‘ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ’ എന്ന സിനിമാ ഡയലോഗ് ഓർമ വരും ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പിൽനിന്ന് പുറത്തായ രീതിയോർക്കുമ്പോൾ. കളിച്ച 5 മത്സരങ്ങളിൽ ശക്തരായ ഇംഗ്ലണ്ടിനെയടക്കം അടിയറവു പറയിച്ച് നാലെണ്ണത്തിൽ ജയിച്ചിട്ടും ‘നല്ല നാലടി’യുടെ കുറവിൽ റൺറേറ്റിൽ പിന്നിലായാണ് തെംബ ബാവുമയും സംഘവും സെമി കാണാതെ

‘ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ’ എന്ന സിനിമാ ഡയലോഗ് ഓർമ വരും ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പിൽനിന്ന് പുറത്തായ രീതിയോർക്കുമ്പോൾ. കളിച്ച 5 മത്സരങ്ങളിൽ ശക്തരായ ഇംഗ്ലണ്ടിനെയടക്കം അടിയറവു പറയിച്ച് നാലെണ്ണത്തിൽ ജയിച്ചിട്ടും ‘നല്ല നാലടി’യുടെ കുറവിൽ റൺറേറ്റിൽ പിന്നിലായാണ് തെംബ ബാവുമയും സംഘവും സെമി കാണാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ’ എന്ന സിനിമാ ഡയലോഗ് ഓർമ വരും ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പിൽനിന്ന് പുറത്തായ രീതിയോർക്കുമ്പോൾ. കളിച്ച 5 മത്സരങ്ങളിൽ ശക്തരായ ഇംഗ്ലണ്ടിനെയടക്കം അടിയറവു പറയിച്ച് നാലെണ്ണത്തിൽ ജയിച്ചിട്ടും ‘നല്ല നാലടി’യുടെ കുറവിൽ റൺറേറ്റിൽ പിന്നിലായാണ് തെംബ ബാവുമയും സംഘവും സെമി കാണാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ’ എന്ന സിനിമാ ഡയലോഗ് ഓർമ വരും ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പിൽനിന്ന് പുറത്തായ രീതിയോർക്കുമ്പോൾ. കളിച്ച 5 മത്സരങ്ങളിൽ ശക്തരായ ഇംഗ്ലണ്ടിനെയടക്കം അടിയറവു പറയിച്ച് നാലെണ്ണത്തിൽ ജയിച്ചിട്ടും ‘നല്ല നാലടി’യുടെ കുറവിൽ റൺറേറ്റിൽ പിന്നിലായാണ് തെംബ ബാവുമയും സംഘവും സെമി കാണാതെ നാട്ടിലേക്കു മടങ്ങുന്നത്. ദൗർഭാഗ്യം ദക്ഷിണാഫ്രിക്കയ്ക്ക് പുത്തരിയല്ല, അത് മഴയുടെ രൂപത്തിലും വിജയലക്ഷ്യം കണക്കുകൂട്ടുന്നതിലെ പിഴവിന്റെ രൂപത്തിലുമൊക്കെ ലോകകപ്പുകളിൽ ഷോൺ പൊള്ളോക്കിന്റെയും മാർക്ക് ബൗച്ചറിന്റെയുമൊക്കെ കണ്ണീരു വീഴ്ത്തിയത് ആരാധകർ മറന്നു കാണില്ല. അതുപോലൊരു ദൗർഭാഗ്യമാണ് ഇത്തവണ റൺറേറ്റിന്റെ രൂപത്തിലെത്തിയത്. എന്നാൽ ജയിക്കുമ്പോൾ പെട്ടന്ന് ജയിക്കുകയെന്ന തന്ത്രം ബുദ്ധിപരമായി നടപ്പാക്കി ഓസ്ട്രേലിയ സെമി ടിക്കറ്റ് വാങ്ങിയെടുത്തു.

