ചെന്നൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക്കിനും മലയാളി സ്ക്വാഷ് താരം കൂടിയായ ഭാര്യ ദീപിക പള്ളിക്കലിനും ഇരട്ടക്കുട്ടികൾ പിറന്നു. ദിനേഷ് കാർത്തിക്കും ദീപിക പള്ളിക്കലും സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവർക്കും രണ്ട് ആൺകുട്ടികളാണ് പിറന്നത്. ‘അങ്ങനെ ഞങ്ങൾ മൂന്നുപേർ അഞ്ചുപേരായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക്കിനും മലയാളി സ്ക്വാഷ് താരം കൂടിയായ ഭാര്യ ദീപിക പള്ളിക്കലിനും ഇരട്ടക്കുട്ടികൾ പിറന്നു. ദിനേഷ് കാർത്തിക്കും ദീപിക പള്ളിക്കലും സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവർക്കും രണ്ട് ആൺകുട്ടികളാണ് പിറന്നത്.

‘അങ്ങനെ ഞങ്ങൾ മൂന്നുപേർ അഞ്ചുപേരായി. എനിക്കും ദീപികയ്ക്കും രണ്ട് ആൺകുട്ടികൾ പിറന്നിരിക്കുന്നു’ – ദീപികയ്ക്കും കുഞ്ഞുങ്ങൾക്കുമൊപ്പമുള്ള ചിത്രം സഹിതം ദിനേഷ് കാർത്തിക് ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

കബീർ പള്ളിക്കൽ കാർത്തിക്, സിയാൻ പള്ളിക്കൽ കാർത്തിക് എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്കു പേരു നൽകിയിരിക്കുന്നതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ കാർത്തിക്ക് അറിയിച്ചു.

2013ലാണ് തമിഴ്നാട്ടുകാരനായ ദിനേഷ് കാർത്തിക്കും മലയാളിയായ ദീപിക പള്ളിക്കലും വിവാഹിതരായത്. അടുത്തിടെ സമാപിച്ച ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ ദിനേഷ് കാർത്തിക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളത്തിലിറങ്ങിയിരുന്നു. അതേസമയം, ഉടൻ ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്നാട് ടീമിൽനിന്ന് പരുക്കിനെ തുടർന്ന് താരത്തെ ഒഴിവാക്കിയിട്ടുണ്ട്.

ADVERTISEMENT

പ്രഫഷനൽ സ്ക്വാഷ് അസോസിയേഷന്റെ വനിതാ റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടംനേടിയ ആദ്യ ഇന്ത്യക്കാരിയാണ് ദീപിക പള്ളിക്കൽ. 2006ലാണ് ദീപിക പ്രഫഷനൽ സ്ക്വാഷ് രംഗത്തേക്കു വരുന്നത്. കാലിലെ പരുക്കുമൂലം രണ്ടുവർഷത്തോളമായി കളത്തിൽനിന്നു മാറിനിൽക്കുന്ന ദീപിക അടുത്ത വർഷത്തെ കോമൺവെൽത്ത് ഗെയിംസോടെ തിരിച്ചെത്തുമെന്നാണ് സൂചന.

English Summary: Dinesh Karthik, Dipika Pallikal Become Parents to Twin Boys