വെല്ലിങ്ടൻ∙ ബോൾ ചെയ്ത അവസാന പന്തിൽ നേടിയ വിക്കറ്റോടെ രാജ്യാന്തര ക്രിക്കറ്റിനോട് ഐതിഹാസികമായി വിട പറഞ്ഞതിനു പിന്നാലെ, വിടവാങ്ങൾ പ്രസംഗത്തിനിടെ വികാരാധീനനായി Ross Taylor, New Zealand, Crying, Tears, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെല്ലിങ്ടൻ∙ ബോൾ ചെയ്ത അവസാന പന്തിൽ നേടിയ വിക്കറ്റോടെ രാജ്യാന്തര ക്രിക്കറ്റിനോട് ഐതിഹാസികമായി വിട പറഞ്ഞതിനു പിന്നാലെ, വിടവാങ്ങൽ പ്രസംഗത്തിനിടെ വികാരാധീനനായി ന്യൂസീലൻഡ് താരം റോസ് ടെയ്‌ലർ.

മത്സരത്തിലെ അവസാന പന്തിൽ റോസ് ടെയ്‌ലർ ബംഗ്ലദേശ് താരം എബ്ദാത്ത് ഹൊസൈനെ പുറത്താക്കിയതോടെയാണ് കിവീസ് മത്സരം ഇന്നിങ്സിനും 117 റൺസിനു ജയിച്ചത്. മത്സരം അവസാനിച്ചതോടെ ന്യൂസീലൻഡ് സഹതാരങ്ങൾ എല്ലാവരും ചേർന്നു ടെയ്‌ലർക്കു യാത്രയയപ്പും നൽകി. 

ADVERTISEMENT

പിന്നീടു നടത്തിയ വിടവാങ്ങൽ പ്രസംഗത്തിനിടെയാണു ടെ‌യ്‌ലർ വികാരാധീനനായത്. ‘വിക്കറ്റ് നേട്ടത്തോടെയും വിജയത്തോടെയും കരിയർ അവസാനിപ്പിക്കുക എന്നതു മികച്ച നേട്ടമാണ്. എന്റെ ആഗ്രഹം പോലെ തന്നെ കാര്യങ്ങൾ നടന്നു. മത്സരത്തിന്റെ തുടക്കത്തിൽ അൽപം സമ്മർദമുണ്ടായിരുന്നെങ്കിലും പിന്നീടു ഞങ്ങൾ‌ തിരിച്ചടിച്ചു.

വളരെ മികച്ച പരമ്പരയായിരുന്നു ഇത്. 4–ാം ദിവസം കളിക്കാനിറങ്ങേണ്ടി വരുമോ എന്നു ഞാൻ സംശയിച്ചിരുന്നു. എന്നാൽ ഭാഗ്യം ഞങ്ങൾക്കൊപ്പമായിരുന്നു. ടോം ലാതം ആ ക്യാച്ച് വിട്ടില്ല. മത്സരത്തിൽ ഞാൻ സമ്മാനിച്ച ഏറ്റവും മികച്ച നിമിഷം അതായിരുന്നു എന്നു ലാതം പിന്നീടു പറഞ്ഞു. രാജ്യത്തെ പ്രതിനിധീകരിച്ചത് വളരെയേറെ ആസ്വദിച്ചിരുന്നു. ക്രൈസ്റ്റ്ചർച്ചിൽ വളരെയേറെ മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ഇത്തരത്തിൽ കരിയർ അവസാനിപ്പിക്കാനായതിൽ സന്തോഷമുണ്ട്’– ടെയ്‌ലർ വികാരാധീനനായി. 

ADVERTISEMENT

ന്യൂസീലൻഡിനായി 112 ടെസ്റ്റും 233 ഏകദിനങ്ങളും 102 ട്വന്റി20 മത്സരങ്ങളും കളിച്ചതിനു ശേഷമാണു 37 കാരനായ ടെയ്‌ലറുടെ പടിയിറക്കം. 

ADVERTISEMENT

English Summary: Video: Emotional Ross Taylor in tears during farewell speech as New Zealand great bids goodbye to international cricke