കേപ് ടൗൺ∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും തോൽവി വഴങ്ങി പരമ്പര സമ്പൂർണമായി അടിയറവു വച്ചതിനു പിന്നാലെ, ആരാധകരെ നോവിച്ച് ദീപക് ചാഹറിന്റെ ചിത്രങ്ങൾ. തോൽവിയുറപ്പിച്ച ഘട്ടത്തിൽനിന്ന് ഇന്ത്യയെ വിജയത്തിന്റെ പടിക്കൽ വരെയെത്തിച്ച ചാഹർ, അവസാന നിമിഷം പുറത്തായതാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. 34

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേപ് ടൗൺ∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും തോൽവി വഴങ്ങി പരമ്പര സമ്പൂർണമായി അടിയറവു വച്ചതിനു പിന്നാലെ, ആരാധകരെ നോവിച്ച് ദീപക് ചാഹറിന്റെ ചിത്രങ്ങൾ. തോൽവിയുറപ്പിച്ച ഘട്ടത്തിൽനിന്ന് ഇന്ത്യയെ വിജയത്തിന്റെ പടിക്കൽ വരെയെത്തിച്ച ചാഹർ, അവസാന നിമിഷം പുറത്തായതാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. 34 പന്തിൽനിന്ന് അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 54 റൺസെടുത്ത ചാഹർ, 48–ാം ഓവറിന്റെ ആദ്യ പന്തിലാണ് പുറത്തായത്.

40–ാം ഓവറിൽ സൂര്യകുമാർ യാദവ് പുറത്തായതിനു പിന്നാലെയാണ് ചാഹർ ക്രീസിലെത്തിയത്. സൂര്യകുമാർ യാദവ് കൂടി പുറത്തായതോടെ തോൽവിയുറപ്പിച്ച ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ സമ്മാനിച്ചാണ് തുടർന്ന് ചാഹർ തകർത്തടിച്ചത്. ജയന്ത് യാദവ് കാര്യമായ സംഭാവനകൾ കൂടാതെ പുറത്തായെങ്കിലും തുടർന്നെത്തിയ ജസ്പ്രീത് ബുമ്രയെ കൂട്ടുപിടിച്ച് എട്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് ചാഹർ ഇന്ത്യയെ കരകയറ്റിയത്.

ADVERTISEMENT

തോൽവി ഉറപ്പിച്ചിടത്തുനിന്ന് അവസാന മൂന്ന് ഓവറിൽ വിജയത്തിലേക്ക് 10 റണ്‍സ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് ചാഹർ പുറത്താകുന്നത്. ലുങ്കി എൻഗിഡിക്കെതിരെ ബൗണ്ടറി നേടാനുള്ള ശ്രമത്തിൽ ഡ്വെയിൻ പ്രിട്ടോറിയസിന് ക്യാച്ച് സമ്മാനിച്ചാണ് ചാഹർ പുറത്തായത്. വിജയത്തിന്റെ വക്കിൽ വിക്കറ്റ് നഷ്ടമായതിന്റെ നിരാശയത്രയും പ്രകടിപ്പിച്ചാണ് ചാഹർ പവലിയനിലേക്ക് മടങ്ങിയത്. ബാറ്റ് നെറ്റിയോടു ചേർത്തുവച്ച് നിരാശനായി മടങ്ങുന്ന ചാഹറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ചാഹർ പുറത്തായതിനു പിന്നാലെ തകർന്നടിഞ്ഞ ഇന്ത്യയ്ക്ക് ശേഷിക്കുന്ന രണ്ടു വിക്കറ്റുകളും വെറും അഞ്ച് റൺസിനിടെയാണ് നഷ്ടമായത്. ഇതോടെ ഇന്ത്യ വിജയത്തിന്റെ വക്കിൽനിന്ന് വീണ്ടും തോൽവിയിലേക്കു വഴുതി. വെറും നാലു റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി.

ADVERTISEMENT

മത്സരശേഷം ബൗണ്ടറിക്കു സമീപം സങ്കടപ്പെട്ട് ഇരിക്കുന്ന ചാഹറിന്റെ ചിത്രവും വൈറലാണ്. ചാഹറിന്റെ ഇന്നിങ്സിനെ അഭിനന്ദിച്ച് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ കെ.എൽ. രാഹുലും ഉൾപ്പെടെയുള്ളവർ പിന്നീട് രംഗത്തെത്തിയിരുന്നു. 

‘ദീപക് ചാഹർ തനിക്കു കിട്ടിയ അവസരങ്ങളെല്ലാം ഏറ്റവും നന്നായിത്തന്നെ വിനിയോഗിച്ചു. മുൻപ് ശ്രീലങ്കയിലും ഇപ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും അദ്ദേഹത്തിന്റെ ബാറ്റുകൊണ്ടുള്ള പ്രകടനം നാം കണ്ടു. ബാറ്റിങ്ങിൽ അദ്ദേഹത്തിന് സ്വാഭാവികമായി ലഭിച്ച ഒരു കഴിവുണ്ട്. അദ്ദേഹം സ്വാഭാവികമായി ഒരു ബോളറുമാണ്. ഇന്ത്യ എ ടീമിനൊപ്പമുള്ളപ്പോൾത്തന്നെ ചാഹറിന്റെ കഴിവ് എനിക്കറിയാം. ടീമിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ ചാഹറിന്റെ സാന്നിധ്യം ഉപകരിക്കും’ – ദ്രാവിഡ് പറഞ്ഞു.

ADVERTISEMENT

English Summary: Deepak Chahar Nearly Breaks Down in Tears After India's Four-run Defeat to South Africa