ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) നാലാം കിരീടവുമായി അറേബ്യൻ മണലാരണ്യങ്ങളിൽ വീണ്ടും ക്രിക്കറ്റിലെ ചെന്തമിഴ്ക്കരുത്തിന്റെ വിസിലാരവം ഉയരുമ്പോൾ കയ്യടികൾ തേടിച്ചെല്ലുന്നത് ഒരൊറ്റ താരത്തിലേയ്ക്കാകും. ടീമിന്റെ റൺവേട്ടക്കാരനായി അവതരിച്ച ഋതുരാജ് ഗെയ്‌ക്‌വാദിനോ പ്രതിസന്ധികളുടെ കടൽ കടന്നെത്തിയ ഫാഫ്

ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) നാലാം കിരീടവുമായി അറേബ്യൻ മണലാരണ്യങ്ങളിൽ വീണ്ടും ക്രിക്കറ്റിലെ ചെന്തമിഴ്ക്കരുത്തിന്റെ വിസിലാരവം ഉയരുമ്പോൾ കയ്യടികൾ തേടിച്ചെല്ലുന്നത് ഒരൊറ്റ താരത്തിലേയ്ക്കാകും. ടീമിന്റെ റൺവേട്ടക്കാരനായി അവതരിച്ച ഋതുരാജ് ഗെയ്‌ക്‌വാദിനോ പ്രതിസന്ധികളുടെ കടൽ കടന്നെത്തിയ ഫാഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) നാലാം കിരീടവുമായി അറേബ്യൻ മണലാരണ്യങ്ങളിൽ വീണ്ടും ക്രിക്കറ്റിലെ ചെന്തമിഴ്ക്കരുത്തിന്റെ വിസിലാരവം ഉയരുമ്പോൾ കയ്യടികൾ തേടിച്ചെല്ലുന്നത് ഒരൊറ്റ താരത്തിലേയ്ക്കാകും. ടീമിന്റെ റൺവേട്ടക്കാരനായി അവതരിച്ച ഋതുരാജ് ഗെയ്‌ക്‌വാദിനോ പ്രതിസന്ധികളുടെ കടൽ കടന്നെത്തിയ ഫാഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) നാലാം കിരീടവുമായി അറേബ്യൻ മണലാരണ്യങ്ങളിൽ വീണ്ടും ക്രിക്കറ്റിലെ ചെന്തമിഴ്ക്കരുത്തിന്റെ വിസിലാരവം ഉയരുമ്പോൾ കയ്യടികൾ തേടിച്ചെല്ലുന്നത് ഒരൊറ്റ താരത്തിലേയ്ക്കാകും. ടീമിന്റെ റൺവേട്ടക്കാരനായി അവതരിച്ച ഋതുരാജ് ഗെയ്‌ക്‌വാദിനോ പ്രതിസന്ധികളുടെ കടൽ കടന്നെത്തിയ ഫാഫ് ഡുപ്ലെസിക്കോ ഓൾറൗണ്ട് റോളിൽ കളം നിറയുന്ന രവീന്ദ്ര ജഡേജയ്ക്കോ ഉള്ളതല്ല ആ കയ്യടികൾ. ചാരക്കൂമ്പാരമെന്നു തോന്നിച്ചിടത്തു നിന്നു പോരാട്ടവീര്യത്തിന്റെ അരണിക്കോലിൽ ടീമിനു വിജയങ്ങളുടെ അഗ്നിശോഭ കടഞ്ഞെടുത്ത നായകനുള്ളതാണീ കയ്യടികളെല്ലാം.

ഐപിഎലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ സീസണിൽ സൂപ്പർ കിങ്സിനെ നയിച്ചിറങ്ങിയ മഹേന്ദ്രസിങ് ധോണി ഏറ്റെടുത്തത്. പത്തു സീസണുകളിൽ നിന്നായി മൂന്നു വട്ടം കിരീടവും അഞ്ചുവട്ടം റണ്ണേഴ്സ് അപ്പുമായി ജ്വലിച്ചുനിന്ന ചെന്നൈ ഏഴാം സ്ഥാനക്കാരായി നാണക്കേടിന്റെ പടുകുഴിയിലാണു കഴിഞ്ഞ സീസൺ പൂർത്തിയാക്കിയത്. വലിയ മാറ്റങ്ങളൊന്നും പറയാനില്ലാതെ, ഇത്തവണയും പതനം ആവർത്തിക്കുമെന്ന നിലയിൽ വന്ന ആ ടീമാണു ദുബായ് സ്പോർട്സ് കോംപ്ലക്സിലെ കലാശപ്പോരാട്ടത്തിൽ ഒരു പൂവിറക്കുന്ന ലാഘവത്തോടെ കിരീടം കൈക്കലാക്കിയത്.

