മുംബൈ∙ ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ, മുംബൈ വാങ്കഡെ സ്റ്റേഡിയത്തെ ശബ്ദ മുഖരിതമാക്കി ‘സച്ചിൻ, സച്ചിൻ’ വിളികൾ. മത്സരത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. ഇന്ത്യയുടെ യുവതാരം ശുഭ്മൻ ഗിൽ ബൗണ്ടറി നേടിയതിനു പിന്നാലെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ, മുംബൈ വാങ്കഡെ സ്റ്റേഡിയത്തെ ശബ്ദ മുഖരിതമാക്കി ‘സച്ചിൻ, സച്ചിൻ’ വിളികൾ. മത്സരത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. ഇന്ത്യയുടെ യുവതാരം ശുഭ്മൻ ഗിൽ ബൗണ്ടറി നേടിയതിനു പിന്നാലെയാണ് സ്റ്റേഡിയത്തിലെങ്കിലും സച്ചിന്റെ പേര് ആരാധകർ ഒന്നടങ്കം വിളിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

സച്ചിൻ തെൻഡുൽക്കറിന്റെ തട്ടകമാണെങ്കിലും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ അദ്ദേഹത്തിന്റെ പേര് അലയടിച്ചത് കൗതുകമായി. ശുഭ്മൻ ഗില്ലിന്റെ ബൗണ്ടറിക്കു പിന്നാലെയാണ് സംഭവമെന്നതിനാൽ, ഇതുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

ADVERTISEMENT

ശുഭ്മൻ ഗില്ലും സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കറും ഡേറ്റിങ്ങിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതു മുൻനിർത്തിയാകാം ഗില്ലിന്റെ ബൗണ്ടറിക്കു പിന്നാലെ ആരാധകർ സച്ചിന്റെ പേരു വിളിച്ചുപറഞ്ഞത് എന്നാണ് ഒരു അഭ്യൂഹം. രണ്ടാം ഇന്നിങ്സിൽ വൺഡൗണായി ക്രീസിലെത്തിയ ഗിൽ 47 റൺസെടുത്ത് പുറത്തായി.

നേരത്തേ, അജാസ് പട്ടേലിന്റെ മാസ്മരിക ബോളിങ് പ്രകടനത്തിനിടയിലും മികച്ച ബാറ്റിങ് കെട്ടഴിച്ച ഇന്ത്യ, മുംബൈ ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസീലൻഡിനു മുന്നിലുയർത്തിയത് 540 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ്. രണ്ടാം ഇന്നിങ്സിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 276 റണ്‍സുമായി ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തതോടെയാണ് ന്യൂസീലൻഡിനു മുന്നിൽ കൂറ്റൻ വിജയലക്ഷ്യമുയർന്നത്. ഒന്നാം ഇന്നിങ്സിൽ 325 റൺസെടുത്ത ഇന്ത്യ, ന്യൂസീലൻഡിനെ വെറും 62 റൺസിനു പുറത്താക്കി 263 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിരുന്നു.

ADVERTISEMENT

English Summary: Mumbai crowd chants ‘Sachin- Sachin’ after Shubman Gill smashes a four