ഇംഗ്ലിഷ് ഭാഷയെ ശരിപ്പെടുത്താനുള്ള ‘വാക്കത്തി’ കയ്യിലുള്ളയാളായിരുന്നു വില്യം ഷേക്സ്പിയർ. നിലവിലുണ്ടായിരുന്ന വാക്കുകളുടെ വാലും തലയുംമുറിച്ചും കൂട്ടിച്ചേർത്തും അഞ്ഞൂറോളം പുതിയ വാക്കുകൾ ഷേക്സ്പിയർ ഭാഷയ്ക്കു നൽകി എന്നാണ് പറയപ്പെടുന്നത്. ആധുനിക ക്രിക്കറ്റിന്റെ കാര്യത്തിൽ ഇങ്ങനൊയൊരു കത്തി കൈവശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഗ്ലിഷ് ഭാഷയെ ശരിപ്പെടുത്താനുള്ള ‘വാക്കത്തി’ കയ്യിലുള്ളയാളായിരുന്നു വില്യം ഷേക്സ്പിയർ. നിലവിലുണ്ടായിരുന്ന വാക്കുകളുടെ വാലും തലയും മുറിച്ചും കൂട്ടിച്ചേർത്തും അഞ്ഞൂറോളം പുതിയ വാക്കുകൾ ഷേക്സ്പിയർ ഭാഷയ്ക്കു നൽകി എന്നാണ് പറയപ്പെടുന്നത്. ആധുനിക ക്രിക്കറ്റിന്റെ കാര്യത്തിൽ ഇങ്ങനൊയൊരു കത്തി കൈവശം കിട്ടിയത് ഒരു ദക്ഷിണാഫ്രിക്കക്കാരനാണ്– ഏബ്രഹാം ബെഞ്ചമിൻ  ഡിവില്ലിയേഴ്സ് എന്ന എബി ഡിവില്ലിയേഴ്സിന്!

എല്ലാ ബാറ്റർമാർക്കുള്ളതു പോലെ ഒരു ബാറ്റേ ഡിവില്ലിയേഴ്സിന്റെ കയ്യിലുമുണ്ടായിരുന്നുള്ളൂ. പക്ഷേ ഡിവില്ലിയേഴ്സ് ആ ‘ബാക്കത്തി’ കൊണ്ട് ക്രിക്കറ്റിന്റെ വ്യാകരണം മാറ്റിയെഴുതി– ഒപ്പം ലോകോത്തര ബോളർമാരുടെ ഒന്നാന്തരം പന്തുകളെ ‘വെട്ടിമുറിച്ച്’ മൈതാനത്തിനപ്പുറം കൊണ്ടിടുകയും ചെയ്തു. 

ADVERTISEMENT

ഡിവില്ലിയേഴ്സിനു മുൻപും ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റ്സ്മാൻമാർക്കു പഞമുണ്ടായിരുന്നില്ല എന്നതു സത്യം. പക്ഷേ അവരെല്ലാം ക്രീസിനു പുറത്തു ചാടി 
അക്രമം കാണിച്ചപ്പോൾ ക്രീസിലെ അതിരുകൾക്കുള്ളിൽ നിന്നു തന്നെയായിരുന്നു ഡിവില്ലിയേഴ്സിന്റെ സാഹസങ്ങൾ മിക്കതും. ശരവേഗത്തിൽ വരുന്ന പേസർമാരുടെ പന്തിനെ കാലു കവച്ചു വച്ച് തലയ്ക്കു മുകളിലൂടെ കോരിയിട്ടും കറങ്ങിത്തിരിഞ്ഞു വരുന്ന സ്പിന്നർമാരുടെ പന്തിനെ കാത്തിരുന്ന് തോണ്ടിയിട്ടും ഡിവില്ലിയേഴ്സ് വെട്ടിത്തെളിച്ചത് അതു വരെ ബാറ്റർമാർക്കു മുന്നിൽ കല്ലും പുല്ലുമായി കിടന്നിരുന്ന ഒരു ഭൂപ്രദേശമാണ്– ഡീപ് ഫൈൻ ലെഗ് മുതൽ തേഡ്മാൻ വരെയുള്ള റൺസിന്റെ അക്ഷയദേശം!