ADVERTISEMENT

അത്ര കരുത്തില്ലെന്നു തോന്നിച്ചൊരു ടീമിൽ കാരിരുമ്പിന്റെ കാഠിന്യം നിറച്ചതിന്, കാലം കഴിഞ്ഞെന്നു തോന്നിച്ച മുഖങ്ങളിൽ ഊർജം തിരിച്ചെത്തിച്ചതിന്, അങ്ങനെ വിട്ടുകളയാൻ തയാറല്ലെന്ന പോരാട്ടവീര്യം തിരികെയെത്തിച്ചതിന്….. വിജയത്തിന്റെ വിസിൽ മുഴക്കിയതിന്റെ ക്രെഡിറ്റ് മുഴുവൻ നായകൻ ധോണിയിലേയ്ക്കാണെത്തുന്നത്.  

∙ വന്തിട്ടേൻ, തിരുമ്പിവന്തിട്ടേൻ  

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം നടത്തിയ സീസണിനു ശേഷം പറയത്തക്ക മാറ്റമൊന്നുമില്ലാത്ത സംഘവുമായി തിരിച്ചെത്തുമ്പോൾ ചെന്നൈ മാത്രമല്ല, ക്രിക്കറ്റർ എന്ന നിലയിൽ മഹേന്ദ്രസിങ് ധോണിയുടെ സാന്നിധ്യവും സംശയമുനയിലായിരുന്നു. വിക്കറ്റിനു മുന്നിലും പിന്നിലും മാത്രമല്ല, കളത്തിനു പുറത്തുപോലും ടീമിന്റെ ഊർജസിരാ കേന്ദ്രമാകുന്ന പഴയ ധോണിയായി തുടരാൻ ഈ നാൽപതുകാരനു സാധിക്കുമോയെന്ന് ആരാധകർ ഉൾപ്പെടെയുള്ളവരും സംശയിച്ചു. ഇമ്രാൻ താഹിറും ഡ്വെയ്ൻ ബ്രാവോയും ഫാഫ് ഡുപ്ലേസിയും അമ്പാട്ടി റായുഡുവും മുതൽ റോബിൻ ഉത്തപ്പയും സുരേഷ് റെയ്നയും വരെ നീളുന്ന വെറ്ററൻ താരനിരയെയും നയിച്ച് എം.എസ്.ധോണി ഒരുവട്ടം കൂടി കളത്തിലെത്തുമോ എന്ന ചോദ്യമെറിഞ്ഞായിരുന്നു കഴിഞ്ഞ ഐപിഎലിന്റെ കൊടിയിറക്കം.

പക്ഷേ, സംശയങ്ങളുടെയെല്ലാം മുനയൊടിച്ചു മുൻ ഇന്ത്യൻ നായകൻ ആ വെല്ലുവിളി ഏറ്റെടുത്തു. ഈ സീസണിനു വേണ്ടി ഏറ്റവുമാദ്യം പരിശീലനം തുടങ്ങിയ താരങ്ങളിലൊരാളായാണ് ധോണി, ചെന്നൈയുടെ ഉരുക്കുകോട്ടയായ ചെപ്പോക്കിൽ വേദിയൊരുങ്ങാത്ത ഐപിഎലിന്റെ പരീക്ഷണങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചത്.

