ന്യൂഡൽഹി∙ ഏകദിന– ട്വന്റി20 മത്സരങ്ങളിലെ നായക സ്ഥാനം ഒഴിയാൻ വിരാട് കോലി സന്നദ്ധത പ്രകടിപ്പിച്ചതായുള്ള വാർത്തകൾ തള്ളി ബിസിസിഐ ട്രഷറർ അരുൺ ധുമാൽ. Virat Kohli, Rohit Sharma, BCCI, Manorama News

ന്യൂഡൽഹി∙ ഏകദിന– ട്വന്റി20 മത്സരങ്ങളിലെ നായക സ്ഥാനം ഒഴിയാൻ വിരാട് കോലി സന്നദ്ധത പ്രകടിപ്പിച്ചതായുള്ള വാർത്തകൾ തള്ളി ബിസിസിഐ ട്രഷറർ അരുൺ ധുമാൽ. Virat Kohli, Rohit Sharma, BCCI, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഏകദിന– ട്വന്റി20 മത്സരങ്ങളിലെ നായക സ്ഥാനം ഒഴിയാൻ വിരാട് കോലി സന്നദ്ധത പ്രകടിപ്പിച്ചതായുള്ള വാർത്തകൾ തള്ളി ബിസിസിഐ ട്രഷറർ അരുൺ ധുമാൽ. ട്വന്റി20 ലോകകപ്പിനു ശേഷം ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ നായക സ്ഥാനം ഒഴിയാൻ കോലി സന്നദ്ധത പ്രകടിപ്പിച്ച തരത്തിൽ പ്രചരിച്ച വാർത്തകൾ ശുദ്ധ ‘അസംബന്ധ’മാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇത്തരത്തിൽ പ്രചരിച്ച വാർത്തകൾ ശുദ്ധ അസംബന്ധമാണ്. ഇതൊന്നും സംഭവിക്കാൻ പോകുന്നില്ലെന്നതാണു വസ്തുത. എല്ലാം മാധ്യമ സൃഷ്ടി മാത്രം. ഇത്തരം കാര്യങ്ങൾ ബിസിസിഐ ചർച്ച ചെയ്തിട്ടേയില്ല. എല്ലാ ഫോർമാറ്റിലും കോലിതന്നെ ക്യാപ്റ്റനായി തുടരും’– അദ്ദേഹം പറഞ്ഞു. 45 ട്വന്റി 20 മത്സരങ്ങളിലും 95 ഏകദിനങ്ങളിലുമാണു കോലി ഇന്ത്യയെ നയിച്ചിട്ടുള്ളത്. കോലിക്കു കീഴിൽ 27 ട്വന്റി20 ജയങ്ങളും ഏകദിനത്തിൽ 65 ജയങ്ങളും ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

ഒക്ടോബറിൽ തുടങ്ങുന്ന ട്വന്റി20 ലോകകപ്പിനു ശേഷം ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ നായക സ്ഥാനം ഒഴിയാൻ വിരാട് കോലി സന്നദ്ധത പ്രകടിപ്പിച്ചെന്നു ബിസിസിഐ ഭാരവാഹി പറഞ്ഞതായും പകരം രോഹിത് ശർമ ചുമതല ഏൽക്കുമെന്നും ഒരു ദേശീയ മാധ്യമം ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു ബിസിസിഐ ട്രഷറർതന്നെ സംഭവത്തിൽ വിശദീകരണവുമായെത്തിയത്. 

അതേ സമയം ബിസിസിഐ വൃത്തങ്ങൾ അവർക്കു താൽപര്യമുള്ള തരത്തിലുള്ള വാർത്തകളാണു മാധ്യമങ്ങൾക്കു നൽകുന്നതെന്നും ഇവരെ കണ്ണടച്ചു വിശ്വസിക്കുന്നതിനു പകരം മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടോ എന്നു കാത്തിരുന്നു കാണുകയാകും ഉചിതമെന്നും മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര യൂ ട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു. 

ADVERTISEMENT

English Summary: Virat Kohli To Remain Captain In All Formats: Top BCCI Official To NDTV