ക്രൈസ്റ്റ് ചർച്ചിൽ ബംഗ്ലദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നിങ്സിനും 117 റൺസിനു വിജയിച്ച് ന്യൂസീലൻഡ് പരമ്പര സമനിലയിലാക്കിയപ്പോൾ ന്യൂസീലൻഡ് ആരാധകർക്കുണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കാൻ വയ്യ. കാരണം, ആദ്യ ടെസ്റ്റിൽ ഞെട്ടിക്കുന്നൊരു തോൽവിയേകി ബംഗ്ലദേശ് അവരെ അടിമുടി ഉലച്ചുകളഞ്ഞിരുന്നല്ലോ. പരമ്പര

ക്രൈസ്റ്റ് ചർച്ചിൽ ബംഗ്ലദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നിങ്സിനും 117 റൺസിനു വിജയിച്ച് ന്യൂസീലൻഡ് പരമ്പര സമനിലയിലാക്കിയപ്പോൾ ന്യൂസീലൻഡ് ആരാധകർക്കുണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കാൻ വയ്യ. കാരണം, ആദ്യ ടെസ്റ്റിൽ ഞെട്ടിക്കുന്നൊരു തോൽവിയേകി ബംഗ്ലദേശ് അവരെ അടിമുടി ഉലച്ചുകളഞ്ഞിരുന്നല്ലോ. പരമ്പര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രൈസ്റ്റ് ചർച്ചിൽ ബംഗ്ലദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നിങ്സിനും 117 റൺസിനു വിജയിച്ച് ന്യൂസീലൻഡ് പരമ്പര സമനിലയിലാക്കിയപ്പോൾ ന്യൂസീലൻഡ് ആരാധകർക്കുണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കാൻ വയ്യ. കാരണം, ആദ്യ ടെസ്റ്റിൽ ഞെട്ടിക്കുന്നൊരു തോൽവിയേകി ബംഗ്ലദേശ് അവരെ അടിമുടി ഉലച്ചുകളഞ്ഞിരുന്നല്ലോ. പരമ്പര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രൈസ്റ്റ് ചർച്ചിൽ ബംഗ്ലദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നിങ്സിനും 117 റൺസിനു വിജയിച്ച് ന്യൂസീലൻഡ് പരമ്പര സമനിലയിലാക്കിയപ്പോൾ ന്യൂസീലൻഡ് ആരാധകർക്കുണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കാൻ വയ്യ. കാരണം, ആദ്യ ടെസ്റ്റിൽ ഞെട്ടിക്കുന്നൊരു തോൽവിയേകി ബംഗ്ലദേശ് അവരെ അടിമുടി ഉലച്ചുകളഞ്ഞിരുന്നല്ലോ. പരമ്പര സമനിലയിലാക്കിയതുകൊണ്ടു മാത്രമല്ല കിവി ആരാധകർ ഈ മത്സരം ഓർത്തിരിക്കുന്നത്. അവരുടെ ഏറ്റവും വിശ്വസ്തനായ താരത്തിന്റെ അവസാന ടെസ്റ്റ് മത്സരമായിരുന്നു അത്. അതു വിജയം കൊണ്ടനുഗ്രഹിച്ചു യാത്രയാക്കിയില്ലെങ്കിൽ പിന്നെന്ത് ? അതിന്റെ വേദന ക്രിക്കറ്റുള്ളിടത്തോളം കാലം അവരെ പിന്തുടരുമായിരുന്നു.

എന്തായാലും അതൊന്നും സംഭവിച്ചില്ല. റോസ് ടെയ്‌ലറെന്ന പ്രിയതാരം വിജയത്തോടെ പടിയിറങ്ങുന്നത് നിറകണ്ണുകളോടെ സാക്ഷ്യം വഹിക്കാൻ ഗാലറികൾക്കായി. അവസാന മത്സരത്തിൽ മറ്റൊരു നാടകീയത കൂടി സമ്മാനിച്ചാണ് ടെയ്‌ലർ കളം വിട്ടത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ അവസാന പന്തിൽ വിക്കറ്റ്! അവസാന ബംഗ്ലാ ബാറ്റ്സ്മാൻ ഇബാദത്ത് ഹുസൈനെ ക്യാപ്റ്റൻ ടോം ലാതത്തിന്റെ കയ്യിലെത്തിച്ച് കളിക്ക് അന്ത്യം കുറിച്ചത് ‌ടെ‌യ്‌ലറായിരുന്നു.

ADVERTISEMENT

ഓർക്കണം, ടെസ്റ്റിൽ ഇതിനു മുൻപ് ഇദ്ദേഹം അവസാനമായി ബോൾ ചെയ്തത് 2013 ഒക്ടോബറിലായിരുന്നു. എട്ടു വർഷങ്ങൾക്കുശേഷം വീണ്ടും പന്തെടുത്തപ്പോൾ മൂന്നാം പന്തിൽ വിക്കറ്റ്!. ആഹ്ലാദത്തോടെ ആകാശത്തേക്കു കൈകളുയർത്തിയപ്പോൾ കണ്ണിൽ തിരയടിച്ചത് രാജ്യാന്തര ക്രിക്കറ്റിലെ ഒന്നര പതിറ്റാണ്ടിന്റെ അനുഭവക്കരുത്ത്. ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ ടെയ്‌ലർ എറിഞ്ഞ 99–ാമത്തെ മാത്രം പന്തായിരുന്നു അത്. വീഴ്ത്തിയത് മൂന്നു വിക്കറ്റുകളും. കരിയറിലെ അവസാന പന്തിൽ വിക്കറ്റ് നേടിയ രണ്ടുപേർ കൂടിയുണ്ട് ടെ‌യ്‌ലർക്കു കൂട്ടായി. അവരാകട്ടെ ലോകം കണ്ട മികച്ച ബോളർമാരും. ശ്രീലങ്കയുടെ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനും ഓസ്ട്രേലിയൻ ബോളിങ് മെഷീൻ ഗ്ലെൻ മഗ്രോയും.