ബംഗ്ലദേശിനെ 84 റൺസിന് പുറത്താക്കിയ ദക്ഷിണാഫ്രിക്ക ചേസ് ചെയ്യാൻ 13.3 ഓവർ എടുത്തതതാണ് ഏറ്റവും വലിയ തിരിച്ചടിയായത്. ശ്രീലങ്കയ്ക്കെതിരെയും വെസ്റ്റിൻഡീസിനെതിരെയും ദക്ഷിണാഫ്രിക്കൻ ജയം ഇന്നിങ്സിന് ഒടുവിലായിരുന്നു. എന്നാൽ 73 റൺസിന് ബംഗ്ലദേശിനെ പുറത്താക്കിയ ഓസ്ട്രേലിയ വെറും 6.2 ഓവറിൽ ചേസ് ചെയ്തത് റൺറേറ്റിൽ കുതിപ്പുണ്ടാക്കി. ശ്രീലങ്കയ്ക്കെതിരെ 155 റൺസ് 17 ഓവറിൽ കംഗാരുക്കൾ മറികടന്നു. വിൻഡീസിനെതിരായ 161 റൺസ് വിജയലക്ഷ്യമാകട്ടെ 16.2 ഓവറിലും പിന്നിട്ടു. 

ADVERTISEMENT

∙ തിരിച്ചുവരവിന് കയ്യടിക്കണം

ടീം മൊത്തം പ്രശ്നം. കളി തുടങ്ങിയ ശേഷവും ഡീകോക്ക് മുട്ടുകുത്താൻ മടിച്ച പ്രശ്നം... അങ്ങനെ ആകെ പ്രതിസന്ധിയിൽ ആടിയുലഞ്ഞ ടീം അഞ്ചിൽ നാലു മത്സരങ്ങളും ജയിച്ച് നെഞ്ചുവിരിച്ചാണ് അറേബ്യൻ മണ്ണിനോട് യാത്ര പറയുന്നത്. ദക്ഷിണാഫ്രിക്കയുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഗ്രെയിം സ്മിത്ത് ടീമിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ ശ്രദ്ധേയം: ‘ഇത് വലിയ തിരിച്ചുവരവാണ്, ടീമിനെക്കുറിച്ച് അഭിമാനിക്കുന്നു’. ടൂർണമെന്റ് തുടങ്ങും മുൻപ് ആരും സാധ്യത കൽപിക്കാതിരുന്ന, ടീം ഇത്ര മികച്ച പ്രകടനം പുറത്തെടുത്തത് ആരാധകരെപ്പോലും അദ്ഭുതപ്പെടുത്തുന്നതാണ്. 

ADVERTISEMENT

ലോകം മുഴുവൻ ട്വന്റി20 കളിച്ചു നടക്കുന്ന ഏറ്റവും വിലപിടിപ്പുള്ള ഓപ്പണർമാരിൽ ഒരാളായ ഫാഫ് ഡുപ്ലേസിയോട് ബിഗ് നോ പറഞ്ഞാണ് പ്രോട്ടിയാസ് ലോകകപ്പിന് ഒരുങ്ങിയത്. നേരത്തേ ടെസ്റ്റിൽനിന്ന് വിരമിച്ച ഡുപ്ലേസി, ട്വന്റി20 ലോകകപ്പിൽ കളിക്കാനുള്ള ആഗ്രഹം പലവട്ടം തുറന്നു പറഞ്ഞതാണ്. എന്നാൽ ക്രിക്കറ്റ് ബോർഡുമായി കരാറിലില്ലാത്ത ഡുപ്ലേസിയെ ഫ്രീ ഏജന്റായാണ് കണക്കാക്കുന്നത്. ഗ്രേെയിം സ്മിത്ത് ഡുപ്ലെസിയെ പരിഗണിക്കാത്തതിനു കാരണം പറഞ്ഞത് അദ്ദേഹത്തെ ഉൾപ്പെടുത്തിയാൽ ടീം ബാലൻസ് തെറ്റുമെന്നാണ്. ഒരു പക്ഷേ ഡുപ്ലേസി മിന്നൽ തുടക്കം നൽകിയിരുന്നെങ്കിൽ...പ്രോട്ടിയാസ് ആരാധകർ ഇപ്പോൾ ആറിയ മനപ്പായസമുണ്ണുന്നുണ്ടാകണം!

