ഐപിഎൽ 14–ാം സീസണിന്റെ തുടക്കത്തിൽ ഒരു ടീമിൽപോലും ഇടമില്ലാതിരുന്നയാൾ, മാസം 3 ഇരുട്ടി വെളുത്തപ്പോഴേക്കും 4 കോടി രൂപയും പോക്കറ്റിലാക്കി അടുത്ത ഐപിഎലിനൊരുങ്ങുന്ന അദ്ഭുതമാണ് കശ്മീരിൽനിന്നുള്ള ഉമ്രാൻ മാലിക്. ഒന്നുമില്ലാത്തവനെ കോടികളുടെ കൊടുമുടികളിലെത്തിക്കുന്ന ഐപിഎലിൽ ഇത്തരം അതിശയങ്ങളൊന്നും പുത്തരിയല്ല.

ഐപിഎൽ 14–ാം സീസണിന്റെ തുടക്കത്തിൽ ഒരു ടീമിൽപോലും ഇടമില്ലാതിരുന്നയാൾ, മാസം 3 ഇരുട്ടി വെളുത്തപ്പോഴേക്കും 4 കോടി രൂപയും പോക്കറ്റിലാക്കി അടുത്ത ഐപിഎലിനൊരുങ്ങുന്ന അദ്ഭുതമാണ് കശ്മീരിൽനിന്നുള്ള ഉമ്രാൻ മാലിക്. ഒന്നുമില്ലാത്തവനെ കോടികളുടെ കൊടുമുടികളിലെത്തിക്കുന്ന ഐപിഎലിൽ ഇത്തരം അതിശയങ്ങളൊന്നും പുത്തരിയല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐപിഎൽ 14–ാം സീസണിന്റെ തുടക്കത്തിൽ ഒരു ടീമിൽപോലും ഇടമില്ലാതിരുന്നയാൾ, മാസം 3 ഇരുട്ടി വെളുത്തപ്പോഴേക്കും 4 കോടി രൂപയും പോക്കറ്റിലാക്കി അടുത്ത ഐപിഎലിനൊരുങ്ങുന്ന അദ്ഭുതമാണ് കശ്മീരിൽനിന്നുള്ള ഉമ്രാൻ മാലിക്. ഒന്നുമില്ലാത്തവനെ കോടികളുടെ കൊടുമുടികളിലെത്തിക്കുന്ന ഐപിഎലിൽ ഇത്തരം അതിശയങ്ങളൊന്നും പുത്തരിയല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐപിഎൽ 14–ാം സീസണിന്റെ തുടക്കത്തിൽ ഒരു ടീമിൽപോലും ഇടമില്ലാതിരുന്നയാൾ, മാസം 3 ഇരുട്ടി വെളുത്തപ്പോഴേക്കും 4 കോടി രൂപയും പോക്കറ്റിലാക്കി അടുത്ത ഐപിഎലിനൊരുങ്ങുന്ന അദ്ഭുതമാണ് കശ്മീരിൽനിന്നുള്ള ഉമ്രാൻ മാലിക്. ഒന്നുമില്ലാത്തവനെ കോടികളുടെ കൊടുമുടികളിലെത്തിക്കുന്ന ഐപിഎലിൽ ഇത്തരം അതിശയങ്ങളൊന്നും പുത്തരിയല്ല. ഇനിയെന്തെല്ലാം കാണാനിരിക്കുന്നു!

90 കോടി രൂപയാണ് താരങ്ങൾക്കായി ഓരോ ഫ്രാഞ്ചൈസിയുടെയും പഴ്സിലുള്ളത്. അതായത് ഇത്തവണ ഐപിഎലിന് ഒരുങ്ങുന്ന 10 ടീമുകളുടെ കൈവശമുള്ളത് 900 കോടി രൂപ. ഒരു ടീമിൽ 25 പേരെ എടുക്കാമെങ്കിൽ ഈ കാശു മുഴുവൻ പോകുന്നത് 250 പേരിലേക്ക്!

