മത്സരങ്ങൾ അവസാനിച്ചെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ വിവാദങ്ങൾ തുടങ്ങാനിരിക്കുന്നതേയുള്ളു. കെ.എൽ. രാഹുലിന്റെ ക്യാപ്റ്റൻസി, കോലിയുടെ രാജി, മധ്യനിര ബാറ്റിങ്ങിലെയും ബോളിങ്ങിലെയും പോരായ്മകൾ, രാഹുൽ ദ്രാവിഡിന്റെ പരിശീലന മികവ് എന്നിങ്ങനെ പലതരം ചർച്ചകൾക്ക് ആരാധകരും വിദഗ്ധരും

മത്സരങ്ങൾ അവസാനിച്ചെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ വിവാദങ്ങൾ തുടങ്ങാനിരിക്കുന്നതേയുള്ളു. കെ.എൽ. രാഹുലിന്റെ ക്യാപ്റ്റൻസി, കോലിയുടെ രാജി, മധ്യനിര ബാറ്റിങ്ങിലെയും ബോളിങ്ങിലെയും പോരായ്മകൾ, രാഹുൽ ദ്രാവിഡിന്റെ പരിശീലന മികവ് എന്നിങ്ങനെ പലതരം ചർച്ചകൾക്ക് ആരാധകരും വിദഗ്ധരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മത്സരങ്ങൾ അവസാനിച്ചെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ വിവാദങ്ങൾ തുടങ്ങാനിരിക്കുന്നതേയുള്ളു. കെ.എൽ. രാഹുലിന്റെ ക്യാപ്റ്റൻസി, കോലിയുടെ രാജി, മധ്യനിര ബാറ്റിങ്ങിലെയും ബോളിങ്ങിലെയും പോരായ്മകൾ, രാഹുൽ ദ്രാവിഡിന്റെ പരിശീലന മികവ് എന്നിങ്ങനെ പലതരം ചർച്ചകൾക്ക് ആരാധകരും വിദഗ്ധരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മത്സരങ്ങൾ അവസാനിച്ചെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ വിവാദങ്ങൾ തുടങ്ങാനിരിക്കുന്നതേയുള്ളു. കെ.എൽ. രാഹുലിന്റെ ക്യാപ്റ്റൻസി, കോലിയുടെ രാജി, മധ്യനിര ബാറ്റിങ്ങിലെയും ബോളിങ്ങിലെയും പോരായ്മകൾ, രാഹുൽ ദ്രാവിഡിന്റെ പരിശീലന മികവ് എന്നിങ്ങനെ പലതരം ചർച്ചകൾക്ക് ആരാധകരും വിദഗ്ധരും തുടക്കമിട്ടുകഴിഞ്ഞു. ടെസ്റ്റ് –ഏകദിന പരമ്പരകൾ തോറ്റ് നിരാശരായി മടങ്ങിയ ഇന്ത്യൻ ടീമിൽ വൻ അഴിച്ചു പണികൾക്കും സാധ്യതയുണ്ട്.

ആദ്യ ടെസ്റ്റിന്റെ അവസാനം വരെ തീർത്തും ശാന്തമായിരുന്ന പരമ്പരയിലേക്ക് വിവാദം കടന്നു വരുന്നത് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസമാണ്. ഉച്ചഭക്ഷണത്തിനു പിരിയുന്നതിനു തൊട്ടുമുൻപുള്ള ഓവറിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർ റസി വാൻഡെർ ദസ്സൻ ഷാർദുൽ ഠാക്കൂറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനു ക്യാച്ച് നൽകി പുറത്താകുന്നു. അംപയർ ഔട്ട് നൽകുകയും ബാറ്റർ അതു ചോദ്യം ചെയ്യാതെ മടങ്ങുകയും ചെയ്യുന്നതു വരെ എല്ലാം ശാന്തം. ഉച്ചഭക്ഷണ ഇടവേളയിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗാർ മാച്ച് റഫറിയോട് ക്യാച്ചിൽ സംശയം പ്രകടിപ്പിക്കുന്നു. ടിവി റീപ്ലേ പരിശോധിച്ചപ്പോൾ ഋഷഭ് പന്ത് ക്യാച്ച് എടുക്കുന്നതിനു തൊട്ടു മുൻപ് പന്ത് നിലം തൊട്ടതായി സംശയം ഉയരുന്നു. അംപയർ ഔട്ട് വിധിച്ച സ്ഥിതിക്ക് തീരുമാനം പുനഃപരിശോധിക്കാനാകുന്നില്ല.

