സിഡ്നി∙ ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റ് കൂടുതൽ ആവേശകരമാക്കി ഇംഗ്ലണ്ടിനു മുന്നിൽ 388 റൺസ് വിജയലക്ഷ്യമുയർത്തി ഓസ്ട്രേലിയ. രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 265 റൺസുമായി ഓസ്ട്രേലിയ ഇന്നിങ്സ് ഡിക്ലയർ ചെയ്തതോടെയാണ് ഇംഗ്ലണ്ടിനു മുന്നിൽ 388 റൺസ് വിജയലക്ഷ്യമുയർന്നത്. തുടർച്ചയായ രണ്ടാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്നി∙ ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റ് കൂടുതൽ ആവേശകരമാക്കി ഇംഗ്ലണ്ടിനു മുന്നിൽ 388 റൺസ് വിജയലക്ഷ്യമുയർത്തി ഓസ്ട്രേലിയ. രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 265 റൺസുമായി ഓസ്ട്രേലിയ ഇന്നിങ്സ് ഡിക്ലയർ ചെയ്തതോടെയാണ് ഇംഗ്ലണ്ടിനു മുന്നിൽ 388 റൺസ് വിജയലക്ഷ്യമുയർന്നത്. തുടർച്ചയായ രണ്ടാം ഇന്നിങ്സിലും സെഞ്ചുറിയുമായി തിളങ്ങിയ ഉസ്മാൻ ഖവാജയാണ് ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ല്. 138 പന്തുകൾ നേരിട്ട ഖവാജ 10 ഫോറും രണ്ടു സിക്സും സഹിതം 101 റൺസുമായി പുറത്താകാതെ നിന്നു. കാമറൂൺ ഗ്രീൻ അർധസെഞ്ചുറി (74) നേടി.

മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് നാലാം ദിനം കളി നിർത്തുമ്പോൾ 11 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 30 റൺസെന്ന നിലയിലാണ്. ഓപ്പണർമാരായ സാക് ക്രൗളി (32 പന്തിൽ 22), ഹസീബ് ഹമീദ് (34 പന്തിൽ 8) എന്നിവർ ക്രീസിൽ. ഒരു ദിവസത്തെ കളിയും 10 വിക്കറ്റും ബാക്കിനിൽക്കെ ഇംഗ്ലണ്ടിന് വിജയത്തിലേക്ക് 358 റൺസ് കൂടി വേണം. പരമ്പരയിലെ ആദ്യ മൂന്നു ടെസ്റ്റുകളും ജയിച്ച ഓസ്ട്രേലിയ പരമ്പര ഉറപ്പാക്കിക്കഴിഞ്ഞു.

ADVERTISEMENT

ഒന്നാം ഇന്നിങ്സിലും സെഞ്ചുറി നേടിയ ഉസ്മാൻ ഖവാജയായിരുന്നു ഓസീസിന്റെ ടോപ് സ്കോറർ. 260 പന്തുകൾ നേരിട്ട ഖവാജ 13 ഫോറുകൾ സഹിതം 137 റൺസാണ് ഒന്നാം ഇന്നിങ്സിൽ നേടിയത്. രണ്ടാം ഇന്നിങ്സിൽ 86 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കി തകർന്ന ഓസീസിനെ കാമറൂൺ ഗ്രീനിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് ഖവാജ കരകയറ്റിയത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 184 റൺസ്. ഗ്രീൻ 122 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതമാണ് 74 റൺസെടുത്തത്.

മാർക്കസ് ഹാരിസ് (27), ഡേവിഡ് വാർണർ (3), മാർനസ് ലബുഷെയ്ൻ 29), സ്റ്റീവ് സ്മിത്ത് (23), അലക്സ് കാരി (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഓസീസിന് നഷ്ടമായ ആറിൽ നാലു വിക്കറ്റും ജാക്ക് ലീച്ച് സ്വന്തമാക്കി. മാർക്ക് വുഡിനാണ് രണ്ട് വിക്കറ്റ്.

ADVERTISEMENT

English Summary: Australia vs England, 4th Test - Live Cricket Score