ADVERTISEMENT

∙ ഉമ്രാൻ വണ്ടർ

ഭാഗ്യത്തിന് തന്റെ ബോളിങ്ങിന്റെ വേഗമുണ്ടാകുമെന്ന് ഉമ്രാൻ സ്വപ്നത്തിൽപോലും കരുതിക്കാണില്ല. കഴിഞ്ഞ താരലേലത്തിൽ ആരും വാങ്ങാതിരുന്ന ഇരുപത്തിരണ്ടുകാരനെ സൺറൈസേഴ്സ് ഹൈദരാബാദ് ടീം നെറ്റ് ബോളറായി ടീമിലെത്തിക്കുകയായിരുന്നു. 10 ലക്ഷം രൂപയായിരുന്നു പ്രതിഫലം. അതുവരെ സ്വന്തം സംസ്ഥാനത്തിനായി ഒരു ട്വന്റി20യും ഒരു ലിസ്റ്റ് എ മത്സരവും കളിച്ചതായിരുന്നു പരിചയസമ്പത്ത്.

എന്നാൽ സൺറൈസേഴ്സിന്റെ പ്രധാനബോളർ തമിഴ്നാട്ടുകാരൻ ടി.നടരാജന് കോവിഡ് ബാധിച്ചത് കാര്യങ്ങൾ ഉമ്രാന്റെ വഴിക്കുതിരിച്ചുവിട്ടു. നെറ്റ് ബോളർ ടീമിലേക്കു കയറി. 3 മത്സരങ്ങളേ കളിച്ചുള്ളൂ എങ്കിലും ക്രിക്കറ്റ് ലോകത്ത് മുഴുവൻ ചർച്ചയാകാൻ ഉമ്രാന്റെ അതിവേഗ ബോളിങ്ങിനായി. 153 കിലോമീറ്ററിൽ കുതിച്ച ഉമ്രാന്റെ തീയുണ്ടകൾ ഐപിഎലിലെ ഏറ്റവും വേഗമേറിയ പന്തുകളിൽ ഇടംപിടിച്ചു. 3 കളിയിൽ നിന്ന് 2 വിക്കറ്റ് ആണ് ഐപിഎലിലെ വിശേഷം.

എന്നാൽ ഇന്ത്യൻ സിലക്ടർമാരെ പിടിച്ചു കുലുക്കാൻ ഉമ്രാന്റെ വേഗം ധാരാളമായിരുന്നു. ട്വന്റി20 ലോകകപ്പ് ടീമിനൊപ്പം നെറ്റ് ബോളറായി നിയോഗിച്ചതിനു പിന്നാലെ ഇന്ത്യ എ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിലേക്കും തിരഞ്ഞെടുത്തു. അനായാസം പേസ് കണ്ടെത്തുന്ന നാച്ചുറൽ ബോളറായ ഉമ്രാന്റെ മൂല്യം ഇന്ത്യൻ മാനേജ്മെന്റ് മനസ്സിലാക്കിയെന്നു ചുരുക്കം. പഴക്കച്ചവടക്കാരന്റെ മകനായ, പത്താംക്ലാസ് പൂർത്തിയാക്കാത്ത ഉമ്രാൻ കണ്ണടച്ചു തുറക്കും വേഗത്തിൽ തന്റെ പ്രതിഫലം 10 ലക്ഷത്തിൽ നിന്ന് 400 ലക്ഷമാക്കുമ്പോൾ അത് കശ്മീർ താഴ്‌വരയിലെ ആയിരക്കണക്കിന് കൗമാരക്കാർക്കു ക്രിക്കറ്റിന്റെ വഴിയിൽ നടക്കാൻ പ്രചോദനമാകുമെന്ന് നിസ്സംശയം പറയാം.

ADVERTISEMENT

ഉമ്രാനെപ്പോലെ നേട്ടമുണ്ടാക്കിയവർ വേറെയുമുണ്ട്. ഉമ്രാന്റെ ആത്മാർഥ സുഹൃത്തും സൺറൈസേഴ്സിലെ സഹതാരവുമായ അബ്ദുൽ സമദിനും 4 കോടി രൂപയുടെ കരാർ ലഭിച്ചു. 20 ലക്ഷത്തിനാണ് എസ്ആർഎച്ച് നേരത്തേ സമദിനെ വാങ്ങിയത്.

