മുംബൈ∙ ഈ വർഷം അവസാനവും അടുത്ത വർഷം ആദ്യവുമായി വെസ്റ്റിൻഡീസ്, ന്യൂസീലൻഡ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകൾക്ക് ആതിഥ്യം വഹിക്കാനൊരുങ്ങി ഇന്ത്യ. നാലു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും 14 ട്വന്റി20 മത്സരങ്ങളുമാണ് ഈ ടീമുകൾക്കെതിരെ ഇന്ത്യ കളിക്കുക. നാലു ടെസ്റ്റ് മത്സരങ്ങൾ ന്യൂസീലൻഡ്, ശ്രീലങ്ക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഈ വർഷം അവസാനവും അടുത്ത വർഷം ആദ്യവുമായി വെസ്റ്റിൻഡീസ്, ന്യൂസീലൻഡ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകൾക്ക് ആതിഥ്യം വഹിക്കാനൊരുങ്ങി ഇന്ത്യ. നാലു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും 14 ട്വന്റി20 മത്സരങ്ങളുമാണ് ഈ ടീമുകൾക്കെതിരെ ഇന്ത്യ കളിക്കുക. നാലു ടെസ്റ്റ് മത്സരങ്ങൾ ന്യൂസീലൻഡ്, ശ്രീലങ്ക ടീമുകൾക്കെതിരെയാണ്. ഈ കാലയളവിലെ ക്രിക്കറ്റ് മത്സരങ്ങളുടെ വിശദാംശങ്ങൾ ബിസിസിഐ പുറത്തുവിട്ടു.

മൂന്നു മത്സരങ്ങള്‍ ഉൾപ്പെടുന്ന ട്വന്റി20 പരമ്പരയോടെയാണ് ന്യൂസീലൻഡിന്റെ ഇന്ത്യൻ പര്യടനം ആരംഭിക്കുക. നവംബർ 17 മുതൽ 21 വരെ ജയ്പുർ, റാഞ്ചി, കൊൽക്കത്ത എന്നിവിടങ്ങളിലായാണ് ട്വന്റി20 മത്സരങ്ങൾ. തുടർന്ന് നവംബർ 25 മുതൽ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് കാൻപുരിൽ നടക്കും. ഡിസംബർ മൂന്നു മുതൽ മുംബൈയിലാണ് രണ്ടാം ടെസ്റ്റ്. 2016നുശേഷം ഇതാദ്യമായാണ് ന്യൂസീലൻഡ് ടെസ്റ്റ് മത്സരങ്ങൾക്കായി ഇന്ത്യയിലെത്തുന്നത്. അന്ന് മൂന്നു മത്സരങ്ങളുൾപ്പെടുന്ന പരമ്പര 3–0നാണ് ന്യൂസീലൻഡ് കൈവിട്ടത്.

ADVERTISEMENT

ന്യൂസീലൻഡിനുശേഷം വെസ്റ്റിൻഡീസ് ഇന്ത്യൻ പര്യടനത്തിനായി എത്തും. മൂന്നു വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണ് അവർ ഇവിടെ കളിക്കുക. ഫെബ്രുവരി ആറു മുതൽ 12 വരെ അഹമ്മദാബാദ്, ജയ്പുർ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഏകദിനങ്ങൾ. ട്വന്റി20 മത്സരങ്ങൾ ഫെബ്രുവരി 15, 18, 20 തീയതികളിലായി കട്ടക്ക്, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടക്കും.

ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനം ഫെബ്രുവരി 25ന് ആരംഭിക്കും. ആദ്യം രണ്ട് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയാണ് അവർ ഇവിടെ കളിക്കുക. ആദ്യ ടെസ്റ്റ് ഫെബ്രുവരി 25 മുതൽ ബെംഗളൂരുവിൽ നടക്കും. രണ്ടാം ടെസ്റ്റ് മാർച്ച് അഞ്ച് മുതൽ മൊഹാലിയിലാണ്. മാർച്ച് 13ന് ആദ്യ ട്വന്റി20 മത്സരവും മൊഹാലിയിൽ നടക്കും. മാർച്ച് 15, 18 തീയതികളിലായി രണ്ടും മൂന്നും ട്വന്റി20 മത്സരങ്ങൾ ധരംശാലയിലും ലക്‌നൗവിലുമായി നടക്കും.

ADVERTISEMENT

അഞ്ച് ട്വന്റി20 മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്ക ജൂണിൽ ഇവിടെയെത്തും. ജൂൺ 9 മുതൽ 19 വരെയുള്ള കാലയളവിലായി ചെന്നൈ, ബെംഗളൂരു, നാഗ്‌പുർ, രാജ്കോട്ട്, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.

English Summary: India to host New Zealand, West Indies, Sri Lanka, South Africa in 4 Tests, 3 ODIs, 14 T20Is in 2021/22