നിലവിൽ സീന( ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ) രാജ്യങ്ങളിൽ ഗാവസ്കർ കഴിഞ്ഞാൽ (8) ഏറ്റവുമധികം സെഞ്ചുറി നേടിയ രണ്ടാമത്തെ ഇന്ത്യൻ ഓപ്പണറും രാഹുലാണ് (4). ക്ലാസും മാസും ചേർന്ന ബാറ്റിങ് ശൈലിയും ഫോർമാറ്റിനനുസരിച്ച് തന്റെ ബാറ്റിങ് ശൈലി ചിട്ടപ്പെടുത്താനുള്ള കഴിവുമാണ് രാഹുലിന്റെ ഏറ്റവും വലിയ പ്ലസ്. KL Rahul

നിലവിൽ സീന( ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ) രാജ്യങ്ങളിൽ ഗാവസ്കർ കഴിഞ്ഞാൽ (8) ഏറ്റവുമധികം സെഞ്ചുറി നേടിയ രണ്ടാമത്തെ ഇന്ത്യൻ ഓപ്പണറും രാഹുലാണ് (4). ക്ലാസും മാസും ചേർന്ന ബാറ്റിങ് ശൈലിയും ഫോർമാറ്റിനനുസരിച്ച് തന്റെ ബാറ്റിങ് ശൈലി ചിട്ടപ്പെടുത്താനുള്ള കഴിവുമാണ് രാഹുലിന്റെ ഏറ്റവും വലിയ പ്ലസ്. KL Rahul

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലവിൽ സീന( ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ) രാജ്യങ്ങളിൽ ഗാവസ്കർ കഴിഞ്ഞാൽ (8) ഏറ്റവുമധികം സെഞ്ചുറി നേടിയ രണ്ടാമത്തെ ഇന്ത്യൻ ഓപ്പണറും രാഹുലാണ് (4). ക്ലാസും മാസും ചേർന്ന ബാറ്റിങ് ശൈലിയും ഫോർമാറ്റിനനുസരിച്ച് തന്റെ ബാറ്റിങ് ശൈലി ചിട്ടപ്പെടുത്താനുള്ള കഴിവുമാണ് രാഹുലിന്റെ ഏറ്റവും വലിയ പ്ലസ്. KL Rahul

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വിരാട് കോലിക്കു ശേഷം ഇന്ത്യൻ ക്രിക്കറ്റ് അറിയപ്പെടാൻ പോകുന്നത് കെ.എൽ. രാഹുലിന്റെ പേരിലാണ്’- ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കർ 3 വർഷം മുൻപ് ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയപ്പോൾ നെറ്റിചുളിച്ചവരായിരുന്നു കൂടുതൽ പേരും. എന്നാൽ 3 വർഷത്തിനിപ്പുറം, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ചുറി നേടി ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണർ എന്ന റെക്കോർഡും സ്വന്തമാക്കി രാഹുൽ മുന്നോട്ടു കുതിക്കുമ്പോൾ ഗാവസ്കറുടേത് വെറുംവാക്കല്ലായിരുന്നു എന്ന് ക്രിക്കറ്റ് ലോകം തിരിച്ചറിയുന്നു. 

നിലവിൽ സീന( ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ) രാജ്യങ്ങളിൽ ഗാവസ്കർ കഴിഞ്ഞാൽ (8) ഏറ്റവുമധികം സെഞ്ചുറി നേടിയ രണ്ടാമത്തെ ഇന്ത്യൻ ഓപ്പണറും രാഹുലാണ് (4). ക്ലാസും മാസും ചേർന്ന ബാറ്റിങ് ശൈലിയും ഫോർമാറ്റിനനുസരിച്ച് തന്റെ ബാറ്റിങ് ശൈലി ചിട്ടപ്പെടുത്താനുള്ള കഴിവുമാണ് രാഹുലിന്റെ ഏറ്റവും വലിയ പ്ലസ്. ഇതേ ഫോം തുടരുകയാണെങ്കിൽ വൈകാതെ ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്തേക്കും വിരാട് കോലിക്കു ശേഷം ടീം ഇന്ത്യയുടെ ബാറ്റിങ് സൂപ്പർ സ്റ്റാർ പട്ടത്തിലേക്കും രാഹുൽ എത്തിച്ചേരുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ADVERTISEMENT

മംഗളൂരു ബോയ്

കർണാടകയിലെ മംഗളൂരു സ്വദേശിയായ രാഹുൽ അണ്ടർ 13 മുതലാണ് പ്രഫഷനൽ ക്രിക്കറ്റിലേക്ക് കാലെടുത്തു വയ്ക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്ററായിട്ടായിരുന്നു തുടക്കം. അണ്ടർ 13 ടൂർണമെന്റിൽ തുടർച്ചയായി രണ്ട് ഇരട്ട സെഞ്ചുറി നേടിയതോടെയാണ് രാഹുലിനെ ക്രിക്കറ്റ് ലോകം ശ്രദ്ധിക്കാൻ തുടങ്ങിയത്. പിന്നീട് അണ്ടർ 15, അണ്ടർ 17, അണ്ടർ 19 എന്നിങ്ങനെ വിവിധ ഘട്ടങ്ങളിൽ കർണാടക ടീമിനെ പ്രതിനിധീകരിച്ചു. 

