ദുബായ്∙ സജീവ ക്രിക്കറ്റിൽനിന്നു വിരമിച്ചെങ്കിലും യുഎഇയിലുമായി ആരംഭിച്ച ട്വന്റി20 ലോകകപ്പിൽ താരം ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്രസിങ് ധോണിയാണ്. ലോകകപ്പിൽ കളിക്കുന്നില്ലെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മെന്ററായി ഒപ്പമുള്ള ധോണിയുടെ ഓരോ ചലനങ്ങളും ആരാധകരിൽ ആവേശം നിറയ്ക്കുകയാണ്. യുഎഇയിൽ ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ സജീവ ക്രിക്കറ്റിൽനിന്നു വിരമിച്ചെങ്കിലും യുഎഇയിലുമായി ആരംഭിച്ച ട്വന്റി20 ലോകകപ്പിൽ താരം ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്രസിങ് ധോണിയാണ്. ലോകകപ്പിൽ കളിക്കുന്നില്ലെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മെന്ററായി ഒപ്പമുള്ള ധോണിയുടെ ഓരോ ചലനങ്ങളും ആരാധകരിൽ ആവേശം നിറയ്ക്കുകയാണ്. യുഎഇയിൽ ഇന്ത്യൻ ടീമിനൊപ്പം ധോണി ചേർന്നതിനു പിന്നാലെ പരിശീലന സെഷനിൽ നിന്നുള്ള ചിത്രങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ‌(ബിസിസിഐ) ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്കും മറ്റു പരിശീലക സംഘാംഗങ്ങൾക്കും ഒപ്പമുള്ള ചിത്രങ്ങളായിരുന്നു ഇത്.

ഇതിനു പിന്നാലെയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ധോണിയും സംസാരിക്കുന്ന ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തത്. ‘സൗഹൃദ സംഭാഷണങ്ങൾ എന്നാൽ ഇതാണ്’ – എന്ന ക്യാപ്ഷനോടെയാണ് ബിസിസിഐ ചിത്രം പോസ്റ്റ് ചെയ്തത്. അര ലക്ഷത്തോളം പേരാണ് ഇതിനകം ഈ ചിത്രം ലൈക്ക് ചെയ്തത്. നാലായിരത്തോളം പേർ റീട്വീറ്റും ചെയ്തു.

ADVERTISEMENT

വെസ്റ്റിൻഡീസ് സൂപ്പർതാരം ക്രിസ് ഗെയ്‍ലിനൊപ്പമുള്ള ധോണിയുടെ ചിത്രവും വൈറലാണ്. ഇന്നലെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന പരിശീലന മത്സരത്തിനു മുന്നോടിയായി അതേ വേദിയിൽ പാക്കിസ്ഥാനും വെസ്റ്റിൻഡീസും സന്നാഹ മത്സരത്തിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനിടയ്ക്കുള്ള ഇടവേളയിലാണ് ഇരുവരും കണ്ടുമുട്ടിയത്.

ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രവും ബിസിസിഐ ട്വീറ്റ് ചെയ്തു. ‘രണ്ട് ഇതിഹാസങ്ങൾ. എം.എസ്. ധോണിയും ക്രിസ് ഗെയ്‍ലും കണ്ടുമുട്ടിയ സമ്മോഹന മുഹൂർത്തം’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്.

ADVERTISEMENT

ഇത്തവണ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ആരാധകരെ ഏറ്റവും ആവേശത്തിലാഴ്ത്തിയ കാര്യം ടീമിന്റെ മെന്ററായുള്ള മഹേന്ദ്രസിങ് ധോണിയുടെ വരവായിരുന്നു. ട്വന്റി20 ഫോർമാറ്റിൽ ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനായിരുന്ന, ഇന്ത്യയ്ക്ക് പ്രഥമ ട്വന്റി20 ലോകകപ്പ് സമ്മാനിച്ച ധോണിയുടെ ‘മഹേന്ദ്രജാലം’ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഉറപ്പാക്കാന്‍ വേണ്ടിയായിരുന്നു സിലക്ടർമാർ ഇത്തരമൊരു നീക്കം നടത്തിയത്.

English Summary: Virat Kohli and MS Dhoni enjoy a light-hearted discussion during India's warm-up match against England