ഡുപ്ലേസിക്കു മാത്രമല്ല, ഡിവില്ലിയേഴ്സിനും ക്രിസ് മോറിസിനും ഇമ്രാൻ താഹിറിനും മുന്നിൽ ഗേറ്റ് വലിച്ചടച്ചാണ് ദക്ഷിണാഫ്രിക്ക പുത്തൻ ടീമിൽ വിശ്വാസമർപ്പിച്ചത്. 2016 ലോകകപ്പ് കളിച്ച ടീമിൽ ബാക്കിയുണ്ടായിരുന്നത് ഡീകോക്കും ഡേവിഡ് മില്ലറും റബാദയും മാത്രമായിരുന്നു. എന്നാൽ പുതിയ താരങ്ങൾ ഉത്തരവാദിത്തമേറ്റെടുക്കുന്നതും സമ്മർദ ഘട്ടങ്ങളിലും ടീമിനെ തോൽക്കാൻ വിടാതെ കരകയറ്റുന്നതും ലോകകപ്പ് കണ്ടു. തെംബ ബവുമ എന്ന ക്യാപ്റ്റനും മികവു പുലർത്തി. വാൻ ഡെർ ദസനും മർക്രവും ടീമിന്റെ ഭാവി മോശമല്ലെന്നു തെളിയിക്കുന്നു.

ADVERTISEMENT

കഗീസോ റബാദയും ആൻറിച്ച് നോർട്യയും അടങ്ങുന്ന പേസ് നിര എതിരാളികളെ വെല്ലുവിളിക്കത്തക്കതാണ്. ടബേരാസ് ഷംസിക്കും കേശവ് മഹാരാജിനുമൊപ്പം മർക്രം കൂടി ചേരുന്ന സ്പിൻ ബോളിങ്ങും തരക്കേടില്ലാത്തതാണ്. അസ്ഥിരതയുടെ പ്രശ്നമുണ്ടെങ്കിലും ഡീകോക്കും മില്ലറും അവരുടേതായ ദിവസങ്ങളിൽ ഏതു ടീമിനെയും ഒറ്റയ്ക്ക് തോൽപിക്കാൻ ശേഷിയുള്ളവർ തന്നെ. പേടിക്കേണ്ട ടീമുകളുടെ കൂട്ടത്തിലേക്കുള്ള മടങ്ങി വരവായി തന്നെ ഈ പ്രകടനത്തെ വിലയിരുത്താം. 

രണ്ടു വർഷം മുൻപ് ടീമിന്റെ കോച്ചായി സ്ഥാനമേറ്റ മാർക്ക് ബൗച്ചറിനും ഇത് ആശ്വസിക്കാനും അഭിമാനിക്കാനും വക നൽകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രശ്നങ്ങൾക്കിടയിലും ടീം പുരോഗതിയുടെ പാതയിലാണ്. കഴിഞ്ഞ വർഷം നാട്ടിൽ ഇംഗ്ലണ്ടിനോടു തോറ്റശേഷം ദക്ഷിണാഫ്രിക്ക 3 ട്വന്റി20 പരമ്പരകൾ തുടർച്ചയായി നേടുകയുണ്ടായി. ഡീകോക്ക് വിൻഡീസിനെതിരായ മത്സരത്തിൽ മുട്ടുകുത്താൻ വിസമ്മതിച്ചതു മാത്രമല്ല പ്രശ്നം. ബൗച്ചർക്കു നേരെയും വംശീയാധിക്ഷേപ കേസ് നടക്കുന്നുണ്ട്. ഗ്രൗണ്ടിനു പുറത്തെ കാരണങ്ങളിൽ തലക്കെട്ടിൽ ഇടംനേടുന്ന ടീമിന് ആശ്വാസം നൽകുന്നതു തന്നെയാണ് ഈ തിരിച്ചുവരവ്. അടുത്ത മാസം ഇന്ത്യ നാട്ടിൽ കളിക്കാനെത്തുന്നതാണ് ദക്ഷിണാഫ്രിക്കയുടെ മുന്നിലെ അടുത്ത വെല്ലുവിളി.

English Summary: South Africa end campaign on a high after winning four out of five matches