ADVERTISEMENT

അറേബ്യൻ മൈതാനങ്ങൾ വിട്ട് ഇന്ത്യയുടെ ലീഗ് സ്വന്തം മണ്ണിലേയ്ക്ക് തിരിച്ചിറങ്ങിയതും ഒട്ടേറെ പരീക്ഷണങ്ങളുടെ നടുവിലേക്കാണ്. മുൻപത്തേതുപോലെ ഹോം മത്സരങ്ങൾ ഇല്ലാതെ ന്യൂട്രൽ വേദികളിലായി നടത്തിയ മത്സരങ്ങൾ ചെന്നൈ പോലെ ‘ഹോം ആനുകൂല്യം’ മുതലെടുക്കുന്ന ടീമുകളെ ബാധിക്കുമെന്നായിരുന്നു വിലയിരുത്തലുകൾ. പക്ഷേ കളത്തിലിറങ്ങിയതോടെ സൂപ്പർ കിങ്സ് പഴയ സൂപ്പർ കിങ്സ് ആയി മാറി. മുൻ സീസണിലെ ഫൈനൽ കളിച്ച ആവേശത്തിന്റെ ചൂടാറുംമുൻപേയെത്തിയ ഡൽഹി ക്യാപിറ്റൽസിനെതിരെ തോൽവി ഏറ്റുവാങ്ങിയെങ്കിലും ഓരോ മൽസരം കഴിയുന്തോറും ചെന്നൈ യൂണിറ്റിന്റെ വീര്യവും മൂർച്ചയും ഏറിവന്നു. ക്രിക്കറ്റ് ലോകം പലകുറി കൈകൂപ്പിയ നായകമികവ് ഒരിക്കൽ കൂടി ആ വിക്കറ്റിനു പിന്നിൽ പുനർജനിച്ചു. ടീമിന്റെ ദൗർബല്യമെന്നു വിശേഷിപ്പിക്കപ്പെട്ട ‘വെറ്ററൻ’ മുഖങ്ങളുടെ ഒരു പഴുതും വെളിവാക്കാതെയാണു ധോണി ടീമിനെ മുന്നോട്ടുനയിച്ചത്.

തുടരെ അഞ്ചു തകർപ്പൻ വിജയങ്ങൾ കൊയ്താണു ഡൽഹിക്കെതിരായ തിരിച്ചടിയിൽ നിന്നു ടീം തിരിച്ചുകയറിയത്. കോവിഡ് ഭീഷണിയിൽ ഐപിഎൽ ഇടവേളയ്ക്കു പിരിയുമ്പോൾ ഏഴു കളികളിൽ നിന്നു അഞ്ചു ജയവും രണ്ടു തോൽവിയുമായി 10 പോയിന്റുമായി രണ്ടാം സ്ഥാനത്തായിരുന്നു ചെന്നൈ. ഇന്ത്യൻ പാദത്തിനൊടുവിലും അറേബ്യൻ മണ്ണിൽ ലീഗ് മത്സരങ്ങൾ പൂർത്തിയാക്കിയാക്കുമ്പോഴും പോയിന്റ് നിലയിൽ ചെന്നൈയ്ക്കു മുന്നിൽ നിലയുറപ്പിച്ച ടീം ഡൽഹി ക്യാപിറ്റൽസ് ആയിരുന്നു. ഒടുവിൽ ഫൈനൽ എൻട്രി തേടിയുള്ള, ലീഗിലെ വമ്പൻമാരുടെ പോരാട്ടത്തിൽ ക്യാപിറ്റൽസിന്റെ വഴിയടച്ചാണു വിന്റേജ് ചെന്നൈ ഉദ്ഘാടന മത്സരത്തിലെ പരാജയത്തിന്റെ വേദന പലിശ സഹിതം തീർത്തത്.  

പതിനൊന്നു കളികളിൽ നിന്നു 9 ജയങ്ങളുമായി ഈ സീസണിൽ ഏറ്റവുമാദ്യം പ്ലേഓഫ് ഉറപ്പാക്കിയ ടീമും ചെന്നൈ ആയിരുന്നു. പോയ വർഷം യുഎഇ വേദികളിലെ 14 മത്സരങ്ങളിൽ നിന്നായി വെറും 6 ജയം നേടിയ ടീമാണ് ഇക്കുറി 3 മത്സരം ബാക്കിനിൽക്കേ പ്ലേഓഫിൽ കടന്നത്. ഐപിഎലിലെ പന്ത്രണ്ടാം പ്ലേഓഫ് ലക്ഷ്യമിട്ടുള്ള യാത്രയിൽ രണ്ടേ രണ്ടു മത്സരങ്ങളിൽ മാത്രമാണു ചെന്നൈ ജയമില്ലാതെ മടങ്ങിയത്. ഇന്ത്യ വേദിയായ ആദ്യപാദത്തിൽ കരുത്തരായ ഡൽഹിക്കെതിരെയും നിലവിലെ ജേതാക്കളായ മുംബൈയ്ക്കെതിരെയുമായിരുന്നു ആ തിരിച്ചടികൾ.

