ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഓസീസിനെതിരെ ന്യൂസീലൻഡ് പുറത്തെടുത്ത പ്രകടനത്തിൽ അതൃപ്തനെന്നു മുൻ ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. മറ്റു മത്സരങ്ങളിലെ ന്യൂസീലൻഡ് ടീമിന്റെ പോരാട്ടവീര്യം ഫൈനലിൽ കണ്ടില്ലെന്നും ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്കായുള്ള കോളത്തിൽ ഗംഭീർ കുറിച്ചു. ഫൈനലിൽ 172 റൺസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഓസീസിനെതിരെ ന്യൂസീലൻഡ് പുറത്തെടുത്ത പ്രകടനത്തിൽ അതൃപ്തനെന്നു മുൻ ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. 

മറ്റു മത്സരങ്ങളിലെ ന്യൂസീലൻഡ് ടീമിന്റെ പോരാട്ടവീര്യം ഫൈനലിൽ കണ്ടില്ലെന്നും ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്കായുള്ള കോളത്തിൽ ഗംഭീർ കുറിച്ചു. 

ADVERTISEMENT

ഫൈനലിൽ 172 റൺസ് നേടിയ കിവീസ് ബാറ്റർമാർ മികച്ച പ്രകടനമാണു കാഴ്ചവച്ചതെന്നും എന്നാൽ, അച്ചടക്കത്തോടെയുള്ള ബോളിങ്ങിലൂടെ ഓസീസിനെ പിടിച്ചു നിർത്താൻ കഴിയാതെ പോയതാണു കിവീസിനു തിരിച്ചടിയായതെന്നും ഗംഭീർ കുറിച്ചു. 

ഫൈനലിന്റെ 2–ാം പകുതിയിൽ കിവീസ് പാടേ നിരാശപ്പെടുത്തിയെന്നാണു ഗംഭീറിന്റ പക്ഷം. ന്യൂസീലൻഡിനെ പിന്തുണച്ച് മത്സരം കണ്ടിരുന്നെങ്കിൽ ടിക്കറ്റ് തുക തിരിച്ചു ചോദിക്കുമായിരുന്നെന്നും ഗംഭീർ കുറിച്ചു. 

ADVERTISEMENT

‘കളിക്കളത്തിൽ കൃത്യമായ ആസൂത്രണത്തിലൂടെ എതിരാളികളെ ഞെട്ടിക്കുന്ന ടീമാണു ന്യൂസീലൻഡ്. എന്നാൽ ഓസീസിനെതിരായ ഫൈനലിലെ 2–ാം പകുതിയിൽ ഇതൊന്നും കണ്ടില്ല. ന്യൂസീലൻഡ് ആരാധകൻ ആയിരുന്നെങ്കിൽ, ടീമിന്റെ ഫൈനലിലെ നിറം മങ്ങിയ പ്രകടനത്തിന്, മുടക്കിയ ടിക്കറ്റ് തുക തിരികെ ചോദിച്ചേനെ’– ഗംഭീറിന്റെ വാക്കുകൾ. 

മികച്ച ബോളിങ് അറ്റാക്ക് സ്വന്തമായുള്ള കിവീസിനു 172 റൺസ് പ്രതിരോധിക്കാൻ കഴിഞ്ഞേനെ എന്നാണു ഗംഭീറിന്റെ പക്ഷം. പെർത്തിലെ ബൗൺസുള്ള വിക്കറ്റിൽ ബാറ്റു ചെയ്തു പരിചയമുള്ള മിച്ചെൽ മാർഷിനെതിരെ ഷോട്ട് ബോളുകൾ പരീക്ഷിച്ച കിവീസിന്റെ തന്ത്രത്തെയും ഗംഭീർ ചോദ്യം ചെയ്തു. 

ADVERTISEMENT

50 പന്തിൽ 77 റൺസെടുത്ത മാർഷിന്റെ ബാറ്റിങ് പ്രകടനവും ഓസീസ് ജയത്തിൽ നിർണായകമായിരുന്നു. 

English Summary: "If I was a New Zealand supporter, I would have demanded a refund seeing my team all over the place in second half of the T20 World Cup 2021 final" - Gautam Gambhir