കറാച്ചി∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ നേടിയ വിജയമാണ് 2021ൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ‌ഏറ്റവും മികച്ച നിമിഷമെന്ന് ക്യാപ്റ്റൻ ബാബർ അസം. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ട പോഡ്കാസ്റ്റിലാണ് ബാബർ അസമിന്റെ വെളിപ്പെടുത്തൽ. അതേ ലോകകപ്പിൽത്തന്നെ സെമിഫൈനലിൽ ഓസ്ട്രേലിയയോടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറാച്ചി∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ നേടിയ വിജയമാണ് 2021ൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ‌ഏറ്റവും മികച്ച നിമിഷമെന്ന് ക്യാപ്റ്റൻ ബാബർ അസം. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ട പോഡ്കാസ്റ്റിലാണ് ബാബർ അസമിന്റെ വെളിപ്പെടുത്തൽ. അതേ ലോകകപ്പിൽത്തന്നെ സെമിഫൈനലിൽ ഓസ്ട്രേലിയയോടു തോ‌റ്റു പുറത്തായതാണ് 2021ൽ പാക്കിസ്ഥാൻ ടീമിനെ സംബന്ധിച്ച് ഏറ്റവും മോശം നിമിഷമെന്നും ബാബർ അസം പറഞ്ഞു.

‘ഈ വർഷം എന്നെ ഏറ്റവുമധികം വേദനിപ്പിച്ച തോൽവി ട്വന്റി20 ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയയോട് ഏറ്റ തോൽവിയാണ്. ടീമെന്ന നിലയിൽ ഒത്തൊരുമയോടെ പാക്കിസ്ഥാൻ ടീം കളിച്ച ടൂർണമെന്റാണത്. നന്നായി കളിച്ചിട്ടും സെമിയിൽ തോ‌റ്റ് പുറത്തായത് വേദനിപ്പിച്ചു’ – ബാബർ അസം പറഞ്ഞു.

ADVERTISEMENT

2021ൽ പാക്കിസ്ഥാനെ സംബന്ധിച്ച് ഏറ്റവും സുന്ദരമായ നിമിഷം ലോകകപ്പ് വേദിയിൽ ആദ്യമായി ഇന്ത്യയെ തോൽപ്പിച്ചതാണെന്നും ബാബർ അസം പറഞ്ഞു. തീർത്തും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ 10 വിക്കറ്റിനാണ് പാക്കിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചത്.

‘ടീമെന്ന നിലയിൽ ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കാനായതാണ് ഞങ്ങളെ സംബന്ധിച്ച് ഏറ്റവും മികച്ച നിമിഷം. കാരണം, ലോകകപ്പിൽ ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാൻ ഞങ്ങൾക്ക് സാധിച്ചിരുന്നില്ല. വർഷങ്ങളായിട്ട് അതായിരുന്നു സ്ഥിതി. അതുകൊണ്ട് 2021ലെ ‌ഏറ്റവും മികച്ച നിമിഷം അതുതന്നെ’ – ബാബർ അസം പറഞ്ഞു.

ADVERTISEMENT

English Summary: Beating India in T20 World Cup best moment of 2021 for Pakistan team, says Babar Azam