∙ അയ്യരുടെ കാര്യം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ലക്ഷത്തിന് കഴിഞ്ഞ സീസണിൽ വാങ്ങിയ വെങ്കിടേഷ് അയ്യർക്ക് ഇത്തവണ പ്രതിഫലം 8 കോടിയാണ്.  ഐപിഎലിലെ യുഎഇ പാദത്തിൽ മാത്രം കളിച്ച വെങ്കിടേഷ് മികച്ച ഓൾറൗണ്ട് പ്രകടനത്തിലൂടെ ഇന്ത്യൻ ട്വന്റി 20 ടീമിലും ഇടംനേടി. ശുഭ്മാൻ ഗില്ലിനെപ്പോലൊരു താരത്തെ തഴഞ്ഞാണ് അയ്യരെ കൊൽക്കത്ത നിലനിർത്തിയത്.

20 ലക്ഷം പ്രതിഫലമുണ്ടായിരുന്ന ഋതുരാജ് ഗെയ്ക്‌വാദിന് അടുത്ത സീസണിൽ ചെന്നൈ നൽകുന്നത് 6 കോടി രൂപയാണ്. പഞ്ചാബിന്റെ ഡെത്ത് ഓവർ സ്പെഷലിസ്റ്റ് അർഷ്ദീപ് സിങ്ങും 20 ലക്ഷത്തിൽനിന്ന് 4 കോടിയിലേക്ക് കുതിച്ചു.

ADVERTISEMENT

നിഗൂഢ സ്പിന്നുമായെത്തിയ വരുൺ ചക്രവർത്തി കൊൽക്കത്തയിൽ തന്റെ പ്രതിഫലം 4 കോടിയിൽനിന്ന് 8 കോടിയിലെത്തിച്ചു. എന്നാൽ 2018ൽ പഞ്ചാബ് താരത്തെ ടീമിലെടുത്തത് 8.4 കോടിക്കായിരുന്നു. 2.4 കോടി രൂപ പ്രതിഫലം ലഭിച്ചിരുന്ന രാജസ്ഥാൻ റോയൽസിന്റെ യശസ്വി ജയ്സ്വാളിന് ടീമിൽ നിലനിർത്തിയതോടെ 4 കോടി രൂപ ലഭിക്കും. ഡൽഹി ക്യാപിറ്റൽസ് നിലനിർത്തിയ പൃഥ്വി ഷാ ആണ് തുകയിൽ കയറ്റം കിട്ടിയ മറ്റൊരു താരം. 1.2 കോടിയിൽനിന്ന് 7.5 കോടിയിലേക്കാണ് ചാട്ടം.

2021ൽ 15 കോടി രൂപ പ്രതിഫലമുണ്ടായിരുന്ന ഋഷഭ് പന്തിന് അടുത്ത സീസണിൽ ഡൽഹി 16 കോടി നൽകും. ഇതോടെ ഐപിഎലിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായി ഇന്ത്യൻ വിക്കറ്റ് കീപ്പർ മാറി. 4.4 കോടിയിൽനിന്ന് ഇംഗ്ലിഷ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലറുടെ പ്രതിഫലം രാജസ്ഥാൻ 10 കോടിയായി വർധിപ്പിച്ചു.

എന്നാൽ വിദേശ താരങ്ങളിൽ ഏറ്റവും വലിയ ലാഭം ഉണ്ടായത് സൺറൈസേഴ്സ് ക്യാപ്റ്റൻ കെയ്ൻ വില്യംസണാണ്. 3 കോടിയിൽനിന്ന് 14 കോടിയിലേക്കാണ് കയറ്റം. സ്ഥിരമായി കോടികൾകൊണ്ട് കളിക്കുന്ന ഗ്ലെൻ മാക്സ്‌വെലിന് ചെറിയ നഷ്ടമാണ് കുടുങ്ങിയത്. 11 കോടിക്കാണ് ആർസിബി താരത്തെ നിലനിർത്തിയത്. 14.25 കോടിയായിരുന്നു ഈ വർഷം ലഭിച്ച പ്രതിഫലം. 2022ൽ മെഗാതാരലേലം നടക്കുമ്പോൾ പാറ്റ് കമ്മിൻസും ജോഫ്ര ആർച്ചറും ഡേവിഡ് വാർണറും ഹാർദിക് പാണ്ഡ്യയുമെല്ലാം ഏതെല്ലാം റെക്കോർഡുകൾ ഭേദിക്കാനിരിക്കുന്നുവെന്ന് കാണാനിരിക്കുന്നതേയുള്ളൂ.  

English Summary: Umran Malik to Yashaswi Jaiswal — Uncapped Players Who Were Retained by Franchises