നാട്ടിൽ ടെസ്റ്റ് മത്സരം നടക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം ബാഹുബലിയാകുമെന്നു മുൻപേ പറയാറുള്ളതാണ്. ആ വിശേഷണത്തിന് അടിവരയിടുന്നതാണ് ന്യൂസീലൻഡിനെതിരായ പരമ്പര വിജയം. ഇന്ത്യൻ മണ്ണിലെ തുടർച്ചയായ 14–ാം പരമ്പര വിജയമാണ് കിവീസിനെതിരെ ഇന്ത്യ... Indian cricket team, Indian home ground, Kohli, Rohit Sharma,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാട്ടിൽ ടെസ്റ്റ് മത്സരം നടക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം ബാഹുബലിയാകുമെന്നു മുൻപേ പറയാറുള്ളതാണ്. ആ വിശേഷണത്തിന് അടിവരയിടുന്നതാണ് ന്യൂസീലൻഡിനെതിരായ പരമ്പര വിജയം. ഇന്ത്യൻ മണ്ണിലെ തുടർച്ചയായ 14–ാം പരമ്പര വിജയമാണ് കിവീസിനെതിരെ ഇന്ത്യ നേടിയത്. 2013ൽ ഓസ്ട്രേലിയയ്ക്ക് എതിരായ പരമ്പര വിജയത്തിൽ (4–0) തുടങ്ങിയ കുതിപ്പ് പരമ്പര നഷ്ടങ്ങളില്ലാതെ 8 വർഷം പിന്നിടുന്നു. നാട്ടിൽ നടക്കുന്ന മത്സരങ്ങളിൽ എതിരാളികളെ കീഴടക്കാൻ ഇന്ത്യയെ സഹായിക്കുന്നത് എന്തൊക്കെയാണ്? ഒരു അന്വേഷണം!

∙ 11/11

ADVERTISEMENT

നാട്ടിലെ സാഹചര്യങ്ങളെ നന്നായി ഉപയോഗപ്പെടുത്താൻ അറിയാവുന്ന വിരാട് കോലിയുടെ ക്യാപ്റ്റൻസി ഇന്ത്യൻ വിജയങ്ങളിൽ പ്രധാന ഘടകമാണ്. കാൻപുരിൽ നിന്നു മുംബൈ ടെസ്റ്റിലേക്ക് എത്തിയപ്പോൾ ഇന്ത്യൻ ബോളിങ് പ്രകടനത്തിലുണ്ടായ മാറ്റം അതാണു തെളിയിക്കുന്നത്. കോലിക്കു കീഴിൽ ഇതുവരെ നാട്ടിൽ കളിച്ച 11 ടെസ്റ്റ് പരമ്പരകളും ഇന്ത്യ സ്വന്തമാക്കി. ആകെ 39 ടെസ്റ്റുകളിലാണു കോലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഇതുവരെ ജയിച്ചത്. അതിൽ 31 മത്സരങ്ങളും നടന്നത് ഇന്ത്യയിലായിരുന്നു.

∙ സ്പിൻ ഈസ് കിങ്!

സ്പിൻ ബോളിങ് തന്നെയാണ് ഈ മണ്ണിൽ ഇന്ത്യയുടെ വിജയരാശി. രാജ്യാന്തര തലത്തിൽ ഹോം ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും മികച്ച ബോളിങ് ശരാശരിയുള്ള 5 സ്പിന്നർമാരുടെ പട്ടികയിൽ‌ ഇന്ത്യയുടെ ആർ‌.അശ്വിനും രവീന്ദ്ര ജഡേജയുമുണ്ട്.

∙ പേസിലും പിന്നിലല്ല !

ADVERTISEMENT

ന്യൂബോളിൽ എതിർ ടീമിന്റെ ടോപ് ഓർഡറിനെ തകർത്ത് പേസ് ബോളർമാർ നൽകുന്ന മികച്ച തുടക്കവും ഇന്ത്യൻ വിജയത്തിലെ പ്രധാന ഘടകമാണ്. മുംബൈ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ന്യൂസീലൻ‌ഡിന്റെ ആദ്യ 3 വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ പ്രകടനമാണ് അതിനു തെളിവ്. 15.04 റൺസാണ് ഇന്ത്യൻ മണ്ണിലെ ടെസ്റ്റുകളിൽ ഇതുവരെ മുഹമ്മദ് ഷമിയുടെ ബോളിങ് ശരാശരി. ഉമേഷ് യാദവിന്റേത് 15.27. ഹോം ഗ്രൗണ്ടിലെ മികച്ച പേസ് ബോളിങ് പ്രകടനത്തിൽ കിവീസ് താരം കൈൽ ജയ്മിസൻ (13.27 ശരാശരി) മാത്രമാണ് ഇവർക്കു മുന്നിലുള്ളത്.

∙ വാലറ്റത്തെ ബാറ്റിങ്

കാൻപുരിൽ നടന്ന ആദ്യ ടെസ്റ്റിൽ ആർ.അശ്വിന്റെയും മുംബൈ ടെസ്റ്റിൽ അക്‌ഷർ‌ പട്ടേലിന്റെയും ബാറ്റിങ് പ്രകടനം മികച്ച ടോട്ടൽ നേടാൻ സഹായിച്ചു. ഉത്തരവാദിത്തതോടെ ബാറ്റു ചെയ്യുന്ന വാലറ്റക്കാരുടെ പ്രകടനമാണ് ഹോം ഗ്രൗണ്ടിലെ ഇന്ത്യൻ ടെസ്റ്റ് വിജയങ്ങളെ സ്വാധീനിച്ച മറ്റൊരു ഘടകം. വിദേശത്തും ഇന്ത്യയിലുമായി ഇതുവരെ 5 ടെസ്റ്റ് സെഞ്ചുറികളാണ് വാലറ്റക്കാരൻ ആർ.അശ്വിൻ മാത്രം നേടിയത്. ഹോം ഗ്രൗണ്ടിൽ‌ വാലറ്റക്കാരുടെ സെഞ്ചുറി നേട്ടത്തിലും ഇന്ത്യ‍‍‍‍‍‍‍‍‍‍ തന്നെ മുന്നിൽ.

∙ ഇന്ത്യ @ ഹോം ടെസ്റ്റ് 2013 മുതൽ

ADVERTISEMENT

മത്സരം: 40

ജയം: 32

തോൽവി: 2

സമനില: 6

English Summary: India's glorious unbeaten home run of 14 Test series wins