ലീഗിന് ഇടയിൽ വന്ന ഇടവേളയും വേദിമാറ്റവുമെല്ലാം സുസജ്ജമെന്നു തോന്നിപ്പിച്ച സംഘങ്ങളെപ്പോലും വീഴ്ത്തിയപ്പോഴാണു ധോണിയുടെ സൂപ്പർ കിങ്സ് വിസ്മയിപ്പിക്കുന്ന തിരിച്ചുവരവിനു ബാറ്റും ബോളും വച്ചത്. പ്രിമിയർ ലീഗ് ടീമുകൾക്കിടയിലെ എക്കാലത്തെയും മികച്ച വിജയശതമാനം (81.8) കൂടിക്കുറിച്ചായിരുന്നു ചെന്നൈയുടെ പ്ലേഓഫ് പടയോട്ടം.

ADVERTISEMENT

∙ നോൺ പ്ലേയിങ് ക്യാപ്റ്റൻ !  

വിക്കറ്റിനു മുന്നിൽ എം.എസ്. ധോണിയെന്ന ബാറ്റ്സ്മാൻ ഇതുപോലെ നിറംമങ്ങിയൊരു ഐപിഎൽ ഇതിനു മുൻപുണ്ടായിട്ടില്ല. ഫിനിഷർ എന്ന നിലയ്ക്കും ഇന്നിങ്സ് കരുപ്പിടിക്കുന്ന റോളിലും ആളിക്കത്തിയ പഴയ ധോണിയെയും ഈ സീസണിൽ ആരാധകർ അത്ര കണ്ടിട്ടുണ്ടാകില്ല. പതിനഞ്ചു മത്സരങ്ങളിൽ നിന്നായി വെറും 114 റൺസാണ് ഇത്തവണത്തെ ഐപിഎലിൽ ധോണിയുടെ സമ്പാദ്യം. ശരാശരി വെറും 16.28 റൺസ്. സ്ട്രൈക്ക് റേറ്റ് ആകട്ടെ 106.54 എന്ന അമ്പരപ്പിക്കുന്ന ഇടിവിലും. പുറത്താകാതെ നേടിയ 18 റൺസാണ് ഉയർന്ന സ്കോർ. മഹേന്ദ്ര പാൻ സിങ് ധോണിയെന്ന ഇതിഹാസതാരത്തിനു നേരെ ഒരുകാലത്തും വായിച്ചിട്ടില്ലാത്ത കളിക്കണക്കുകളാണ് ഈ ഐപിഎലിന്റെ ബാക്കിപത്രമെങ്കിലും ചെന്നൈയുടെ കിരീടനേട്ടത്തിൽ റാഞ്ചിക്കാരന്റെ പങ്ക് എല്ലാറ്റിനും മേലെയാണ്.

ക്യാപ്റ്റൻസിയാണ് ഈ സീസണിൽ ധോണിയുടെ മെയിൻ. അക്ഷരാർഥത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ‘തല’ തന്നെയായിരുന്നു എംഎസ്ഡി. ബാറ്റിങ്ങിലെ അവിശ്വസനീയ തളർച്ച ‘നോൺ പ്ലേയിങ് ക്യാപ്റ്റൻ’ എന്ന പരിഹാസത്തിനു വഴിതെളിച്ചെങ്കിലും ലീഗിനു തിരശീല വീഴുമ്പോൾ അതു വിശേഷണമായി മാറിക്കഴിഞ്ഞിരിക്കും. എതിരാളികൾക്ക് ഒരെത്തും പിടിയും നൽകാത്ത തന്ത്രങ്ങളും കളി റാഞ്ചി എടുക്കുന്ന ലെവലിൽ ഉള്ള ബോളിങ് മാറ്റങ്ങളും ‘ധോണി റിവ്യൂ സിസ്റ്റം’ എന്നായി മാറിയ ഡിആർസ് തീരുമാനങ്ങളുമെല്ലാമായി വിക്കറ്റിനു പിന്നിൽ നിറയുന്ന ആ തലപ്പൊക്കത്തെ നോക്കി വല്ലഭനും പുല്ലും ആയുധമെന്ന് ആരാധകർ പറഞ്ഞില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ.  

ഐപിഎൽ ചരിത്രത്തിലെതന്നെ ഏറ്റവും കടുത്ത പരീക്ഷണങ്ങളും വെല്ലുവിളികളും സങ്കീർണതകളുമാണ് രണ്ടു രാജ്യങ്ങളിലായി നടന്ന ഈ സീസണിൽ ടീമുകൾ നേരിട്ടത്. ഇതെല്ലാം അതിജീവിച്ചെന്നു പറയാവുന്ന ടീമുകളിലാകട്ടെ ഉയർന്നുനിൽക്കുന്നുണ്ട് ക്യാപ്റ്റൻ എന്ന നാലക്ഷരത്തിന്റെ പൊലിമയും പെരുമയും. കപ്പലുകൾ മുങ്ങിത്താഴാത്തതിന്റെ ക്രെഡിറ്റ് കപ്പിത്താനാണെന്നു വിളിച്ചുപറയും കലാശപ്പോരാട്ടത്തിലേക്ക് ഇരമ്പിയെത്തിയ ഇരുടീമുകളുടെയും പ്രകടനങ്ങൾ.

