ന്യൂഡൽഹി∙ 2014ൽ ഓസ്ട്രേലിയയ്ക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിനു ശേഷം ഡിസംബർ 30നാണു എം.എസ്. ധോണി ടെസ്റ്റ് ക്രിക്കറ്റിൽനിന്നുള്ള വിരമിക്കൽ M.S. Dhoni, Test Cricket Retirement, Ravi Shastri, Virat Kohli, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ 2014ൽ ഓസ്ട്രേലിയയ്ക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിനു ശേഷം ഡിസംബർ 30നാണു എം.എസ്. ധോണി ടെസ്റ്റ് ക്രിക്കറ്റിൽനിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. ധോണിയുടെ അപ്രതീക്ഷിത തീരുമാനം ക്രിക്കറ്റ് ആരാധകരെ മാത്രമല്ല, മുൻ രാജ്യാന്തര താരങ്ങളെപ്പോലും ഞെട്ടിച്ചിരുന്നു. 

ടീം ഡയറക്ടറായി ഇന്ത്യയ്ക്കൊപ്പമുണ്ടായിരുന്ന പരമ്പരയ്ക്കിടെ ധോണി നടത്തിയ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനത്തെക്കുറിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി സ്റ്റാർ സ്പോർട്സ് ചാനലിനോടു കഴിഞ്ഞ ദിവസം മനസ്സു തുറന്നു.

ADVERTISEMENT

‘ടീമിന്റെ അടുത്ത നായകൻ തയാറാണ് എന്നു ധോണിക്ക് അറിയാമായിരുന്നു. വിരമിക്കൽ പ്രഖ്യാപനം ഏറ്റവും ഉചിതമായ സമയത്തു നടത്താൻ കാത്തിരിക്കുകയായിരുന്നു ധോണി. കാരണം തന്റെ ശരീരത്തിന് എന്താണു താങ്ങാനാകുക എന്നതിനെക്കുറിച്ച് ധോണിക്കു ബോധ്യമുണ്ടായിരുന്നു. 

വൈറ്റ് ബോ്ൾ ക്രിക്കറ്റിൽ തുടരാനായിരുന്നു ധോണിയുടെ തീരുമാനം. ശരീരം മതി എന്നു പറഞ്ഞാൽ പിന്നെ നിർത്തുക. കൂടുതലൊന്നും ആലോചിക്കേണ്ട കാര്യമില്ല. 

ADVERTISEMENT

മെൽബണിൽവച്ചു ധോണി വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ എല്ലാവർക്കു ഞെട്ടലായിരുന്നു. എന്റെ അടുത്തേക്കു സ്വാഭാവിക മട്ടിൽ നടന്നടുത്ത ധോണി ഇങ്ങനെ പറഞ്ഞു. രവി ഭായ്, എനിക്ക് കുട്ടികളോട് ഒന്നു സംസാരിക്കണം. അതിനെന്താ കുഴപ്പമെന്നു ഞാൻ ചോദിച്ചു.

5–ാം ദിനം മികച്ച രീതിയിൽ ബാറ്റു ചെയ്തു നമ്മൾ മത്സരം സമനിലയിൽ ആക്കിയിരുന്നു. ഇതേപ്പറ്റിയാകും ധോണി പറയുക എന്നാണു ഞാൻ കരുതിയത്.

ADVERTISEMENT

എന്നാൽ ഞാൻ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നു എന്നാണു ധോണി പറഞ്ഞത്. ഡ്രസിങ് റൂമിലെ മറ്റുള്ള താരങ്ങളെല്ലാം ‍ഇതുകേട്ടു ഞെട്ടിത്തരിച്ചു. പക്ഷേ, അതാണു ധോണി’– ശാസ്ത്രിയുടെ വാക്കുകൾ. 

English Summary: Ravi Shastri On How MS Dhoni "Casually" Dropped Test Retirement Bombshell To Teammates In Melbourne