ഇത്തവണയെങ്കിലും ഭാഗ്യം കോലിയെ തുണയ്ക്കുമോ? ഞായറാഴ്ച വൈകിട്ട് ട്വന്റി ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം മത്സരത്തിനു മുൻപ് വിരാട് കോലിയും ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്ല്യംസനും ടോസിനായി ഗ്രൗണ്ടിലെത്തുമ്പോൾ ഇന്ത്യക്കാർ മുഴുവൻ പ്രാർഥനയിലായിരിക്കും. അത്രയ്ക്കാണ് ടോസിങ്ങിൽ കോലിയുടെ നിർഭാഗ്യം. 206 മത്സരങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇത്തവണയെങ്കിലും ഭാഗ്യം കോലിയെ തുണയ്ക്കുമോ? ഞായറാഴ്ച വൈകിട്ട് ട്വന്റി ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം മത്സരത്തിനു മുൻപ് വിരാട് കോലിയും ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്ല്യംസനും ടോസിനായി ഗ്രൗണ്ടിലെത്തുമ്പോൾ ഇന്ത്യക്കാർ മുഴുവൻ പ്രാർഥനയിലായിരിക്കും. അത്രയ്ക്കാണ് ടോസിങ്ങിൽ കോലിയുടെ നിർഭാഗ്യം. 206 മത്സരങ്ങളിൽ കോലി ഇന്ത്യയെ ഇതുവരെ നയിച്ചു. അതിൽ 200 എണ്ണത്തിന്റെ കണക്കു പരിശോധിച്ചാൽ ആകെ വിജയിച്ച ടോസുകൾ 85 എണ്ണം മാത്രം. 115 തവണ ടോസ് നഷ്ടമായി.

നൂറു മത്സരത്തിലധികം ഇന്ത്യയെ നയിച്ചിട്ടുള്ള ക്യാപ്റ്റൻമാരുടെ കണക്കെടുത്താൽ കോലിയോളം ഭാഗ്യംകെട്ട ക്യാപ്റ്റനില്ലെന്നു പറയാം. കോലിയേക്കാൾ കൂടുതൽ മത്സരങ്ങൾ നയിച്ച രണ്ടു പേരാണുള്ളത്. മഹേന്ദ്ര സങ് ധോണിയും (332) മുഹമ്മദ് അസ്ഹറുദ്ദീനും (221). ഭാഗ്യം കൂടുതൽ തുണച്ചത് അസ്ഹറുദ്ദീനെ തന്നെ. 125 തവണ അദ്ദേഹം ടോസ് നേടിയിട്ടുണ്ട്. ധോണിയാകട്ടെ 158 തവണയും.

ADVERTISEMENT

100 മത്സരങ്ങളിലധികം ഇന്ത്യയെ നയിച്ച മറ്റ് ക്യാപ്റ്റൻമാരുടെ കണക്കുകൾ ഇങ്ങനെ: ഗാംഗുലി (195 മത്സരം– ജയിച്ച ടോസ് 95), കപിൽ ദേവ് (108–54), രാഹുൽ ദ്രാവിഡ് (104–61). ടെസ്റ്റുകളുടെ കണക്കെടുത്താൽ കോലി നയിച്ച 60 കളികളിൽ 27 തവണയാണ് ഇന്ത്യ ടോസ് ജയിച്ചത്. 95 ഏകദിനങ്ങളിൽ 40 തവണ ടോസ് നേടാനായി. 46 ട്വന്റി20 മത്സരങ്ങളിൽ 18 തവണ മാത്രമാണ് കോലിക്കൊപ്പം ഭാഗ്യം നിലയുറപ്പിച്ചത്.

