റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആർസിബി) ക്യാപ്റ്റൻ പദവിയെന്ന മുൾക്കിരീടം ഉപേക്ഷിച്ച് വിരാട് കോലിയും താഴെയിറങ്ങുമ്പോൾ ഒരു കാര്യം ഉറപ്പാകുന്നു, 2022ൽ ആരാധകർക്കായി കരുതി വയ്ക്കുന്നത് അടിമുടി മാറിയ ഐപിഎൽ അനുഭവം. 2 പുതിയ ടീമുകൾകൂടി രംഗപ്രവേശനം നടത്തുമ്പോൾ കെട്ടിലും മട്ടിലും വ്യത്യസ്തത ഉറപ്പ്. ഫാൻസിന്റെ

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആർസിബി) ക്യാപ്റ്റൻ പദവിയെന്ന മുൾക്കിരീടം ഉപേക്ഷിച്ച് വിരാട് കോലിയും താഴെയിറങ്ങുമ്പോൾ ഒരു കാര്യം ഉറപ്പാകുന്നു, 2022ൽ ആരാധകർക്കായി കരുതി വയ്ക്കുന്നത് അടിമുടി മാറിയ ഐപിഎൽ അനുഭവം. 2 പുതിയ ടീമുകൾകൂടി രംഗപ്രവേശനം നടത്തുമ്പോൾ കെട്ടിലും മട്ടിലും വ്യത്യസ്തത ഉറപ്പ്. ഫാൻസിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആർസിബി) ക്യാപ്റ്റൻ പദവിയെന്ന മുൾക്കിരീടം ഉപേക്ഷിച്ച് വിരാട് കോലിയും താഴെയിറങ്ങുമ്പോൾ ഒരു കാര്യം ഉറപ്പാകുന്നു, 2022ൽ ആരാധകർക്കായി കരുതി വയ്ക്കുന്നത് അടിമുടി മാറിയ ഐപിഎൽ അനുഭവം. 2 പുതിയ ടീമുകൾകൂടി രംഗപ്രവേശനം നടത്തുമ്പോൾ കെട്ടിലും മട്ടിലും വ്യത്യസ്തത ഉറപ്പ്. ഫാൻസിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആർസിബി) ക്യാപ്റ്റൻ പദവിയെന്ന മുൾക്കിരീടം ഉപേക്ഷിച്ച് വിരാട് കോലിയും താഴെയിറങ്ങുമ്പോൾ ഒരു കാര്യം ഉറപ്പാകുന്നു, 2022ൽ ആരാധകർക്കായി കരുതി വയ്ക്കുന്നത് അടിമുടി മാറിയ ഐപിഎൽ അനുഭവം. 2 പുതിയ ടീമുകൾകൂടി രംഗപ്രവേശനം നടത്തുമ്പോൾ കെട്ടിലും മട്ടിലും വ്യത്യസ്തത ഉറപ്പ്. ഫാൻസിന്റെ കണ്ണിലുണ്ണിയായ താരം എതിർ ടീമിന്റെ അമരം പിടിക്കുന്നതും എതിർ ടീമിലെ ബോളർ ഇഷ്ട ടീമിനായി കളിക്കുന്നതുമെല്ലാം കാത്തിരിക്കുന്ന കാഴ്ചകൾ.

∙ തല മാറുമ്പോൾ

ADVERTISEMENT

അടുത്ത ഐപിഎലിനു മുൻപ് മെഗാ താരലേലം നടക്കും. ഫ്രാഞ്ചൈസികൾക്ക് നിലവിലെ ടീമിലെ 3 താരങ്ങളെ മാത്രം കൂടെ നിർത്താം. 2 താരങ്ങളെ ആർടിഎം (റൈറ്റ് ടു മാച്ച്) ആയി ടീമിൽ തിരികെ എത്തിക്കാമെന്നുമാണ് നിലവിലെ റിപ്പോർട്ടുകൾ. അന്തിമ തീരുമാനം ആകാനിരിക്കുന്നു. ലേലത്തിൽ ഉള്ള താരത്തിന് മറ്റു ടീമുകൾ വിളിച്ച് ഉറപ്പിച്ച തുക എത്രയാണോ അത് നൽകി ഹോം ടീമിന് താരത്തെ നിലനിർത്താൻ അവസരം നൽകുന്നതാണ് ആർടിഎം.

മെഗാ ലേലം കഴിഞ്ഞ് പുത്തൻ ടീമും വ്യത്യസ്ത ക്യാപ്റ്റൻമാരുമായാകും പല ടീമുകളും 2022ൽ കളത്തിലിറങ്ങുക. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കാര്യമെടുത്താൽ കോലിക്ക് പകരക്കാരനെ കണ്ടെത്തുന്നതാണ് വലിയ തലവേദന. ഗ്ലെൻ മാക്സ്‌വെലിനെപ്പോലെ നിലവിലെ ടീമിലെ കളിക്കാരെ തിരഞ്ഞെടുക്കുമോ അതോ ഡേവിഡ് വാർണറെപ്പോലെ മറ്റു ടീമുകളിൽനിന്നുള്ള വമ്പൻ സ്രാവുകളെ വലവീശിപ്പിടിക്കുമോ എന്ന് കണ്ടറിയണം.

