ദുബായ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകസ്ഥാനം വിരാട് കോലി ഒഴിയുന്നതോടെ ചില അംപയർമാർക്ക് സമാധാനത്തോടെ ഉറങ്ങാനാകുമെന്ന് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. സീസണിലെ അവസാന മത്സരത്തിനുശേഷം കോലിക്കു നൽകിയ യാത്രയയപ്പിലാണ് ഡിവില്ലിയേഴ്സിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകസ്ഥാനം വിരാട് കോലി ഒഴിയുന്നതോടെ ചില അംപയർമാർക്ക് സമാധാനത്തോടെ ഉറങ്ങാനാകുമെന്ന് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. സീസണിലെ അവസാന മത്സരത്തിനുശേഷം കോലിക്കു നൽകിയ യാത്രയയപ്പിലാണ് ഡിവില്ലിയേഴ്സിന്റെ തമാശരൂപേണയുള്ള പരാമർശം. ഐപിഎൽ 14–ാം സീസണിലെ എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടു തോറ്റ് ബാംഗ്ലൂർ പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് നായക സ്ഥാനമൊഴിഞ്ഞ കോലിക്ക് ടീമംഗങ്ങൾ യാത്രയയപ്പ് നൽകിയത്.

‘ക്യാപ്റ്റനെന്ന നിലയിലുള്ള മികച്ച കരിയറിന് എല്ലാ അഭിനന്ദനങ്ങളും. ഇനിമുതൽ സർവ സ്വാതന്ത്ര്യത്തോടെ താങ്കൾ കളത്തിലിറങ്ങുന്നതും ബാംഗ്ലൂരിനായും ഇന്ത്യയ്ക്കായും കൂടുതൽ ട്രോഫികൾ നേടുന്നതും കാണാൻ കാത്തിരിക്കുന്നു’ – ‍ഡിവില്ലിയേഴ്സ് പറഞ്ഞു.

ADVERTISEMENT

‘എന്തായാലും ചില അംപയർമാർക്കും ഇനി സമാധാനത്തോടെ ഉറങ്ങാനാകുമെന്ന് തോന്നുന്നു. അവരുടെ കാര്യത്തിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്’ – ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.

കളിക്കളത്തിലെ വികാര പ്രകടനങ്ങളുടെ പേരിൽ പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള കോലി, ഐപിഎൽ ക്യാപ്റ്റനെന്ന നിലയിലുള്ള അവസാന മത്സരത്തിൽ അംപയർ വീരേന്ദർ ശർമയോട് കുപിതനായിരുന്നു. കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിൽ വീരേന്ദർ ശർമയുടെ മൂന്നു തീരുമാനങ്ങൾ ബാംഗ്ലൂരിനെതിരാവുകയും ഡിആർഎസിലൂടെ അദ്ദേഹമതെല്ലാം തിരുത്തേണ്ടി വരികയും ചെയ്ത സാഹചര്യത്തിലായിരുന്നു കോലിയുടെ ഇടപെടൽ.

ADVERTISEMENT

ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂരിനെതിരെ വീരേന്ദർ ശർമ അനുവദിച്ച രണ്ട് എൽബി തീരുമാനങ്ങള്‍ ഡിആർഎസിലൂടെ തിരുത്തിയിരുന്നു. പിന്നീട് കൊൽക്കത്ത ബാറ്റു ചെയ്യുമ്പോൾ രാഹുൽ ത്രിപാഠിക്കെതിരെ ബാംഗ്ലൂർ താരങ്ങളുടെ അപ്പീൽ അദ്ദേഹം തള്ളിയതും ഡിആർഎസിലൂടെ തിരുത്തി. ഇതിനു പിന്നാലെയാണ് കോലി വീരേന്ദർ ശർമയോട് കുപിതനായത്. ഇതുകൂടി കണക്കിലെടുത്താണ് മത്സരശേഷമുള്ള ഡിവില്ലിയേഴ്സിന്റെ രസകരമായ പരാമർശം.

English Summary: AB de Villiers' Hilarious Take On Virat Kohli Quitting RCB Captaincy