കേപ് ടൗൺ∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനു മുന്നോടിയായി ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലി വിവാദക്കുരുക്കിൽ. മത്സരം ആരംഭിക്കുന്നതിനു മുൻപ് മൈതാനത്ത് ദേശീയ ഗാനം ആലപിക്കുമ്പോൾ കോലി ച്യൂയിങ്ഗം ചവച്ചുകൊണ്ട് നിന്നതാണ് വിവാദമായത്. ക്യാപ്റ്റൻ കെ.എൽ. രാഹുലും ജസ്പ്രീത് ബുമ്രയും ഉൾപ്പെടെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേപ് ടൗൺ∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനു മുന്നോടിയായി ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലി വിവാദക്കുരുക്കിൽ. മത്സരം ആരംഭിക്കുന്നതിനു മുൻപ് മൈതാനത്ത് ദേശീയ ഗാനം ആലപിക്കുമ്പോൾ കോലി ച്യൂയിങ്ഗം ചവച്ചുകൊണ്ട് നിന്നതാണ് വിവാദമായത്. ക്യാപ്റ്റൻ കെ.എൽ. രാഹുലും ജസ്പ്രീത് ബുമ്രയും ഉൾപ്പെടെയുള്ള സഹതാരങ്ങൾ ദേശീയ ഗാനത്തിനൊത്ത് ചുണ്ടുചലിപ്പിക്കുമ്പോഴാണ് കോലി ച്യൂയിങ്ഗം ചവച്ചത്. ദേശീയ ഗാനം ആലപിക്കുന്നതിന്റെ വിഡിയോയിൽ കോലി ച്യൂയിങ്ഗം ചവയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഒട്ടേറെപ്പേരാണ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

കേപ് ടൗണിലെ ന്യൂലാൻഡ്സ് സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം നടന്നത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഇതിനുശേഷം മത്സരം ആരംഭിക്കുന്നതിനു മുൻപാണ് ദേശീയ ഗാന സമയത്ത് ച്യൂയ്ങ്ഗം ചവച്ച് കോലി വിവാദത്തിൽച്ചാടിയത്.

ADVERTISEMENT

‘ദേശീയ ഗാനം ആലപിക്കുമ്പോൾ വിരാട് കോലി ച്യൂയിങ്ഗം ചവയ്ക്കുന്ന തിരക്കിലാണ്. ഇദ്ദേഹമാണോ രാജ്യത്തിന്റെ അംബാസഡർ’ – ബിസിസിഐയെ ടാഗ് ചെയ്ത് ഒരു ആരാധകൻ കുറിച്ചു.

മത്സരത്തിനു മുൻപേ വിവാദത്തിൽ ചാടിയെങ്കിലും മത്സരത്തിൽ മികച്ച പ്രകടനമാണ് കോലി പുറത്തെടുത്തത്. മത്സരം നേരിയ വ്യത്യാസത്തിൽ ഇന്ത്യ തോറ്റെങ്കിലും പരമ്പരയിലെ രണ്ടാം അർധസെഞ്ചുറി നേടിയ കോലിയുടെ പ്രകടനം ശ്രദ്ധനേടി. 288 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി കോലി 84 പന്തിൽ അഞ്ച് ഫോറുകളോടെ 65 റൺസെടുത്തു. ഓപ്പണർ ശിഖർ ധവാനൊപ്പം രണ്ടാം വിക്കറ്റിൽ 98 റൺസ് കൂട്ടുകെട്ടും തീർത്തു.

ADVERTISEMENT

English Summary: Virat Kohli brutally trolled for 'chewing gum' during national anthem