അതുവരെ സ്വീപ്പും റിവേഴ്സ് സ്വീപ്പുമായി കൃത്യമായ ഫുട്‌വർക്കോടെ ബാറ്റർമാർ റൺ നേടിയിരുന്ന ആ മൈതാനഭാഗത്തു നിന്ന് ഐസ്ക്രീം സ്കൂപ്പ് ചെയ്തെടുക്കുന്ന പോലെ അനായാസമായി ഡിവില്ലിയേഴ്സ് റൺ വാരി. ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ പാക്കിസ്ഥാനെതിരെ അതേ ശൈലിയിലൂടെ സിക്സറടിച്ച് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ച മാത്യു വെയ്ഡിനെ അന്നേരം ആവേശിച്ചത് ‘ഡിവില്ലിയേഴ്സ്’ തന്നെയായിരിക്കണം! 

ADVERTISEMENT

ആയാസപ്പെട്ട് ബാറ്റും ബോളും ചെയ്യുന്നവർക്കു വരെ ‘ത്രീഡി’ വിശേഷണങ്ങൾ കിട്ടുന്ന ഇക്കാലത്ത് ഡിവില്ലിയേഴ്സിനെ എന്തു വിളിക്കണം! ഓപ്പണിങ് മുതൽ 8–ാം നമ്പർ വരെ ബാറ്റു ചെയ്തിട്ടുള്ള ഡിവില്ലിയേഴ്സ് ദീർഘകാലം ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ കൂടിയായിരുന്നു. ക്വിന്റൻ ഡികോക്ക് വന്നതോടെയാണ് ചുമലിൽ നിന്ന് ആ ഭാരമൊഴിഞ്ഞത്. എങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയിലുള്ള ആ മെയ്‌വഴക്കം മൈതാനത്തിന്റെ ഏതു ഭാഗത്തും ഡിവില്ലിയേഴ്സ് കാണിച്ചു. ഏകദിന ക്രിക്കറ്റിലെ അതിവേഗ അൻപതും നൂറും നൂറ്റൻപതും പേരിലുള്ള ഡിവില്ലിയേഴ്സ് ഒരിക്കൽ അതിന്റെ മറുകരയും കാണിച്ചു തന്നു– 2012ൽ ഓസ്ട്രേലിയയ്ക്കെതിരെ അഡ്‌ലെയ്ഡ് ടെസ്റ്റിൽ ടീമിനെ തോൽവിയിൽ നിന്നു രക്ഷിക്കാൻ വേണ്ടി 220 പന്തുകളാണ് ഡിവില്ലിയേഴ്സ് ക്രീസിൽ നിന്നത്. നേടിയത് വെറും 33 റൺസ്!

ബ്രണ്ടൻ മക്കല്ലം കതിന വെടി പൊട്ടിച്ച് ഉദ്ഘാടനം നടത്തിയ ഐപിഎൽ മാമാങ്കത്തിൽ പിന്നീട് വെടിക്കെട്ടിന്റെ ചുമതല ക്രിസ് ഗെയ്‌ലിനും ഡിവില്ലിയേഴ്സിനുമായിരുന്നു. ഗെയ്ൽ ഒരു കുഴിബോംബ് ആയിരുന്നെങ്കിൽ ഡിവില്ലിയേഴ്സ് ഒരു ടൈംബോംബ് ആയിരുന്നു. ആ വിസ്ഫോടനത്തിൽ കരിയർ തന്നെ കരി‍ഞ്ഞു തീർന്ന കന്നിക്കാരുണ്ട്. തലയ്ക്കു കൈവച്ചു പോയ ലോകോത്തര ബോളർമാരുണ്ട്. തനിക്കൊപ്പം ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ ഡെയ്ൽ സ്റ്റെയ്നെ ഒരു ഓവറിൽ 23 റൺസിനാണ് ഡിവില്ലിയേഴ്സ് സംഹരിച്ചത്.

ADVERTISEMENT

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൽ വിരാട് കോലിക്കു തുല്യം ഫാൻ ബേസ്’ നിലനിർത്തിയാണ് ഇപ്പോൾ ഡിവില്ലിയേഴ്സ് ബാറ്റു താഴെ വയ്ക്കുന്നത്. രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിക്കൽ നേരത്തേ പ്രഖ്യാപിച്ച ഡിവില്ലിയേഴ്സിന്റെ വിടപറച്ചിലിൽ ഏറ്റവും നഷ്ടബോധവും ബാംഗ്ലൂർ ആരാധകർക്കാവും. ഓ, അല്ല, ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർക്കു മുഴുവൻ തന്നെ!! 

English Summary: AB De Villiers Retirement