസ്. ലക്ഷ്മൺ ഉദാഹരണം.

കളി നടക്കുന്നതിനിടെ പെട്ടെന്നു തീരുമാനമെടുക്കുന്നതിൽ ധോണിയുടെ മികവാണ് ടീം ഇന്ത്യയ്ക്ക് പ്രയോജനപ്പെടുത്താവുന്ന മറ്റൊരു ഗുണം. ടീമിൽ ഇടം നേടിയ മിക്കവരെയും അടുത്തറിയുന്ന വ്യക്തിയെന്ന നിലയിൽ ഇന്ത്യയുടെ ഡഗൗട്ടിൽ സൗഹാർദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും ധോണിക്കു കഴിയും.

സെപ്റ്റംബർ മൂന്നാം വാരത്തിൽ യുഎഇയിൽ  ഐപിൽ പുനരാരംഭിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സിസിനെ കിരീട വിജയത്തിലേക്ക് നയിക്കുക മാത്രമാകില്ല ധോണിയുടെ ലക്ഷ്യം. ട്വന്റി 20 ലോകകപ്പിൽ ടീം ഇന്ത്യയ്ക്കായി ഒരു ബ്ലൂ പ്രിന്റ് തന്നെ മുൻ നായകൻ തയാറാക്കിയാലും അദ്ഭുതപ്പെടാനില്ല !

English Summary: MS Dhoni Returns to Team India as Its Mentor