ഫൈനൽ ലൈനപ്പിനു പേര് തെളിഞ്ഞ ശേഷം ഹർഷ ഭോഗ്‌ലെ ട്വിറ്ററിൽ കോറിയിട്ട വാക്കുകൾ മാത്രം മതിയാകും ഇതിനു തെളിവായി. ‘രോഹിത് ശർമ, എം.എസ്.ധോണി, ഗൗതം ഗംഭീർ, ഡേവിഡ് വാർണർ.. ഇപ്പോഴിതാ ഒയിൻ മോർഗനും ഫൈനലിൽ.. ഒരു ടോപ് ലീഡർ ഉള്ളതിന്റെ മഹദ്‌മൂല്യമാണിതു കാണിക്കുന്നത്. ഞാൻ ആവർത്തിക്കുന്നു, ഫ്രാഞ്ചൈസി ട്വന്റി20 ക്രിക്കറ്റിൽ ഒരു നല്ല ക്യാപ്റ്റന്റെ സാന്നിധ്യം ഏകദേശം രണ്ടു താരങ്ങളുടെ വിലമതിക്കും’. ബാറ്റ് കൊണ്ടു വട്ടപ്പൂജ്യം ആയാലും മഹേന്ദ്രസിങ് ധോണിയെന്ന ജീനിയസ് ഇവിടെത്തന്നെ കാണുമെന്ന് വിളിച്ചുപറയാൻ ഇതിലേറെ എന്തു വേണം?  

യുഎഇയിൽ വേദിയൊരുങ്ങിയ മുൻ ഐപിഎലിൽ നനഞ്ഞ പടക്കം പോലെ ചീറ്റിപ്പോയ സംഘമാണ് ഇന്ന് അതേ വേദികളിൽ പൊട്ടിത്തെറിച്ചത്. 2020 സീസണിൽ ചരിത്രത്തിലാദ്യമായി പ്ലേഓഫ് കടമ്പ കടക്കാതിരുന്ന സൂപ്പർ കിങ്സിന്റെ താരനിരയിലേക്കു പുതുതായി കടന്നുവന്നവരിൽ എടുത്തുപറയേണ്ടുന്ന പേരായി ഉണ്ടായിരുന്നത് ഇംഗ്ലിഷ് താരം മോയിൻ അലി മാത്രമായിരുന്നു. ലോകത്തൊരു ട്വന്റി20 ടീമും ഇതേവരെ ഏൽപ്പിക്കാത്ത റോൾ നൽകി മുപ്പത്തിനാലുകാരനെ ഉപയോഗപ്പെടുത്തിയതിൽ തുടങ്ങുന്നു ഈ സീസണിലെ ചെന്നൈയുടെ മഹേന്ദ്രജാലങ്ങൾ.

ഇന്ത്യൻ പാദത്തിൽ ടീമിന്റെ ടോപ് ഓർഡറിൽ വെടിക്കെട്ടു തീർത്ത് ഇംഗ്ലണ്ട് ഓൾറൗണ്ടർ മഞ്ഞപ്പടയുടെ അവിഭാജ്യഘടകമായി തീർന്നപ്പോൾ യുവതാരം ഋതുരാജ് ഗെയ്‌ക്‌വാദിന്റെ ബാറ്റിൽ നിന്ന് വിസ്മയിപ്പിക്കുന്ന ഇന്നിങ്സുകൾ പെയ്തിറങ്ങി. ടീം ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെട്ട ചില ബാറ്റ്സ്മാൻമാരേക്കാൾ ഉത്തരവാദിത്തവും സാങ്കേതികമികവും ലക്ഷ്യബോധവും കാട്ടുന്ന ഇന്നിങ്സുകളാണു ധോണിയുടെ കീഴിൽ നിരന്തരമെന്നോണം മഹാരാഷ്ട്രക്കാരൻ ഓപ്പണറിൽ നിന്നുണ്ടായത്. സമീപകാലത്തു ക്രീസിലും കളത്തിനും പുറത്തും പ്രതിസന്ധികളുടെ നടുവിലൂടെ നടന്നുവന്ന താരമാണു ഫാഫ് ഡുപ്ലേസി. ട്വന്റി20 ലോകകപ്പിൽ കിതച്ചിറങ്ങുന്ന ദക്ഷിണാഫ്രിക്കൻ നിരയിൽപ്പോലും സ്ഥാനം നേടാത്ത ഡുപ്ലേസിയിൽ ക്യാപ്റ്റൻ ധോണി അർപ്പിച്ച വിശ്വാസവും അതിനു ലഭിച്ച പ്രതിഫലവും കണ്ട് എങ്ങനെ കയ്യടിക്കാതിരിക്കും ?