ADVERTISEMENT

തുടർന്ന് ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ ബാറ്റിൽ തട്ടിയ പന്ത് എയ്ഡൻ മർക്രം ക്യാച്ച് എടുത്തതായി അംപയർ വിധിക്കുന്നു. തീരുമാനം രാഹുൽ ചോദ്യം ചെയ്തതോടെ ടിവി അംപയർ പരിശോധന നടത്തി. പന്ത് ക്ലീൻ ക്യാച്ച് ആണോ എന്ന് തീർത്തു പറയാനാകില്ലെങ്കിലും കൃത്യമായ തെളിവുകളുടെ അഭാവത്തിൽ രാഹുൽ പുറത്താകുന്നു. ഡീൻ എൽഗാറുമായി തർക്കത്തിൽ ഏർപ്പെട്ട ശേഷമായിരുന്നു രാഹുലിന്റെ പവലിയനിലേക്കുള്ള മടക്കം.

മൂന്നാം ടെസ്റ്റിലും വിവാദം തുടർന്നു. മത്സരത്തിന്റെ മൂന്നാം ദിവസം മികച്ച ഫോമിൽ ബാറ്റു ചെയ്തുകൊണ്ടിരുന്ന ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗാർ അശ്വിന്റെ പന്തിൽ എൽബിഡബ്ല്യു ആകുന്നു. എൽഗാറിന്റെ ചാലഞ്ചിനെ തുടർന്ന് ടിവി റീപ്ലേ പരിശോധിക്കുന്ന മൂന്നാം അംപയർ പന്ത് വിക്കറ്റിൽ തൊടാതെ പോകുന്നു എന്നു കണ്ട് നോട്ടൗട്ട് വിധിക്കുന്നു. ഇതിൽ‌ പ്രകോപിതനായ കോലിയും രാഹുലും സ്റ്റംപ് മൈക്കിനടുത്തെത്തി തങ്ങളുടെ ഇഷ്ടക്കേട് പ്രകടമാക്കുകയും ചെയ്തു. ‘ഞങ്ങൾ പതിനൊന്ന് പേരോട് മത്സരിക്കുന്നത് ഒരു രാജ്യം മുഴുവനാണ്’ – എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ സൗഹൃദാന്തരീക്ഷം അതോടെ നഷ്ടമാവുകയും ചെയ്തു. ബ്രോഡ്കാസ്റ്റർമാർക്കുള്ള കോലിയുടെ ‘ഉപദേശം’ കൂടിയായതോടെ ഉടക്ക് പൂർണം.

അംപയർമാരുടെ വിവാദ തീരുമാനങ്ങളുടെ കയ്പുള്ള അനുഭവം ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ ടീമിന് ഇത് ആദ്യ അനുഭവമല്ല. 2001ലെ പരമ്പരയിലെ സംഭവവികാസങ്ങളോട് താരതമ്യം ചെയ്യുമ്പോൾ ‘ഇതൊക്കെ എന്ത്’ എന്ന് ആരും ചോദിച്ചു പോകും. 

രണ്ടാം ടെസ്റ്റ് പോർട്ട് എലിസബത്തിൽ നടക്കുകയാണ്. മത്സരത്തിലെ മാച്ച് റഫറിയായ ഇംഗ്ലണ്ടിന്റെ മുൻ നായകനായ മൈക്ക് ഡെന്നിസ് ആണ് ഈ  കളിയിലെ ‘കേമൻ’. ക്രിക്കറ്റിലെ വംശീയതയിലേക്കു വരെ ചർച്ച നീട്ടിയ മൈക്ക് ഡെന്നിസിന്റെ ചില തീരുമാനങ്ങളാണ് ഈ ടെസ്റ്റിന് ‘ചരിത്ര’ത്തിൽ ഇടം നൽകിയത്. ടെസ്റ്റിന്റെ അവസാന ദിവസമാണ്. ദക്ഷിണാഫ്രിക്ക പടുത്തുയർത്തിയ 395 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് നീങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്ന നിലയിലാണ്. ജയം ഏറെക്കുറെ അസാധ്യമായിരുന്നു. സമനില ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യയുടെ ബാറ്റിങ്.

