സമീപകാല ക്രിക്കറ്റിൽ ഇന്ത്യ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലുണ്ടായത്. ട്വന്റി20 ലോകകപ്പിൽ സെമി കാണാതെ പുറത്തായപ്പോഴും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാക്കിയപ്പോഴും ഉണ്ടായ ആഘാതത്തേക്കാൾ വലതായിരുന്നു ഇന്ത്യൻ ആരാധകർക്ക് ഈ ദയനീയ തോൽവി നൽകിയ

സമീപകാല ക്രിക്കറ്റിൽ ഇന്ത്യ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലുണ്ടായത്. ട്വന്റി20 ലോകകപ്പിൽ സെമി കാണാതെ പുറത്തായപ്പോഴും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാക്കിയപ്പോഴും ഉണ്ടായ ആഘാതത്തേക്കാൾ വലതായിരുന്നു ഇന്ത്യൻ ആരാധകർക്ക് ഈ ദയനീയ തോൽവി നൽകിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമീപകാല ക്രിക്കറ്റിൽ ഇന്ത്യ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലുണ്ടായത്. ട്വന്റി20 ലോകകപ്പിൽ സെമി കാണാതെ പുറത്തായപ്പോഴും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാക്കിയപ്പോഴും ഉണ്ടായ ആഘാതത്തേക്കാൾ വലതായിരുന്നു ഇന്ത്യൻ ആരാധകർക്ക് ഈ ദയനീയ തോൽവി നൽകിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമീപകാല ക്രിക്കറ്റിൽ ഇന്ത്യ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലുണ്ടായത്. ട്വന്റി20 ലോകകപ്പിൽ സെമി കാണാതെ പുറത്തായപ്പോഴും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാക്കിയപ്പോഴും ഉണ്ടായ ആഘാതത്തേക്കാൾ വലതായിരുന്നു ഇന്ത്യൻ ആരാധകർക്ക് ഈ ദയനീയ തോൽവി നൽകിയ ഷോക്ക്. ശ്രീലങ്കയോടും പാക്കിസ്ഥാനോടും ഏകദിന പരമ്പര അടിയറവു വയ്ക്കുകയും കുഞ്ഞൻമാരായ അയർലൻഡിനെതിരെ ഒരു ഏകദിന മത്സരം തോൽക്കുകയും ചെയ്ത ദക്ഷിണാഫ്രിക്കയുടെ മുൻകാല മത്സര ഫലങ്ങളാണ് ആരാധകരുടെ വേദന വർധിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഈ തോൽവി ഇന്ത്യൻ ടീമിനെയും ആരാധകരെയും ഏറെ നാൾ വേട്ടയാടുമെന്നുറപ്പ്.

ഇന്ത്യയുടെ ദയനീയ തോൽവിയുടെ കാരണം തിരയുന്നവരുടെ മനസ്സിലേക്ക് ആദ്യമെത്തുന്നത് മധ്യനിര ബാറ്റിങ്ങിലെ തകർച്ചയും ബോളർമാരുടെ മോശം പ്രകടനവുമാകും. എന്നാ‍ൽ ടീമിലെ ഓരോരുത്തരുടെയും പ്രോഗ്രസ് കാർഡ് പരിശോധിച്ചാൽ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ സ്ഥാനവും ശരാശരിക്കു താഴെയാണ്. ടീം സിലക്ഷനിൽ അടക്കം രാഹുൽ ദ്രാവിഡ് നടത്തിയ പരീക്ഷണങ്ങൾ ടീമിനു തിരിച്ചടിയായെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെ ഗൗതം ഗംഭീർ അടക്കമുള്ള മുൻകാല താരങ്ങൾ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിട്ടുണ്ട്.

ADVERTISEMENT

സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമയുടെ അഭാവത്തിൽ ദ്രാവിഡ് ടീം സിലക്ഷനിൽ കുറച്ചേറെ കരുതൽ കാട്ടേണ്ടിയിരുന്നു എന്നു പറയുന്നവരുമുണ്ട്. ദക്ഷിണാഫ്രിക്കയിൽ രാഹുൽ ദ്രാവിഡിന് എവിടെയൊക്കെയാണ് പിഴച്ചത് ?

∙ ബെഞ്ചിലെ കൂട്ടിയിടി

ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവിയും ഇന്ത്യൻ എ ടീം പരിശീലകനുമായി തിളങ്ങിയ രാഹുൽ‌ ദ്രാവിഡ‍് എത്തുന്നതോടെ ഇന്ത്യൻ സീനിയർ ടീമിൽ യുവ താരങ്ങളുടെ വസന്തകാലമായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. ഇന്ത്യൻ ടീമിന്റെ സ്ഥിരം പരിശീലകനായുള്ള ദ്രാവിഡിന്റെ ആദ്യ മത്സരം ട്വന്റി20 ലോകകപ്പിനു തൊട്ടു പിന്നാലെ നടന്ന ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയായിരുന്നു.

ഐപിഎലിൽ ബാറ്റിങ് ടോപ് സ്കോററായ ഋതുരാജ് ഗെയ്ക്‌വാദിനും ബോളിങ്ങിൽ തിളങ്ങിയ ആവേശ് ഖാനും പക്ഷേ ടീമിലിടം നൽകിയില്ല. 2 മത്സരങ്ങൾ ജയിച്ച് ഇന്ത്യ പരമ്പര നേടിയിട്ടും അപ്രധാനമായ മൂന്നാം മത്സരത്തിൽ പോലും ദ്രാവിഡ് യുവതാരങ്ങളെ പരീക്ഷിച്ചില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലും ഇതു തന്നെ സംഭവിച്ചു. ഇഷൻ കിഷനും വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ 4 സെ‍ഞ്ചുറികൾ നേടിയ ഋതുരാജും മുഴുവൻ കളികളിലും പുറത്തിരുന്നു. 

