‘തല’ ആരാധകർ ഇപ്പോൾ പെരുത്ത സന്തോഷത്തിലാണ്; അവരുടെ സന്തോഷത്തിന് വ്യക്തമായൊരു കാരണമുണ്ട്. സമീപ കാലത്ത് ബാറ്റിങ്ങിൽ തീർത്തും നിറം മങ്ങിയിരുന്ന അവരുടെ പ്രിയതാരം മഹേന്ദ്രസിങ് ധോണി പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്നൊരു ഇന്നിങ്സുമായി തിരിച്ചെത്തിയിരിക്കുന്നു. അതും ഇന്ത്യൻ പ്രിമിയർ ലീഗിലെ ഐപിഎൽ) ‘ക്വാളിഫയർ’

‘തല’ ആരാധകർ ഇപ്പോൾ പെരുത്ത സന്തോഷത്തിലാണ്; അവരുടെ സന്തോഷത്തിന് വ്യക്തമായൊരു കാരണമുണ്ട്. സമീപ കാലത്ത് ബാറ്റിങ്ങിൽ തീർത്തും നിറം മങ്ങിയിരുന്ന അവരുടെ പ്രിയതാരം മഹേന്ദ്രസിങ് ധോണി പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്നൊരു ഇന്നിങ്സുമായി തിരിച്ചെത്തിയിരിക്കുന്നു. അതും ഇന്ത്യൻ പ്രിമിയർ ലീഗിലെ ഐപിഎൽ) ‘ക്വാളിഫയർ’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘തല’ ആരാധകർ ഇപ്പോൾ പെരുത്ത സന്തോഷത്തിലാണ്; അവരുടെ സന്തോഷത്തിന് വ്യക്തമായൊരു കാരണമുണ്ട്. സമീപ കാലത്ത് ബാറ്റിങ്ങിൽ തീർത്തും നിറം മങ്ങിയിരുന്ന അവരുടെ പ്രിയതാരം മഹേന്ദ്രസിങ് ധോണി പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്നൊരു ഇന്നിങ്സുമായി തിരിച്ചെത്തിയിരിക്കുന്നു. അതും ഇന്ത്യൻ പ്രിമിയർ ലീഗിലെ ഐപിഎൽ) ‘ക്വാളിഫയർ’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘തല’ ആരാധകർ ഇപ്പോൾ പെരുത്ത സന്തോഷത്തിലാണ്; അവരുടെ സന്തോഷത്തിന് വ്യക്തമായൊരു കാരണമുണ്ട്. സമീപ കാലത്ത് ബാറ്റിങ്ങിൽ തീർത്തും നിറം മങ്ങിയിരുന്ന അവരുടെ പ്രിയതാരം മഹേന്ദ്രസിങ് ധോണി പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്നൊരു ഇന്നിങ്സുമായി തിരിച്ചെത്തിയിരിക്കുന്നു. അതും ഇന്ത്യൻ പ്രിമിയർ ലീഗിലെ ഐപിഎൽ) ‘ക്വാളിഫയർ’ പോലൊരു പ്രധാന മത്സരത്തിൽ! ആറു പന്തിൽനിന്ന് 18 റൺസ് നേടി പുറത്താകാതെ നിന്ന ധോണിയുടെ പ്രകടനത്തിന്, ഈ അക്കങ്ങൾക്കും വെളിവാക്കാനാത്തത്ര കരുത്തുണ്ടെന്ന് മറ്റാരേക്കാളും നന്നായി ഋഷഭ് പന്തിനും സംഘത്തിനുമറിയാം. ഈ ഒറ്റ ഇന്നിങ്സുകൊണ്ട് ഡൽഹിയുടെ ഫൈനൽ സാധ്യതകൾ രണ്ടാം ക്വാളിഫയറിലേക്കു നീട്ടുക മാത്രമല്ല ധോണി ചെയ്തത്; മറിച്ച്, തന്റെ വിമർശകരുടെയെല്ലാം നാവടക്കുന്ന മറുപടി നൽകാനും താരത്തിനായി!