എം.എസ്. ധോണി, സുരേഷ് റെയ്‌ന. ചിത്രം: ARUN SANKAR / AFP
ADVERTISEMENT

ഒറ്റ സീസണിൽ നിറം മങ്ങിയതോടെ ഡേവിഡ് വാർണറിൽ നിന്ന് ക്യാപ്റ്റൻസി എടുത്ത് കെയ്ൻ വില്യംസണ് നൽകിയ ഹൈദരാബാദ് സൺറൈസേഴ്സിന്റെ മനസ്സിലിരിപ്പ് വ്യക്തമല്ല. ടീമും ആരാധകരുമായുള്ള അടുപ്പംകൊണ്ട് ഏറെക്കുറെ ഹൈദരാബാദുകാരനായി മാറിയ വാർണറെ അവർ കൈവിടുമോയെന്നതാണ് മില്യൻ ഡോളർ ചോദ്യം. അങ്ങനെ വന്നാൽ വാർണർ പല ലേല റെക്കോർഡുകളും ഭേദിക്കാൻ സാധ്യതയുണ്ട്. പുതിയതായി വരുന്ന രണ്ട് ടീമുകൾക്കും ക്യാപ്റ്റനെ ആവശ്യമുണ്ടല്ലോ.

സമാനമാണ് ഡൽഹി ക്യാപിറ്റൽസിന്റെ അവസ്ഥ. സ്ഥിരം ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർക്കു പരുക്കേറ്റപ്പോൾ ഏൽപിച്ചതാണ് ഋഷഭ് പന്തിനെ ക്യാപ്റ്റൻസി. പന്ത് കൊള്ളാമെന്ന് കണ്ടപ്പോൾ ശ്രേയസ്സിനെ മൂലയ്ക്കിരുത്തി. അടുത്ത സീസണിലും പന്തിനെ ഡൽഹി ക്യാപ്റ്റൻസി ഏൽപിച്ചാൽ ശ്രേയസ്സിന് വേറെ ടീമുകളുടെ ക്യാപ്റ്റനാകാൻ അവസരമൊരുങ്ങും.

സഞ്ജയ് മഞ്ജരേക്കർ, രോഹിത് ശർമ, എം.എസ്. ധോണി എന്നിവർ ടോസിനിടെ. ചിത്രം: NOAH SEELAM / AFP
ADVERTISEMENT

തല അതായത് തലൈവർ മഹേന്ദ്രസിങ് ധോണി തുടർന്നു ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കും എന്നു വ്യക്തമാക്കിയതിനാൽ ചെന്നൈക്ക് തൽക്കാലം ക്യാപ്റ്റൻ പ്രതിസന്ധിയില്ല. പക്ഷേ പ്രായക്കൂടുതലുള്ള ടീമിൽ വലിയൊരു മാറ്റം പ്രതീക്ഷിക്കാം. കണ്ടുപരിചയമുളള പല മഞ്ഞക്കുപ്പായക്കാരും പുതിയ ജഴ്സികളിലേക്കു മാറേണ്ടിവരും. ധോണിയുടെ കാര്യത്തിൽ ഇനി സർപ്രൈസ് ഉണ്ടോയെന്ന് അദ്ദേഹത്തിനു മാത്രമേ അറിയൂ. ‘ചിന്നത്തല’ സുരേഷ് റെയ്നയെ ചെന്നൈ നിലനിർത്തിയില്ലെങ്കിൽ ക്യാപ്റ്റൻ റോളിൽ പല ഫ്രാഞ്ചൈസികളും പരീക്ഷിക്കാൻ സാധ്യതയുണ്ട്.

∙ സഞ്ജുവിനെ മാറ്റാൻ സാധ്യത കുറവ്

ക്യാപ്റ്റൻ മാറില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചു പറയാവുന്ന ടീമാണ് പഞ്ചാബ് കിങ്സ്. മികച്ച ഫോമിലുള്ള കെ.എൽ.രാഹുലിനെ പഞ്ചാബ് വിട്ടുകൊടുക്കുമെന്ന് പ്രതീക്ഷിച്ചുകൂടാ. പക്ഷേ ടീം ഉടച്ചു വാർക്കേണ്ടതുണ്ട്. മലയാളി താരം സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസും ക്യാപ്റ്റനെ മാറ്റാൻ സാധ്യത കാണുന്നില്ല. സഞ്ജു ഈ സീസൺ മുതലാണ് രാജസ്ഥാന്റെ നായകത്വം ഏറ്റെടുത്തത്.

ഗൗതം ഗംഭീറിനുശേഷം സ്ഥിരതയുള്ളൊരു കപ്പിത്താനെ കണ്ടെത്താൻ പാടുപെടുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ദിനേഷ് കാർത്തിക്കിനെ മാറ്റി ഒയിൻ മോർഗനിൽ വിശ്വസിച്ചിരിക്കുകയാണ് ഇത്തവണ. ഇക്കുറിയും പ്ലേ ഓഫ് കാണാൻ യോഗമുണ്ടായില്ലെങ്കിൽ മോർഗന്റെയും തൊപ്പി തെറിച്ചേക്കും.

മുംബൈ ഇന്ത്യൻസ് എന്നാൽ രോഹിത് ശർമ എന്ന ലെവലിൽ വളർന്ന ക്യാപ്റ്റൻ വീണ്ടും മുംബൈക്കായി കടിഞ്ഞാൺ പിടിക്കും. പക്ഷേ മുംബൈയുടെ വിന്നിങ് കോംബിനേഷൻ ഇളകി മറിയും. രോഹിത്തിനെയും ബുമ്രയേയും സൂര്യകുമാർ യാദവിനേയും നിലനിർത്തിയാൽ ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, കയ്റൻ പൊള്ളാർഡ്, ക്വിന്റൻ ഡീകോക്ക് തുടങ്ങിയവരെയൊക്കെ ലേലത്തിൽ വിടേണ്ടിവരും.

English Summary: 2022 IPL to Witness Dramatic Changes in Team Combination