നിലവിൽ ട്വന്റി20 ലോകകപ്പ് കളിക്കുന്ന ടീമുകളിൽ ടോസ് നേട്ടത്തിൽ ഏറ്റവും കുറഞ്ഞ ശരാശരിയും കോലിക്കു തന്നെ. വെസ്റ്റിൻഡീസ് നായകൻ കയ്റൻ പൊള്ളാർഡാണ് ടോസ് വിജയ ശരാശരിയിൽ മുന്നിൽ. രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ടിന്റെ ഒയിൻ മോർഗനും. 100 മത്സരങ്ങളിലധികം ടീമിനെ നയിച്ച 44 പേരുണ്ട് രാജ്യാന്തര ക്രിക്കറ്റിൽ. ഈ കണക്കിലും കോലി തന്നെ ഏറ്റവും പിന്നിൽ. കോലിക്കു തൊട്ടു മുകളിൽ വെസ്റ്റിൻഡീസിന്റെ മുൻ നായകൻ റിച്ചി റിച്ചഡ്സൺ ഉണ്ട്. 155 കളികളിൽ 66 തവണയാണ് റിച്ചഡ്സൺ ടോസ് നേടിയത്.

ADVERTISEMENT

ടെസ്റ്റ് ക്രിക്കറ്റിലെ ടോസ് നേട്ടത്തിൽ ദക്ഷിണാഫ്രിക്കയുടെ മുൻ നായകൻ ഗ്രെയിം സ്മിത്തിനോളം ഭാഗ്യമുള്ളവർ ചുരുക്കം. 2003 മുതൽ 2014 വരെ സ്മിത്ത് നയിച്ച 109 മത്സരങ്ങളിൽ 60 തവണയും ഭാഗ്യം ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു. ഓസ്ട്രേലിയയുടെ അലൻ ബോർഡറാണ് തൊട്ടുപിന്നിൽ. 93 കളികളിൽ 46 ടോസ് നേട്ടം. ഓസ്ട്രേലിയയുടെ തന്നെ റിക്കി പോണ്ടിങ് (77 കളികളിൽ 37), ന്യൂസീലൻഡിന്റെ സ്റ്റീഫൻ ഫ്ലെമിങ് (80–37), വെസ്റ്റിൻഡീസിന്റെ ക്ലൈവ് ലോയ്ഡ് (74–35) എന്നിവർ പിന്നാലെയുണ്ട്.

ഏകദിനങ്ങളിലെ ഭാഗ്യവാൻ റിക്കി പോണ്ടിങ് തന്നെ. 220 മത്സരങ്ങളിൽ 124 തവണ ടോസ് നേടി. രണ്ടാം സ്ഥാനത്ത് സ്റ്റീഫൻ ഫ്ലെമിങ് (218–106), മൂന്നാമത് ശ്രീലങ്കയുടെ അർജുന രണതുംഗ (193–103) എന്നിവരാണ്. നാലാം സ്ഥാനത്തുള്ളത് നമ്മുടെ അസ്ഹറുദ്ദീനും (174–96). ട്വന്റി 20 മത്സരങ്ങളിൽ മഹേന്ദ്രസിങ് ധോണിയെ വെല്ലാൻ ആളില്ല. 44 കളികളിൽ 26 ടോസ് വിജയം. അയർലൻഡിന്റെ മുൻ നായകൻ വില്ല്യം പോട്ടർഫീൽഡാണ് രണ്ടാം സ്ഥാനത്ത് (37–22). വെസ്റ്റിൻഡീസിന്റെ ഡാരൻ സമി (30–18), ന്യൂസിലൻഡിന്റെ ഡാനിയൽ വെട്ടോറി(28–16) എന്നിവരാണ് തൊട്ടു പിന്നിൽ.

ADVERTISEMENT

ടോസിനപ്പുറം മത്സരഫലത്തിന്റെ കണക്കെടുത്താൽ കോലി സൂപ്പറാണ്. നയിച്ച 95 ഏകദിനങ്ങളിൽ 65 മത്സരങ്ങളും, 65 ടെസ്റ്റുകളിൽ 38 മത്സരങ്ങളും, 46 ട്വന്റി20 മത്സരങ്ങളിൽ 27 മത്സരങ്ങളും വിജയിച്ചു. ടോസ് ജയിച്ചതു കൊണ്ടു മാത്രം കളി ജയിക്കില്ലെന്നു സാരം!

English Summary: IVirat Kohli the unluckiest captain ever in terms of toss record