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 19–ാം ഓവറിലെ ആദ്യ പന്തിൽ മഹേന്ദ്രസിങ് ധോണി ക്രീസിലേക്കു വരുന്ന കാഴ്ച കണ്ട് അദ്ദേഹത്തിന്റെ വിമർശകരെല്ലാം ഊറിച്ചിരിച്ചിട്ടുണ്ടാകും. ധോണിയുടെ കടുത്ത ആരാധകർക്കു പോലും ആ കാഴ്ച എത്രത്തോളം ദഹിച്ചിട്ടുണ്ടാകമെന്ന് സംശയം. പണ്ട് ഇത്തരം സന്നിഗ്ധ ഘട്ടങ്ങളിൽ ഇന്ത്യൻ ടീമായാലും ചെന്നൈ സൂപ്പർ കിങ്സായാലും ഏറ്റവും വിശ്വസിച്ചിരുന്ന താരമാണെങ്കിലും, പ്രായത്തിന്റെ ജരാനരകൾ അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ വളരെയധികം ബാധിച്ചിട്ടുണ്ടെന്ന് ഇക്കഴിഞ്ഞ മത്സരങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തും. ടെസ്റ്റ് ബാറ്റ്സ്മാനേയും തോൽപ്പിക്കും വിധം കൂടുതൽ പന്തുകളിൽനിന്ന് കുറച്ചു റൺസ് നേടി ധോണി മടങ്ങുന്ന കാഴ്ച കണ്ട് ആരാധകരുടെ കണ്ണും തഴമ്പിച്ചുകഴിഞ്ഞിരുന്നു.

ADVERTISEMENT

ഇത്തരമൊരു സാഹചര്യത്തിലാണ് ഡൽഹിക്കെതിരായ നിർണായക ക്വാളിഫയർ പോരാട്ടത്തിൽ വിജയത്തിലേക്ക് 11 പന്തിൽ 24 റൺസ് എന്ന നിലയിൽ നിൽക്കെ ധോണിയെത്തുന്നത്. ചെന്നൈ ഇന്നിങ്സിന് അടിത്തറയിട്ട ഋതുരാജ് ഗെയ്ക്‌വാദിനെ 19–ാം ഓവറിലെ ആദ്യ പന്തിൽത്തന്നെ ആവേശ് ഖാൻ പുറത്താക്കിയതിനു പിന്നാലെയായിരുന്നു ധോണിയുടെ വരവ്.

ഈ സമയം ഒൻപതു പന്തിൽ 11 റൺസുമായി മോയിൻ അലിയായിരുന്നു ക്രീസിലുണ്ടായിരുന്നത്. അടുത്തിടെയായി അത്ര ഫോമിലല്ലാത്ത മോയിൻ അലിക്കൊപ്പം ധോണി കൂടി ഇത്തരമൊരു ഘട്ടത്തിൽ ക്രീസിലെത്തുമ്പോൾ കടുത്ത ആരാധകർ പോലും തലയിൽ കൈവച്ചില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ! ഗെയ്ക്‌വാദ് പുറത്താകുമ്പോൾ എല്ലാവരും രവീന്ദ്ര ജഡേജയെ കാത്തിരിക്കുമ്പോഴാണ് ധോണിയുടെ വരവെന്നതും നിരാശയുടെ ആഴം കൂട്ടിക്കാണണം.

ADVERTISEMENT

പക്ഷേ, പിന്നീട് കളത്തിൽ സംഭവിച്ചതു ചരിത്രമാണ്. ഓവറിലെ രണ്ടാം പന്തു നേരിട്ട മോയിൻ അലി ഫോറടിച്ചു. മൂന്നാം പന്തിൽ സിംഗിൾ. ഇതോടെ ധോണി ക്രീസിൽ. നേരിട്ട ആദ്യ പന്തിൽ സ്ലോബോളെറിഞ്ഞ് ആവേശ് ഖാൻ ധോണിയുടെ കണക്കുകൂട്ടൽ തെറ്റിച്ചു. ഡോട് ബോൾ! വിജയലക്ഷ്യം എട്ടു പന്തിൽ 19 റൺസ്!

അഞ്ചാം പന്തിൽ ധോണി പന്ത് കണക്ട് ചെയ്തു. ആവേശ് ഖാന്റെ ആവേശമത്രയും കെടുത്തി ധോണിയുടെ കരുത്തുറ്റ ഷോട്ട് നിലംതൊടാതെ ബൗണ്ടറി കടന്നു. സിക്സ്...! ഗാലറിയിൽ മഞ്ഞക്കടലിരമ്പം. അടുത്ത പന്തിൽ വീണ്ടും ആവേശ് ഖാൻ വീണ്ടും വേഗം കുറച്ചു. ധോണി വലിച്ചടിച്ചെങ്കിലും അദ്ദേഹത്തിന്റെ ബാറ്റ് പോയിക്കഴിഞ്ഞാണ് പന്ത് ക്രീസിലൂടെ കടന്നുപോയത്! വീണ്ടും ഡോട് ബോൾ!

