കേപ് ടൗൺ∙ ക്യാപ്റ്റനെന്ന നിലയിൽ ജയിച്ചുതുടങ്ങുന്നതിലും നല്ലത് തോറ്റു തുടങ്ങുന്നതാണെന്ന് ഇന്ത്യൻ താരം കെ.എൽ. രാഹുൽ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ രാഹുലിനു കീഴിൽ ഇന്ത്യ സമ്പൂർണ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. രോഹിത് ശർമയ്ക്കു പകരം ഇന്ത്യയെ നയിച്ച രാഹുലിനു കീഴിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേപ് ടൗൺ∙ ക്യാപ്റ്റനെന്ന നിലയിൽ ജയിച്ചുതുടങ്ങുന്നതിലും നല്ലത് തോറ്റു തുടങ്ങുന്നതാണെന്ന് ഇന്ത്യൻ താരം കെ.എൽ. രാഹുൽ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ രാഹുലിനു കീഴിൽ ഇന്ത്യ സമ്പൂർണ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. രോഹിത് ശർമയ്ക്കു പകരം ഇന്ത്യയെ നയിച്ച രാഹുലിനു കീഴിൽ ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളും ഇന്ത്യ തോറ്റിരുന്നു. ഇതോടെ, ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ആദ്യത്തെ മൂന്ന് ഏകദിനങ്ങളും തോൽക്കുന്ന ആദ്യ താരമായി രാഹുൽ മാറി. ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരത്തിൽ കോലിയുടെ അഭാവത്തിലും രാഹുൽ ടീമിനെ നയിച്ചെങ്കിലും അതും തോറ്റു.

‘മാതൃരാജ്യത്തിനായി കളിക്കാനും ടീമിനെ നയിക്കാനും ലഭിച്ച അവസരം വലിയൊരു ബഹുമതി തന്നെയാണ്. അതിലുപരി ഒരു സ്വപ്ന സാക്ഷാത്കാരവും. ശരിയാണ്, മത്സരഫലങ്ങൾ ഒന്നുപോലും നമുക്ക് അനുകൂലമായില്ല. പക്ഷേ, ഈ പരമ്പര വലിയൊരു പാഠമായിരുന്നു’ – രാഹുൽ പറഞ്ഞു.

ADVERTISEMENT

‘ഇപ്പോൾ ലോകകപ്പുകൾ മുന്നിൽക്കണ്ടാണ് നമ്മൾ തയാറെടുക്കുന്നത്. അതിനായി ഏറ്റവും മികച്ച ടീമിനെ വാർത്തെടുക്കാനാണ് ശ്രമം. കഴിഞ്ഞ 4–5 വർഷമായി ഏറ്റവും മികച്ച രീതിയിൽ നാം കളിക്കുന്നുണ്ട്. പക്ഷേ, ഏകദിന–ട്വന്റി20 ഫോർമാറ്റുകളിൽ വലിയൊരു മാറ്റത്തിനുള്ള സമയം കൂടിയാണിത്’ – രാഹുൽ വിശദീകരിച്ചു.

‘ഞാൻ ഈ പറയുന്നതൊന്നും തോൽവിയെ ന്യായീകരിക്കാനുള്ള കാരണങ്ങളല്ല. പക്ഷേ, ടീമെന്ന നിലയിൽ ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ ഈ പരമ്പരയിലൂടെ സാധിച്ചു. ക്യാപ്റ്റനെന്ന നിലയിൽ എനിക്കും ഒട്ടേറെ പുതിയ അറിവുകൾ ലഭിച്ചു. ജയിച്ചു തുടങ്ങുന്നതിനേക്കാൾ നമ്മെ കരുത്തരാക്കുക പരാജയങ്ങളാണെന്നാണ് എന്റെ അഭിപ്രായം. എന്റെ കരിയർ എക്കാലവും അത്തരത്തിലാണ് വളർന്നത്. എന്നും മന്ദഗതിയിലായിരുന്നു എന്റെ തുടക്കം. എന്റെ നേതൃഗുണങ്ങളെക്കുറിച്ച് എനിക്ക് ആത്മവിശ്വാസമുണ്ട്. എന്റെ താരങ്ങളിൽനിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന ബോധ്യവുമുണ്ട്. എന്റെ രാജ്യത്തിനായും ടീമിനായും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ എനിക്കാകും’ – രാഹുൽ പറഞ്ഞു.

ADVERTISEMENT

English Summary: Losses make you much stronger than starting off with wins: KL Rahul on ODI series defeat to South Africa