ന്യൂസീലൻഡിന്റെ നാലാം നമ്പറിലെ ജാഗ്രതയായിരുന്നു 15 വർഷമായി ഈ വലംകൈ ബാറ്റർ. ഒട്ടേറെ നേട്ടങ്ങളുടെ പൊൻ തൂവലുണ്ട് ഈ ആറടി ഒരിഞ്ചുകാരന്റെ തൊപ്പിയിൽ. ടെസ്റ്റിലും ഏകദിനത്തിലും ന്യൂസീലൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടിയതും ഈ 37 വയസ്സുകാരനാണ്. 112 ടെസ്റ്റിൽ നിന്നായി 7683 റൺസും 233 ഏകദിനങ്ങളിൽ നിന്നായി 8581 റൺസും. ടെസ്റ്റിൽ 290 ആണ് ഉയർന്ന സ്കോർ. 19 സെഞ്ചുറികൾ. ഇതിൽ മൂന്നെണ്ണം ഇരട്ട സെഞ്ചുറികളും. 44.16 ആണു ശരാശരി.

ADVERTISEMENT

ഏകദിനത്തിലാകട്ടെ പുറത്താകാതെ നേടിയ 181 ഉയർന്ന സ്കോർ. ശരാശരി 48.20. ഒപ്പം 21 സെഞ്ചുറികളും 51 അർധ സെഞ്ചുറികളും. ട്വന്റി20യിലും മോശമല്ല. 102 കളികളിൽ നിന്നായി 1909 റൺസ്. ഏഴ് അർധ സെഞ്ചുറികൾ. 63 ആണ് ഉയർന്ന സ്കോർ. ശരാശരി 26.15. ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നിവയിലെല്ലാം 100 രാജ്യാന്തര മത്സരങ്ങൾ വീതം പൂർത്തിയാക്കിയ ലോകത്തിലെ ആദ്യം താരം കൂടിയാണ് ടെയ്‌ലർ. 

2006ൽ അരങ്ങേറിയ കാലം മുതൽ ന്യൂസീലൻഡ് ബാറ്റിങ്ങിന്റെ രക്ഷാപുരുഷ ദൗത്യം ഈ ചുമലിൽ ഭദ്രമായിരുന്നു. ഇന്നു കാണുന്ന ന്യൂസീലൻഡല്ല ടെയ്‌ലറൊക്കെ അരങ്ങേറുന്ന കാലത്ത്. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും മികവു കാട്ടുന്ന ഇന്നത്തെ കിവിവീര്യത്തിന്റെ നിഴൽ മാത്രമായിരുന്നു അക്കാലം അവർ. ശരാശരിയെന്നു പറയാവുന്ന പ്രകടനങ്ങൾ. അത്തരമൊരു ടീമിലെ ലോകോത്തര ബാറ്റ്സ്മാനായിരുന്നു റോസ് ടെയ്‌ലർ. ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.

ADVERTISEMENT

വലംകൈ ഓഫ് ബ്രേക് ബോളർ കൂടിയായ ടെയ്‌ലർ ആ നിലയിൽ കാര്യമായി ഉപയോഗിക്കപ്പെട്ടില്ല. ഏകദിനത്തിൽ ആകെ ഏഴ് ഓവറുകളാണ് ബോൾ ചെയ്തത്. ടെസ്റ്റിലെ ക്ലൈമാക്സ് നമ്മൾ കണ്ടതുമാണല്ലോ. ഇന്ത്യക്കാർക്ക് ഏറെപ്പരിചിതമാണ് ആ ബാറ്റിങ് ശൈലി. ഐപിഎലിൽ ബാംഗ്ലൂർ, രാജസ്ഥാൻ, ഡൽഹി, പുണെ ടീമുകൾക്കായി പാഡണിഞ്ഞിട്ടുമുണ്ട്. 

∙ ക്രൈസ്റ്റ് ചർച്ചിലെ പിച്ചിനരികെ ഭാര്യ വിക്ടോറിയയ്ക്കും മക്കൾക്കുമൊപ്പം അവസാന ടെസ്റ്റും ജയിച്ചു നിൽക്കുമ്പോൾ റോസ് ടെയ്‌ലറിന്റെ കണ്ണിൽ നിറഞ്ഞതെന്തോ അതായിരുന്നു അയാൾക്ക് ക്രിക്കറ്റ്. അത്രമേൽ ആത്മവിശ്വാസത്തോടെയാണ്, പ്രതിഭാത്തിളക്കത്തോടെയാണ് റോസ് ടെയ്‌ലർ എന്ന ബാറ്റർ ലോക ക്രിക്കറ്റിൽ സ്വന്തം മുദ്ര ചാർത്തിയത്. പരിമിത ഓവർ ക്രിക്കറ്റിലും ഏതാനും മത്സരങ്ങളോടെ അദ്ദേഹം കളമൊഴിയുമ്പോൾ കൊഴിയുന്നത് ബാറ്റിങ് കലയുടെ പൂക്കാലമാണ്. 

English Summary: Ross Taylor Retires with a Wicket