ഹൊബാർട്ട്∙ ആഷസ് പരമ്പരയിലെ തകർപ്പൻ വിജയം സഹതാരങ്ങൾ ഷാംപെയ്ൻ പൊട്ടിച്ച് ആഘോഷിക്കുമ്പോൾ മതപരമായ കാരണങ്ങളാൽ വിട്ടുനിൽക്കേണ്ടിവന്ന ഉസ്മാൻ ഖവാജയെ ഒപ്പം ചേർക്കാൻ ഇടപെട്ട ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിന് ആരാധകരുടെ കയ്യടി. പരമ്പരയിലെ അഞ്ചാം ടെസ്റ്റിലും വിജയിച്ച് 4–0ന് പരമ്പര നേടിയതിനു പിന്നാലെയാണ് ഓസീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൊബാർട്ട്∙ ആഷസ് പരമ്പരയിലെ തകർപ്പൻ വിജയം സഹതാരങ്ങൾ ഷാംപെയ്ൻ പൊട്ടിച്ച് ആഘോഷിക്കുമ്പോൾ മതപരമായ കാരണങ്ങളാൽ വിട്ടുനിൽക്കേണ്ടിവന്ന ഉസ്മാൻ ഖവാജയെ ഒപ്പം ചേർക്കാൻ ഇടപെട്ട ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിന് ആരാധകരുടെ കയ്യടി. പരമ്പരയിലെ അഞ്ചാം ടെസ്റ്റിലും വിജയിച്ച് 4–0ന് പരമ്പര നേടിയതിനു പിന്നാലെയാണ് ഓസീസ് താരങ്ങൾ ഷാംപെയ്ൻ പൊട്ടിച്ച് വിജയം ആഘോഷിച്ചത്. ഓസ്ട്രേലിയൻ ദേശീയ ടീമിലെ ആദ്യ ഇസ്‌ലാം മത വിശ്വാസിയായ ഉസ്‌മാൻ ഖവാജയ്ക്ക് മതപരമായ കാരണങ്ങളാൽ ഈ ആഘോഷത്തിൽ പങ്കുചേരാനായില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട പാറ്റ് കമ്മിൻസ്, സഹതാരങ്ങളോട് ഷാംപെയ്ൻ ആഘോഷം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടശേഷം ഖവാജയേയും ഒപ്പം കൂട്ടുകയായിരുന്നു.

ഹൊബാർട്ടിൽ നടന്ന അഞ്ചാം ആഷസ് ടെസ്റ്റിൽ 146 റൺസിനാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. സമനിലയിൽ അവസാനിച്ച നാലാം ടെസ്റ്റ് ഒഴികെ പരമ്പരയില നാലു മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ 4–0ന് പരമ്പര സ്വന്തമാക്കിയിരുന്നു. ഈ വിജയം ആഘോഷിക്കുമ്പോഴാണ് ഖവാജ മാറിനിൽക്കേണ്ടി വന്നത്. ഇസ്‌ലാം മതവിശ്വാസിയെന്ന നിലയിൽ ആൽക്കഹോൾ ദേഹത്തുവീഴുന്നത് ഒഴിവാക്കാനാണ് ഖവാജ ആഘോഷത്തിൽനിന്ന് വിട്ടുനിന്നത്. തുടർന്ന് പാറ്റ് കമ്മിൻസ് ഇടപെട്ട് ഷാംപെയ്ൻ ആഘോഷം നിർത്തിവച്ച് ഖവാജയെ ആഘോഷത്തിന്റെ ഭാഗമാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ADVERTISEMENT

പരമ്പരയിലെ അവസാന രണ്ടു ടെസ്റ്റ് മത്സരങ്ങൾ മാത്രമേ കളിച്ചുള്ളൂവെങ്കിലും രണ്ടു സെഞ്ചുറികൾ നേടിയാണ് ഖവാജ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ചത്. 

‘ഉസ്മാൻ ഇസ്‌ലാം മതവിശ്വാസിയാണ്. അതുകൊണ്ട് ഷാംപെയ്ൻ ദേഹത്തുവീഴുന്നത് അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. അതിനാലാണ് ഷാപെയ്ൻ ആഘോഷം നിർത്തിവച്ച് അദ്ദേഹത്തെ കൂടെക്കൂട്ടിയത്’ – ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് പിന്നീട് പ്രതികരിച്ചു.

ADVERTISEMENT

ഷാംപെയ്ൻ ആഘോഷം നിർത്തിവച്ച് തന്നെയും ഒപ്പം ചേർത്ത ഓസ്ട്രേലിയൻ ടീമിലെ സഹതാരങ്ങളോട് ഖവാജയും നന്ദി അറിയിച്ചു. ‘ഈ വിഡിയോ കണ്ടിട്ടും ഓസീസ് ടീമിലെ സഹതാരങ്ങൾക്ക് എന്നോടുള്ള പരിഗണന മനസ്സിലാക്കാനാകുന്നില്ലെങ്കിൽ പിന്നെ മറ്റൊന്നുകൊണ്ടും കാര്യമില്ല. ആഘോഷത്തിന്റെ ഭാഗമായ ഷാംപെയ്ൻ മാറ്റിവച്ചാണ് എന്നെ ഒപ്പം ചേർക്കാൻ അവർ മനസ്സു കാട്ടിയത്. ഇത്തരം ഇടപെടലുകളും ഒരു ടീമെന്ന നിലയിലുള്ള മൂല്യങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ യാത്ര ശരിയായ ദിശയിലാണെന്ന് ഉറപ്പ്’ – ഖവാജ ട്വിറ്ററിൽ കുറിച്ചു.

English Summary: Pat Cummins's gesture towards Usman Khawaja after Ashes victory wins hearts