കെ.എൽ.രാഹുൽ.ചിത്രം: AFP

2010ൽ ഇന്ത്യൻ അണ്ടർ19 ടീമിന്റെ ഭാഗമായ രാഹുൽ രാജ്യാന്തര തലത്തിലും തന്റെ പ്രകടനം കൊണ്ട് ശ്രദ്ധേയനായി. പിന്നീട് കർണാടകയ്ക്കായി ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ സജീവമായ രാഹുലിനെത്തേടി 2013ൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിളിയെത്തി. ക്യാപ്റ്റൻ വിരാട് കോലിയോടൊപ്പമുള്ള ആ സീസൺ രാഹുലിന് ഇന്ത്യൻ ടീമിലേക്കുള്ള വഴിതുറന്നു.

ബോക്സിങ് ഡേ ടെസ്റ്റ് അരങ്ങേറ്റം 

ADVERTISEMENT

2014ലെ ബോക്സിങ് ഡേ ടെസ്റ്റിൽ രോഹിത് ശർമയ്ക്കു പകരക്കാരനായാണ് രാഹുൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ഇന്നിങ്സിൽ ആറാമനായി ഇറങ്ങിയ രാഹുലിന് 3 റൺസ് മാത്രമേ നേടാനായുള്ളൂ. രണ്ടാം ഇന്നിങ്സിൽ മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും രാഹുലിന്റെ ഇന്നിങ്സ് ഒരു റൺസിൽ ഒതുങ്ങി. അടുത്ത ടെസ്റ്റിൽ ടീമിൽ ഇടം കിട്ടുമോ എന്നുപോലും ഉറപ്പില്ലാതിരുന്ന രാഹുലിന് ആശ്വാസമായി സിഡ്നി ടെസ്റ്റിലും രാഹുലിനെ പരിഗണിക്കാൻ സിലക്ടർമാർ തീരുമാനിച്ചു. 

കെ.എൽ.രാഹുൽ. ചിത്രം:AFP

ഈ അവസരം പാഴാക്കിക്കളയാൻ രാഹുൽ തയാറായിരുന്നില്ല. സിഡ്നി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ തന്നെ എണ്ണം പറഞ്ഞ സെഞ്ചുറിയുമായി രാഹുൽ തന്റെ വരവറിയിച്ചു. പിന്നീടങ്ങോട്ടുള്ള ടെസ്റ്റ് പരമ്പരകളിൽ മുരളി വിജയ്ക്കു പകരക്കാരനായി രാഹുലിനെ പരിഗണിക്കാൻ സിലക്ടമാർ തീരുമാനിച്ചു. അതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ടീം ഇന്ത്യയുടെ സ്ഥിരം ഓപ്പണറായി രാഹുൽ മാറി.

ത്രീഡി പ്ലെയർ

ടെസ്റ്റിൽ അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും ഏകദിന, ട്വന്റി20 ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റത്തിനായി രാഹുലിന് രണ്ടു വർഷം കൂടി കാത്തിരിക്കേണ്ടി വന്നു. 2016ൽ സിംബാബ്‌വെ പര്യടനത്തിലായിരുന്നു രാഹുലിന്റെ ഏകദിന, ട്വന്റി20 അരങ്ങേറ്റം. അധികം വൈകാതെ ഏകദിനത്തിലും ട്വന്റി20യിലും സെഞ്ചുറി നേടി, മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കി (സുരേഷ് റെയ്ന, രോഹിത് ശർമ എന്നിവരാണ് മറ്റു രണ്ടുപേർ). അതോടെ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും പിന്നാലെ മൂന്നു ഫോർമാറ്റിലും മികവു തെളിയിക്കാൻ കെൽപുള്ള മറ്റൊരു താരത്തെക്കൂടി രാഹുലിന്റെ രൂപത്തിൽ ടീം ഇന്ത്യയ്ക്ക് ലഭിച്ചു.