ADVERTISEMENT

ഇതോടെ അവസാന ഓവറിൽ വിജയലക്ഷ്യം 13 റൺസ്. നിർണായകമായ 20–ാം ഓവറിനായി പന്തു നൽകാൻ മൂന്ന് ഓവർ വീതം ബോൾ ചെയ്ത ടോം കറനും കഗീസോ റബാദയും സാധ്യതകളായി ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്തിനു മുന്നിൽ. അടുത്തിടെയായി അത്ര ഫോമിലല്ലാത്ത റബാദയേക്കാൾ, ഈ മത്സരത്തിൽ കൃത്യമായ വേരിയേഷൻസുമായി ഡൽഹിക്ക് നിർണായക സമയത്ത് ബ്രേക്ക് ത്രൂ സമ്മാനിച്ച ടോം കറനെയാണ് പന്ത് ആശ്രയിച്ചത്.

ആദ്യ പന്തിൽത്തന്നെ മോയിൻ അലിയെ പുറത്താക്കി ടോം കറൻ പ്രതീക്ഷ കാത്തു. 12 പന്തിൽ രണ്ടു ഫോറുകളോടെ 16 റൺസെടുത്ത മോയിൻ അലി റബാദയ്ക്കു ക്യാച്ച് സമ്മാനിച്ച് പുറത്ത്! വിജയലക്ഷ്യം അഞ്ചു പന്തിൽ 13 റൺസ്.

പിന്നാലെ വേഗം കുറഞ്ഞ പന്തെറിഞ്ഞ് പരീക്ഷിച്ച ടോം കറനെതിരെ ധോണിയുടെ കരുത്തുറ്റ ഷോട്ട്. ലെഗ് സൈഡ് ബൗണ്ടറി ചെറുതായതിനാൽ കറൻ ഓഫ് സൈഡിലെറിയുമെന്ന ധോണിയുടെ കണക്കുകൂട്ടൽ കിറുകൃത്യമായി. പന്ത് കവറിലൂടെ ബൗണ്ടറി കടന്നു.

അടുത്ത പന്തിൽ ഇത് ധോണിയുടെ ദിനമാണെന്നു തോന്നിക്കുന്ന ഭാഗ്യത്തിന്റെ അകമ്പടി കൂടിയുണ്ടായിരുന്നു. ബൗണ്ടറി കടത്താനുള്ള ശ്രമത്തിൽ ബാറ്റിൽത്തട്ടിയ പന്ത് സ്റ്റംപിനും വിക്കറ്റ് കീപ്പറിനുമിടയിലൂടെ ബൗണ്ടറിയിലേക്ക്. വിജയലക്ഷ്യം മൂന്നു പന്തിൽ അഞ്ച് റൺസ്. സമ്മർദ്ദത്തിലായതോടെ കറന്റെ വക വൈഡ്. വിജയലക്ഷ്യം മൂന്നു പന്തിൽ നാലു റൺസ്. അടുത്ത പന്തും അനായാസം ബൗണ്ടറി കടത്തിയ ധോണി, രണ്ടു പന്തു ബാക്കിനിൽക്കെ ചെന്നൈയെ വിജയത്തിലേക്കു കൈപിടിച്ചു.

സമീപകാലത്ത് ചെന്നൈയുടെ ഫിനിഷിങ് ചുമതല ഏറ്റെടുക്കാറുള്ള രവീന്ദ്ര ജഡേജയെ മറുവശത്ത് സാക്ഷിനിർത്തി, അദ്ദേഹത്തിന് ഒരു പന്തുപോലും നൽകാതെയാണ് ധോണി മത്സരം പൂർത്തിയാക്കിയത്. ആകെ നേരിട്ട ആറു പന്തിൽ നാലും ധോണി ബൗണ്ടറി കടത്തി. മൂന്നു ഫോറും ഒരു സിക്സും! വിജയറൺ കുറിച്ചതിനു പിന്നാലെ നോൺസ്ട്രൈക്കേഴ്സ് എൻഡിൽനിന്ന് ഓടിവന്ന് ധോണിയെ കെട്ടിപ്പിടിച്ച ജഡേജയുടെ ആഹ്ലാദത്തിൽ ക്രിക്കറ്റ് ആരാധകരുടെയും വികാരമത്രയുമുണ്ടായിരുന്നു. മത്സരം തീർന്ന് അധികം വൈകാതെ സാക്ഷാൽ വിരാട് കോലി ട്വിറ്ററിൽ കുറിച്ചു; ആൻഡ് ദ കിങ് ഈ ബാക്ക്...!

English Summary: Dhoni rolls back the years to take CSK into final after Gaikwad-Uthappa take Capitals to cleaners