മുംബൈ∙ ഐപിഎൽ 14–ാം സീസണിനു ശേഷം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആർസിബി) നായകസ്ഥാനം ഒഴിയുമെന്നു പ്രഖ്യാപിച്ച വിരാട് കോലിയെ വിമർശിച്ച് മുന്‍ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ഐപിഎൽ നടക്കുന്നതിനിടെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി കോലി പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് മഞ്ജരേക്കർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഐപിഎൽ 14–ാം സീസണിനു ശേഷം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആർസിബി) നായകസ്ഥാനം ഒഴിയുമെന്നു പ്രഖ്യാപിച്ച വിരാട് കോലിയെ വിമർശിച്ച് മുന്‍ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ഐപിഎൽ നടക്കുന്നതിനിടെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി കോലി പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. 2014ൽ മഹേന്ദ്രസിങ് ധോണിയും അതിനു മുൻപ് 1985ൽ സുനിൽ ഗാവസ്കറും ഇന്ത്യൻ നായകസ്ഥാനം ഒഴിഞ്ഞതുമായി താരതമ്യം ചെയ്താണ് കോലിയുടെ രാജി പ്രഖ്യാപനത്തെ മഞ്ജരേക്കർ വിമർശിച്ചത്.

ഒരു ടൂർണമെന്റ് നടക്കുമ്പോൾ ക്യാപ്റ്റൻ ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നത് ശരിയല്ലെന്ന് മഞ്ജരേക്കർ ചൂണ്ടിക്കാട്ടി. ടൂർണമെന്റിന്റെ ഫലമെന്തായാലും അതിനുശേഷം മാത്രം സ്ഥാനമൊഴിയുന്നതാണ് അഭികാമ്യമെന്ന് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു.

ADVERTISEMENT

‘1985–86 കാലഘട്ടത്തിൽ മിനി ലോകകപ്പ് ജയിച്ചതിനു പിന്നാലെ സുനിൽ ഗാവസ്കർ പറഞ്ഞു; ക്യാപ്റ്റനെന്ന നിലയിലുള്ള അവസാന ദിനം എന്റെ സഹതാരങ്ങൾ ഏറ്റവും മികച്ച സമ്മാനം എനിക്ക് നൽകിയിരിക്കുന്നു. അന്ന് എല്ലാവരും വിസ്മയത്തോടെയാണ് ഗാവസ്കറിന്റെ രാജിപ്രഖ്യാപനം കേട്ടത്. രാജി പ്രഖ്യാപിച്ച സമയവും കിറുകൃത്യമായി. ആ ടൂർണമെന്റിലുടനീളം ടീമിനെ നയിച്ച ഗാവസ്കർ, ഫലമെന്തായാലും സ്ഥാനമൊഴിയാൻ നേരത്തേതന്നെ തീരുമാനിച്ചിരുന്നു’ – മഞ്ജരേക്കർ ചൂണ്ടിക്കാട്ടി.

‘അതുകൊണ്ട്്, ക്യാപ്റ്റനെന്ന നിലയിൽ ടൂർണമെന്റ് പൂർത്തിയാക്കിയശേഷം ഫലം ജയമായാലും തോൽവിയായാലും ഇത്തരം തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതാണ് ഉചിതം. എം.എസ്. ധോണി പോലും ഓസ്ട്രേലിയൻ പര്യടനത്തിനിടെയാണ് ടെസ്റ്റിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഉടൻതന്നെ വിരാട് കോലി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. ക്യാപ്റ്റൻമാർ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല എന്ന അഭിപ്രായക്കാരനാണ് ഞാൻ’ – മഞ്ജരേക്കർ പറഞ്ഞു.

ADVERTISEMENT

‘ഓരോ മത്സരത്തിലും വലിയ തോതിൽ ഊർജം ചെലവഴിച്ച് കളിക്കുന്ന താരമാണ് കോലി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കോലിക്ക് വലിയ തോതിലുള്ള ജോലിഭാരമുണ്ട് എന്നതും ശരിയാണ്. രാജ്യാന്തര ക്രിക്കറ്റിൽ മൂന്നു ഫോർമാറ്റുകളിലും ഐപിഎലിലും കോലി നായകനാണ്. മാത്രമല്ല, ഈ ഉത്തരവാദിത്തങ്ങളുമായി അദ്ദേഹം കളിച്ചുതുടങ്ങിയിട്ട് ഒൻപത് വർഷമായി. എങ്കിലും സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച സമയമാണ് എനിക്ക് മനസ്സിലാകാത്തത്. ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന കാര്യം പോലും കോലി ലോകകപ്പിനു മുൻപേ പ്രഖ്യാപിച്ചിരുന്നു’ – മഞ്ജരേക്കർ ചൂണ്ടിക്കാട്ടി.

‘ഐപിഎലിൽ ടൂർണമെന്റ് നടക്കുമ്പോഴാണ് ഇതിനുശേഷം ക്യാപ്റ്റൻ സ്ഥാനത്തു തുടരില്ലെന്ന് കോലി പ്രഖ്യാപിച്ചത്. താരങ്ങൾ ടൂർണമെന്റിനിടയിലോ മുൻപോ വിരമിക്കൽ പ്രഖ്യാപിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ, ക്യാപ്റ്റൻമാർ ഇങ്ങനെ പ്രഖ്യാപിക്കുന്നത് കണ്ടിട്ടില്ല. കോലിയുടെ രാജി പ്രഖ്യാപനത്തിന്റെ സമയം മനസ്സിലാക്കാനുമാകുന്നില്ല’ – മഞ്ജരേക്കർ പറഞ്ഞു.

ADVERTISEMENT

English Summary: "Not the right way to do it" - Sanjay Manjrekar on Virat Kohli's decision to quit RCB captaincy