ന്യൂഡൽഹി∙ ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ ട്വന്റി20 ലോകകപ്പനുള്ള ഇന്ത്യൻ ടീം സിലക്‌ഷനെതിരെ ഡൽഹി ക്യാപിറ്റൽസ് ഉടമ പാർഥ് ജിൻഡാലിന്റെ ഒളിയമ്പ്. Delhi Capitals, Shikar Dhavan, Sreyas Iyer, Yuzvendra Chahal, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ ട്വന്റി20 ലോകകപ്പനുള്ള ഇന്ത്യൻ ടീം സിലക്‌ഷനെതിരെ ഡൽഹി ക്യാപിറ്റൽസ് ഉടമ പാർഥ് ജിൻഡാലിന്റെ ഒളിയമ്പ്. ‘ഡൽഹി ക്യാപിറ്റൽസിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ചിലർ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചില്ലെ’ന്നു ട്വിറ്ററിൽ കുറിച്ച ജിൻഡാൽ ഇത് ആരൊക്കെയാണെന്ന് ഊഹിക്കാമോ എന്ന് ആരാധകരോടു ചോദിക്കുന്നുമുണ്ട്. 

ഐപിഎല്ലിൽ മികച്ച ഫോമിലുള്ള ശിഖർ ധവാൻ, ശ്രേയസ് അയ്യർ എന്നീ താരങ്ങളെയാണു ജിൻഡാൽ ഉദ്ദേശിച്ചതെന്നും ഇവരുടെ പ്ര‌കടനം വിലയിരുത്തിയാൽ ഇക്കാര്യം ബോധ്യമാകും എന്നും ചില ആരാധകർ മറുപടിയും നൽകി.  എന്നാൽ ആദ്യ ട്വീറ്റിനു പിന്നാലെ ‘ട്വന്റി20യിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ,സ്പിന്നറും ലോകകപ്പ് ടീമിൽ ഇടംപിടിച്ചില്ല’ എന്നും ജിൻഡാൽ ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

ജിൻഡാൽ ആരുടെയും പേരെടുത്തു പറഞ്ഞില്ലെങ്കിലും, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരം യുസ്‌വേന്ദ്ര ചെഹലിനെ ട്വന്റി20 ലോകകപ്പ് ടീമിൽനിന്നു തഴഞ്ഞതിനു ന്യായീകരണമില്ല എന്ന പ്രതികരണത്തോടെ ഒട്ടേറെ ആരാധകരും രംഗത്തെത്തി. ഐപിഎല്ലിൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന ഡൽഹി 16 പോയിന്റോടെ നിലവിൽ ഐപിഎൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 

10 കളികളിൽ 430 റൺസ് നേടിയ ഡൽഹി ഓപ്പണർ ശിഖർ ധവാനാണു നിലവിൽ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത്. തോളിനേറ്റ പരുക്കിനു ശേഷം ടീമിലേക്കു മടങ്ങിയെത്തിയ ശ്രേയസ് അയ്യരും മധ്യനിരയിൽ തിളക്കമാർന്ന പ്രകടനമാണു പുറത്തെടുക്കുന്നത്. ചൊവ്വാഴ്ച കൊൽക്കത്തയ്ക്കെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം.  

ADVERTISEMENT

English Summary: Delhi Capitals Owner Parth Jindal Questions Indian Selectors Over T20 WC Squad Selections