ADVERTISEMENT

∙ രാഹുലിന്റെ സ്ഥാനക്കയറ്റം

ഇന്ത്യൻ ഏകദിന ടീമിലെ മധ്യനിര ബാറ്റിങ്ങിൽ സ്ഥാനം ഏറെക്കുറേ ഉറപ്പായ 2 പേരെയുള്ളൂ; വിരാട് കോലിയും കെ.എൽ.രാഹുലും.  4, 5 ബാറ്റിങ് പൊസിഷനുകളിലെ സ്ഥിരതയുള്ള പ്രകടനമാണ് ഇന്ത്യൻ ഏകദിന ടീമിൽ രാഹുലിന്റെ സ്ഥാനമുറപ്പാക്കുന്നത്. എന്നിട്ടും ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ 3 മത്സരങ്ങളിലും കെ.എൽ.രാഹുൽ ഓപ്പണറായിറങ്ങി.

രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയ്ക്കു ഓപ്പണറായി പരീക്ഷിക്കാവുന്ന ഋതുരാജും ഇടംകൈ ബാറ്ററെന്ന നിലയിൽ ശിഖർ ധവാന്റെ പകരക്കാരനാകാവുന്ന ഇഷൻ കിഷനും അതോടെ ഒരു മത്സരം പോലും കളിക്കാതെ കരയ്ക്കിരുന്നു. രാഹുലിനു പകരം അഞ്ചാം സ്ഥാനത്തിറങ്ങിയ ശ്രേയസ് അയ്യർ ആദ്യ 2 കളികളിലും പൂർണ പരാജയമായിരുന്നു. എന്നിട്ടും അപ്രധാനമായ മൂന്നാം ഏകദിനത്തിൽ‌ സീനിയർ ബാറ്റർമാർക്കു വിശ്രമം അനുവദിക്കാനോ ബാറ്റിങ് പൊസിഷനിൽ മാറ്റംവരുത്താനോ പരിശീലകൻ തയാറായില്ല. 

∙ അയ്യരെ പുറത്താക്കൽ

ADVERTISEMENT

ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ബാറ്റിങ് ഓൾ‌റൗണ്ടർക്കായുള്ള ഇന്ത്യയുടെ അന്വേഷണമാണ് ഇത്തവണ വെങ്കടേഷ് അയ്യരിൽ എത്തിച്ചേർന്നത്. ഐപിഎലിലും വിജയ് ഹസാരെ ടൂർണമെന്റിലും ഓൾറൗണ്ടറായി തിളങ്ങിയ താരത്തിന് ആദ്യ 2 മത്സരങ്ങളിൽ അവസരം നൽകി. എന്നാൽ ആദ്യ മത്സരത്തിൽ ഒരോവർ പോലും പന്ത് എറിയിച്ചില്ല. രണ്ടാം ഏകദിനത്തിൽ 5 ഓവറിൽ 28 റൺസ് വഴങ്ങി. മൂന്നാം ഏകദിനത്തിൽ ടീമിലുൾപ്പെടുത്തിയതുമില്ല.

ബാറ്റിങ്ങിൽ താളം കണ്ടെത്താതെ വലയുന്ന ശ്രേയസ് അയ്യരെ ഓൾറൗണ്ടറാക്കിയുള്ള പരീക്ഷണമാണ് മൂന്നാം ഏകദിനത്തിൽ നടത്തിയത്. അതും ഫലം കണ്ടില്ല. അടുത്തവർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള താരങ്ങളെ കണ്ടെത്തുന്നതിനായി വെങ്കടേഷ് അയ്യരെ 3 മത്സരങ്ങളും കളിപ്പിക്കണമായിരുന്നു എന്നു വാദിക്കുന്നവരാണ് അധികവും.

∙ ബുമ്രയുടെ തളർച്ച 

3 ഫോർമാറ്റുകളിലും ഇന്ത്യയുടെ പ്രധാന ബോളറായ ജസ്പ്രീത് ബുമ്രയെ ഇപ്പോൾ അലട്ടുന്നത് തുടർച്ചയായ മത്സരങ്ങളുടെ ക്ഷീണമാണ്. ട്വന്റി20 ലോകകപ്പിനുശേഷം ബുമ്ര അതു തുറന്നു പറയുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 3 ടെസ്റ്റുകളിലും ഇന്ത്യൻ പന്താക്രമണം നയിച്ച ബുമ്രയെ ഏകദിനത്തിലും ദ്രാവിഡ് അതേ ചുമതലയേൽപിച്ചു.

ഒടുവിൽ അപ്രധാനമായ മൂന്നാം ഏകദിനത്തിൽ വിശ്രമം അനുവദിക്കുമെന്നു കരുതിയെങ്കിലും അതുമുണ്ടായില്ല. ഇടവേളയില്ലാത്ത മത്സരങ്ങൾ താരത്തെ പരുക്കിലേക്കു നയിച്ചേക്കുമെന്ന ആശങ്കയും കണക്കിലെടുത്തില്ല. മുഹമ്മദ് സിറാജ് അടക്കമുള്ള മികച്ച ബോളർമാർ പുറത്തിരിക്കുമ്പോഴാണ് മൂന്നാം മത്സരത്തിലും ബുമ്രയെ ഉപയോഗിക്കാൻ ദ്രാവിഡ് തീരുമാനമെടുത്തത്. 

English Summary: Coach Rahul Dravid's Role in India's Series Defeat at South Africa