ജൊഹാനസ്ബർഗ്∙ കോവിഡ്– ഒമിക്രോൺ വ്യാപനത്തെത്തുടർന്ന് ഇന്ത്യ– ദക്ഷിണാഫ്രിക്ക പരമ്പരയിലെ 2–ാം ടെസ്റ്റും അടച്ചിട്ട വേദിയിലാണു നടത്തുന്നതെങ്കിലും പരമ്പരയിൽ Rishabh Pant, Russie Van der Dussan, India, South Africa, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൊഹാനസ്ബർഗ്∙ കോവിഡ്– ഒമിക്രോൺ വ്യാപനത്തെത്തുടർന്ന് ഇന്ത്യ– ദക്ഷിണാഫ്രിക്ക പരമ്പരയിലെ 2–ാം ടെസ്റ്റും അടച്ചിട്ട വേദിയിലാണു നടത്തുന്നതെങ്കിലും പരമ്പരയിൽ താരങ്ങളുടെ ആവേശത്തിന് തെല്ലും കുറവു വന്നിട്ടില്ല.

ഇന്ത്യയുടെ 2–ാം ഇന്നിങ്സ് ബാറ്റിങ്ങിൽ, ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ പുറത്താകലിനു പിന്നാലെ, ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗാറും കെ.എൽ. രാഹുലും തമ്മിൽ രൂക്ഷമായ വാദ– പ്രതിവാദം നടന്നിരുന്നു.

ADVERTISEMENT

3–ാം ദിവസത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും, ദക്ഷിണാഫ്രിക്കൻ താരം റസ്സി വാൻ ഡർ ദസ്സനും തമ്മിൽ നടന്ന വാദപ്രതിവാദം സ്റ്റംപ് മൈക്രോഫോൺ ഒപ്പിയെടുത്തു. 

ഇന്ത്യൻ ഇന്നിങ്സിലെ 38–ാം ഓവറിനു ശേഷമായിരുന്നു സംഭവം. 2–ാം ദിവത്തെ ‘വിവാദ’ ക്യാച്ചുമായി ബന്ധപ്പെട്ടു റസ്സി വാൻ ഡർ ദസ്സൻ പന്തിനെ പ്രകോപിപ്പിച്ചതായാണു ദൃശ്യങ്ങള്‍ വിരൽ ചൂണ്ടുന്നത്. എന്നാൽ 23 കാരനായ പന്ത് ദസ്സന് ഉടൻതന്നെ ഇങ്ങനെ മറുപടി നൽകി. ‘കാര്യങ്ങളെക്കുറിച്ചു പകുതി ധാരണ മാത്രമേയുള്ളെങ്കിൽ മിണ്ടരുത്.’ പന്തിന്റെ വാചകം സ്റ്റംപ് മൈക്രോഫോൺ ഒപ്പിയെടുത്തു.  

ADVERTISEMENT

ആദ്യ ഇന്നിങ്സിൽ ശാർദൂൽ ഠാക്കൂറിന്റെ ബോളിൽ ഋഷഭ് പന്ത് ക്യാച്ചെടുത്താണു റസ്സി വാൻ ഡർ ദസ്സനെ പുറത്താക്കിയത്. 

ഋഷഭ് പന്ത് ക്യാച്ചെടുത്തതിനു പിന്നാലെ 3–ാം അംപയറുടെ തീരുമാനത്തിനു കാത്തുനിൽക്കാതെ തന്നെ ദസ്സൻ പവിലിയനിലേക്കു മടങ്ങി. 

ADVERTISEMENT

എന്നാൽ, ദസ്സന്റെ ബാറ്റിൽ ഉരസിയ ബോൾ, നിലത്തു കുത്തിയതിനു ശേഷമാണു പന്തിന്റെ ഗ്ലൗസിലേക്ക് എത്തിയത് എന്നു വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, കമന്റേറ്റർമാർക്കും ആരാധകർക്കും സംശയം തോന്നിയിരുന്നു. സുനിൽ ഗാവസ്കർ ഉൾപ്പെടെയുള്ള കമന്റേറ്റർമാർ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

3–ാം ദിവസം തുടർച്ചയായി ബൗണ്‍സറുകൾ എറിഞ്ഞു പ്രകോപിപ്പിച്ച മാർക്കോ ജാൻസനുമായി ജസ്പ്രീത് ബുമ്രയും വാഗ്വാദത്തിലേർപ്പെട്ടിരുന്നു. 

English Summary: 'If you have half knowledge, keep your mouth shut': Stump mic records Pant's heated exchange with van der Dussen - Watch