ADVERTISEMENT

പഞ്ചാബ് പഞ്ച്

ഐപിഎലിൽ ആർ‌സിബിക്കു വേണ്ടിയും സൺറൈസേഴ്സ് ഹൈദരാബാദിനു വേണ്ടിയും കളത്തിലിറങ്ങിയെങ്കിലും രാഹുലിന്റെ ഐപിഎൽ രാശി തെളിയുന്നത് 2018ൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ ഭാഗമാകുന്നതോടെയാണ്. 11 കോടി രൂപയ്ക്കാണ് അന്ന് രാഹുലിനെ കിങ്സ് ഇലവൻ ടീമിലെത്തിച്ചത്. തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഐപിഎലിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ചുറി (14 പന്തിൽ) കുറിച്ചാണ് രാഹുൽ വരവറിയിച്ചത്. 

കെ.എൽ.രാഹുൽ ഐപിഎൽ മൽസരത്തിനിടെ.

ആ വർഷം മൂന്ന് തവണ 90 റൺസ് സ്കോർ ചെയ്തെങ്കിലും പഞ്ചാബിനു വേണ്ടിയുള്ള രാഹുലിന്റെ ആദ്യ സെഞ്ചുറി പിറന്നത് 2019ലാണ്. അടുത്ത വർഷം പഞ്ചാബിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത രാഹുൽ 670 റൺസുമായി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയാണ് മടങ്ങിയത്. കഴിഞ്ഞ സീസണിൽ 626 റൺസ് നേടി റൺ വേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തും രാഹുലെത്തി. പുതിയ സീസണിൽ പഞ്ചാബ് ടീം വിട്ട് ലേലത്തിൽ പങ്കെടുക്കാൻ രാഹുൽ തീരുമാനിച്ചതോടെ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലകൂടിയ താരങ്ങളിലൊരാളായി രാഹുൽ മാറുമെന്ന കാര്യത്തിൽ സംശയമില്ല.

എന്തുകൊണ്ട് രാഹുൽ?

മൂന്ന് ഫോർമാറ്റിലും ഒരേ മികവിൽ കളിക്കാൻ സാധിക്കുമെന്നതാണ് കെ,എൽ, രാഹുലിന്റെ പ്രത്യേകത. ഫോർമാറ്റിനനുസരിച്ച് തന്റെ ബാറ്റിങ് ശൈലി മാറ്റാൻ രാഹുലിന് സാധിക്കുന്നു. വിരാട് കോലിക്കൊപ്പമോ അതിനെക്കാൾ മികച്ചതോ ആയ ടൈമിങ്ങാണ് രാഹുലിന്റെ മറ്റൊരു പ്ലസ്. ഒരു പവർ ഹിറ്റർ അല്ലാഞ്ഞിട്ടുകൂടി ട്വന്റി20യിൽ അടിച്ചുതകർക്കാൻ രാഹുലിനെ സഹായിക്കുന്നത് ഈ ടൈമിങ്ങാണ്. ഗ്രൗണ്ടിന്റെ ഏതു ഭാഗത്തേക്കും ഷോട്സ് പായിക്കാനും രാഹുലിന് സാധിക്കും. അസാധ്യ റിസ്റ്റ് വർക്കും രാഹുലിന്റെ കരുത്തു വർധിപ്പിക്കുന്നു.

വിരാട് കോലി, കെ.എൽ.രാഹുൽ.ചിത്രം: AFP

ക്യാപ്റ്റൻ രാഹുൽ

വിരാട് കോലി ഏകദിന, ട്വന്റി20 ടീമുകളുടെ നായകസ്ഥാനം ഒഴിഞ്ഞപ്പോൾ രോഹിത് ശർമയ്ക്കൊപ്പം ഉയർന്നുകേട്ട മറ്റൊരു പേര് രാഹുലിന്റേതായിരുന്നു. ഏകദിന ടീം ക്യാപ്റ്റനായി രോഹിത്തും ട്വന്റി20യിൽ രാഹുലും വന്നേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ രണ്ട് ഫോർമാറ്റിലും തൽക്കാലം രോഹിത് തന്നെ മതിയെന്നു സിലക്ടർമാർ തീരുമാനിച്ചു. പക്ഷേ, ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്നു പരുക്കുമൂലം രോഹിത്തിനു വിട്ടുനിൽക്കേണ്ടി വന്നാൽ ക്യാപ്റ്റനായി രാഹുലിനെ തന്നെ പരിഗണിക്കാനാണ് സിലക്ടർമാരുടെ തീരുമാനം.

English Summary: KL Rahul's Dream Run Continues...Will he Become an All-format Great like Kohli?