കറാച്ചി∙ ഇന്ത്യയുടെ മുൻ നായകനും ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്സ് നായകനുമായ മഹേന്ദ്രസിങ് ധോണിക്ക് നന്ദിയറിയിച്ച് പാക്കിസ്ഥാൻ താരം ഹാരിസ് റൗഫ്. ധോണി ഒപ്പിട്ട് അയച്ചുകൊടുത്ത ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയുടെ ചിത്രം പങ്കുവച്ചാണ് ഇരുപത്തെട്ടുകാരനായ താരം നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറാച്ചി∙ ഇന്ത്യയുടെ മുൻ നായകനും ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്സ് നായകനുമായ മഹേന്ദ്രസിങ് ധോണിക്ക് നന്ദിയറിയിച്ച് പാക്കിസ്ഥാൻ താരം ഹാരിസ് റൗഫ്. ധോണി ഒപ്പിട്ട് അയച്ചുകൊടുത്ത ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയുടെ ചിത്രം പങ്കുവച്ചാണ് ഇരുപത്തെട്ടുകാരനായ താരം നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തത്. ഇത്തരം കരുണാർദ്രമായ പ്രവ‌ൃത്തികളിലൂടെ ഈ ഏഴാം നമ്പർ ഇപ്പോഴും ഹൃദയങ്ങൾ കീഴടക്കുന്നതായി റൗഫ് ട്വിറ്ററിൽ കുറിച്ചു.

‘ഇതിഹാസവും ക്യാപ്റ്റൻ കൂളുമായ മഹേന്ദ്രസിങ് ധോണി അദ്ദേഹത്തിന്റെ ഈ സുന്ദരമായ ജഴ്സി എനിക്ക് സമ്മാനിച്ചത് വലിയൊരു ആദരവായി കണക്കാക്കുന്നു. ഇത്തരം കരുണാർദ്രമായ പ്രവൃത്തികളിലൂടെ ഏഴാം നമ്പർ ഇന്നും ഹൃദയങ്ങൾ കവരുന്നു. ഈ ഉറച്ച പിന്തുണയ്ക്ക് റസ്സലിനും ഹൃദയം നിറഞ്ഞ നന്ദി’ – ഹാരിസ് റൗഫ് കുറിച്ചു.

ADVERTISEMENT

നിലവിൽ ബിഗ് ബാഷ് ലീഗിൽ കളിക്കുന്ന ഹാരിസ് റൗഫ് മെൽബൺ സ്റ്റാർസിന്റെ താരമാണ്. 2021ലെ ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാന്റെ സെമിയിലേക്കുള്ള കുതിപ്പിൽ നിർണായക പങ്കുവഹിച്ച താരമാണ് റൗഫ്. ലോകകപ്പിൽ ഷതബ് ഖാനു പിന്നിൽ എട്ടു വിക്കറ്റുമായി പാക്കിസ്ഥാന്റെ മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരൻ കൂടിയായിരുന്നു ഇദ്ദേഹം.

English Summary: Pakistan's Haris Rauf receives 'legend' MS Dhoni's CSK shirt, 'The 7 still winning hearts'