താരങ്ങളുടെ വിനിയോഗം മാത്രമല്ല, ബാറ്റിങ് ഓർഡറിലെ പരീക്ഷണങ്ങളും ക്യാപ്റ്റൻ ധോണിയുടെ മാസ്റ്റർ പീസുകളായി. മോയീൻ അലിയെന്ന ഉശിരൻ സ്ട്രോക്ക് മേക്കറെ വൺഡൗൺ സ്ഥാനത്തേയ്ക്കു നിയോഗിച്ച ധോണിയുടെ നീക്കം ടീമിന്റെ ജാതകം തന്നെ തിരുത്തിയെഴുതിയ ഒന്നാണ്. പേസും സ്പിന്നും നന്നായി കളിക്കുന്ന അലിയുടെ സ്ഥാനക്കയറ്റം ഇന്ത്യൻ മൈതാനങ്ങളിൽ ചെന്നൈയ്ക്കു നൽകിയ ഉണർവ് ചെറുതല്ല. യുഎഇ വേദികളിൽ അലിയുടെ ബാറ്റിന്റെ ചൂടാറിയപ്പോൾ റോബിൻ ഉത്തപ്പയ്ക്കായി ആ റോളിന്റെ ഉത്തരവാദിത്തം.

ക്വാളിഫയറിലും ഫൈനലിലും എതിരാളികളെ തല്ലിത്തകർത്താണ് ഐപിഎൽ കരിയറും തീർന്നുവെന്നു പലരും വിധിയെഴുതിയ ഉത്തപ്പ ടീമിന്റെ കിരീടപ്രയാണം സുഗമമാക്കിയത്. പഴയ ഫോമിന്റെ ഏഴയലത്തു പോലുമില്ലെങ്കിലും നിർണായകമായൊരു നിമിഷത്തിൽ എംഎസ്ഡിതന്നെ ക്രീസിൽ ബാറ്റ് കൊണ്ടു ടീമിന്റെ രക്ഷകനായി അവതരിച്ചു. ഡൽഹി ക്യാപിറ്റൽസിനെതിരെ ക്വാളിഫയർ പോരാട്ടം. ചെന്നൈയ്ക്കും ഫൈനലിനും ഇടയിൽ എലിമിനേറ്റർ കടന്നുവരുന്നവരുടെ വെല്ലുവിളിയും കടന്നുവരുമെന്നു തോന്നിച്ചിടത്തായിരുന്നു ആ വരവ്. രവീന്ദ്ര ജഡേജയും ബ്രാവോയും പോലുള്ള താരങ്ങളെ സൂപ്പർ കിങ്സ് ആരാധകർ പോലും ക്രീസിൽ പ്രതീക്ഷിച്ചിടത്താണു അപ്രതീക്ഷിതമായി ധോണി വന്നിറങ്ങിയത്. ഈ സീസണിൽ ഏറെക്കുറെ നിശബ്ദമായ ആ ബാറ്റിൽ അന്നു തെളിഞ്ഞത് ആ പഴയ വിശ്വരൂപമാണ്. ആറു പന്തിൽ 18 റൺസ്, ചെന്നൈ സൂപ്പർ കിങ്സ് ഫൈനലിൽ.

‘Dhoni finishes off in style, a magnificent strike in to the crowd, India lift the world cup after 28 years...’ – ധോണിയുടെ ഫിനിഷിങ് മികവിനുള്ള എക്കാലത്തെയും മികച്ച വിശേഷണമായ രവി ശാസ്ത്രിയുടെ കനപ്പെട്ട വാക്കുകളുടെ ഓർമകളിൽ ഓടിക്കളിച്ചാകും അന്ന് ഐപിഎൽ വേദി വിട്ടത്. 

English Summary: Chennai Super Kings Vs Kolkata Knight Riders IPL 2021 Final, Analysis