ദുബായ് ∙ ഈ ഐപിഎലിനു ശേഷം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആർസിബി) ക്യാപ്റ്റൻ സ്ഥാനവും ഒഴിയുമെന്നു വിരാട് കോലി. ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ലോകകപ്പിനു.. Virat kohli

ദുബായ് ∙ ഈ ഐപിഎലിനു ശേഷം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആർസിബി) ക്യാപ്റ്റൻ സ്ഥാനവും ഒഴിയുമെന്നു വിരാട് കോലി. ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ലോകകപ്പിനു.. Virat kohli

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഈ ഐപിഎലിനു ശേഷം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആർസിബി) ക്യാപ്റ്റൻ സ്ഥാനവും ഒഴിയുമെന്നു വിരാട് കോലി. ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ലോകകപ്പിനു.. Virat kohli

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിനുശേഷം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആർസിബി) ക്യാപ്റ്റൻ സ്ഥാനവും ഒഴിയുമെന്നു വിരാട് കോലി. ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ലോകകപ്പിനു ശേഷം വിടുമെന്ന് അറിയിച്ചതിനു 2 ദിവസങ്ങൾക്കു ശേഷമാണു കോലിയുടെ പ്രഖ്യാപനം. ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകസ്ഥാനം ജോലിഭാരം ചൂണ്ടിക്കാട്ടി ഒഴിഞ്ഞ കോലി ആർസിബിയുടെ നായകനായി തുടരുന്നതിനെതിരെ ചില കോണുകളിൽനിന്ന് വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് ആർസിബി നായകനായും തുടരുന്നില്ലെന്ന പ്രഖ്യാപനം.

‘ആർസിബി ക്യാപ്റ്റനെന്ന നിലയിൽ ഇതായിരിക്കും എന്റെ അവസാന ഐപിഎൽ. പക്ഷേ, ഐപിഎലിലെ എന്റെ അവസാനമത്സരം വരെ ആർസിബി കളിക്കാരനായി തുടരും. എന്നിൽ വിശ്വസിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്ത ആർസിബി ആരാധകർക്ക് നന്ദി’ – ബാംഗ്ലൂർ ടീം പുറത്തിറക്കിയ പത്രക്കുറിപ്പിൽ കോലി പറഞ്ഞു.

ADVERTISEMENT

‘ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ടീമംഗങ്ങളുമായി ഞാൻ സംസാരിച്ചിരുന്നു. അടുത്തിടെ ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചതുമുതൽ ഇക്കാര്യവും എന്റെ മനസ്സിലുണ്ടായിരുന്നു. ജോലിഭാരം തന്നെയാണ് ഇവിടെയും പ്രശ്നം. ക്രിക്കറ്റ് കരിയറിലെ മുന്നോട്ടുള്ള യാത്രയെക്കുറിച്ച് കൃത്യമായ ധാരണ വേണമെന്നാണ് എന്റെ തീരുമാനം. ആർസിബിക്കു വേണ്ടിയല്ലാതെ ഐപിഎലിൽ മറ്റൊരു ടീമിനായി കളിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും സാധിക്കില്ലെന്ന് ഞാൻ മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ട്’ – കോലി പറഞ്ഞു.

‘ആർസിബി നിരയിൽ ഒരുകൂട്ടം പ്രതിഭാധനരായ താരങ്ങളെ നയിച്ചുകൊണ്ട് വളരെ മഹത്തരവും പ്രചോദനമാത്മകവുമായ യാത്രയായിരുന്നു ഇത്. ആർസിബി മാനേജ്മെന്റിനെയും പരിശീലകരെയും സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളെയും കളിക്കാരേയും ആർസിബി കുടുംബം മുഴുവനേയും ഈ അവസരത്തിൽ ഞാൻ നന്ദിയോടെ സ്മരിക്കുന്നു. വർഷങ്ങളായുള്ള ആർസിബിയുടെ വളർച്ചയിൽ ഇവർക്കെല്ലാം വ്യക്തമായ പങ്കുണ്ട്.’

ADVERTISEMENT

‘ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള തീരുമാനം അത്ര എളുപ്പമായിരുന്നില്ല. എങ്കിലും ഏറെ ആലോചിച്ചുതന്നെ കൈക്കൊണ്ടതാണ്. ഈ ടീമിന്റെ നന്മ മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്’ – കോലി പറഞ്ഞു.

2008ൽ പ്രഥമ ഐപിഎൽ മുതൽ ആർസിബി ടീമിന്റെ ഭാഗമാണ് കോലി. 2013ൽ ന്യൂസീലൻഡ് താരം ഡാനിയേൽ വെട്ടോറിയിൽ നിന്നാണു കോലി ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. എങ്കിലും ഇതുവരെ ഒരിക്കൽപ്പോലും ഐപിഎൽ കിരീടം നേടിക്കൊടുക്കാൻ സാധിച്ചിട്ടില്ല. എങ്കിലും കോലിയുടെ ബ്രാൻഡ് വാല്യു വളരെ ഉയർന്നതായതിനാൽ താരത്തെ മാറ്റാൻ ആർസിബി മാനേജ്മെന്റ് മിനിക്കെട്ടിട്ടുമില്ല.

ADVERTISEMENT

‘ഈ ക്രിക്കറ്റ് യാത്രയിലെ ചെറിയൊരു ഇടത്താവളം മാത്രമാണ് ഇത്. അല്ലാതെ യാത്രയുടെ അവസാനമൊന്നുമല്ല. ഈ യാത്ര ഇനിയും തുടരും’ – കോലി പറഞ്ഞു.

ഐപിഎലിൽ ഇതിനകം 199 മത്സരങ്ങളാണ് ആർസിബി ജഴ്സിയിൽ കോലി കളിച്ചത്. ആകെ നേടിയത് അഞ്ച് സെഞ്ചുറികൾ സഹിതം 6076 റൺസ്. 2016 സീസണിലാണ് ബാറ്റ്സ്മാനെന്ന നിലയിൽ കോലി ഏറ്റവുമധികം തിളങ്ങഇയത്. ആ വർഷം 81നു മുകളിൽ ശരാശരിയിൽ 640 റൺസടിച്ച കോലി മികച്ച റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് നേടി.

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരമായി എണ്ണപ്പെടുന്ന കോലി, ഐപിഎലിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാൾ കൂടിയാണ്. ജോലിഭാരം കൂടുതലാണെന്നു പറഞ്ഞാണു കോലി ഇന്ത്യൻ ടീം നായകസ്ഥാനം ഒഴിയാനുള്ള തീരുമാനമെടുത്തത്.

English Summary: Virat Kohli To Step Down As RCB Captain After IPL 2021