ADVERTISEMENT

അതിനിടെയാണ് ചില വാർത്തകൾ പുറത്തു വരുന്നത്. ഇന്ത്യയുടെ ആറ് കളിക്കാർക്കെതിരെ മാച്ച് റഫറി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നു. സച്ചിൻ തെൻഡുൽക്കർ, ക്യാപ്റ്റൻ സൗരവ് ഗാംഗുലി, ദീപ്ദാസ് ഗുപ്ത, ശിവ് സുന്ദർദാസ്, വീരേന്ദർ സേവാഗ്, ഹർഭജൻ സിങ് എന്നിവരെ അടുത്ത ടെസ്റ്റ് മത്സരത്തിൽ നിന്നു വിലക്കിയായിരുന്നു തീരുമാനം. സച്ചിന് ഒരു വർഷം വരെയായിരുന്നു തുടക്കത്തിൽ വിലക്ക് പ്രഖ്യാപിച്ചിരുന്നത്. ഓരോരുത്തർക്കും എതിരെ ഡെന്നിസ് പ്രത്യേകം ‘കുറ്റപത്രങ്ങളും’ തയാറാക്കി.

പന്തിൽ കൃത്രിമം കാട്ടി എന്നതായിരുന്നു സച്ചിനെതിരായ കുറ്റം. മത്സരത്തിൽ നാലോവർ മാത്രം ബോൾ ചെയ്ത സച്ചിൻ പന്തിന്റെ സീം ചുരണ്ടി എന്നായിരുന്നു ആരോപണം. ഇതിനായി ഹാജരാക്കിയ വിഡിയോയിൽ സച്ചിൻ പന്തിൽ പറ്റിപ്പിടിച്ച അഴുക്ക് നീക്കം ചെയ്യുന്നതു കാണാമായിരുന്നു. സേവാഗ് ഒഴികെ മറ്റുള്ളവർക്കെതിരെ അമിതമായി അപ്പീൽ ചെയ്തു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. അംപയറുടെ തീരുമാനത്തിനെതിരെ അമിതമായി പ്രതിഷേധിക്കുകയും പ്രകോപിപ്പിക്കും വിധം പെരുമാറുകയും ചെയ്തു എന്നതായിരുന്നു സേവാഗിന് എതിരായ കുറ്റം. ടീമിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു എന്നതാണ് ഗാംഗുലിക്കുമേൽ ആരോപിക്കപ്പെട്ടത്. 

തീരുമാനം പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ ലോകം മുഴുവനുള്ള ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പ്രതിഷേധം തുടങ്ങി. ഡെന്നിസിന്റെ തീരുമാനം വംശീയ വിദ്വേഷം മൂലമാണെന്നായിരുന്നു പ്രധാന പരാതി. അമിതമായ അപ്പീലിങ്  ദക്ഷിണാഫ്രിക്കൻ താരങ്ങളും പലപ്രാവശ്യം നടത്തിയിട്ടും അതിനെതിരെ നടപടി ഉണ്ടാവാത്തത് ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹൻ ഡാൽമിയ ചൂണ്ടിക്കാട്ടി. താരങ്ങൾക്കെതിരായ നടപടി പിൻവലിക്കണമെന്നും ഡെന്നിസിനെ മാച്ച് റഫറി സ്ഥാനത്തു നിന്നു നീക്കണമെന്നുമായിരുന്നു ഇന്ത്യയുടെ ആവശ്യം. നടപടി ഉണ്ടായില്ലെങ്കിൽ പരമ്പര ഉപേക്ഷിക്കാനായിരുന്നു ബിസിസിഐയുടെ തീരുമാനം.

രാജ്യാന്തര ക്രിക്കറ്റ് കമ്മിറ്റി(ഐസിസി) ഡെന്നിസിനു പിന്തുണ നൽകിയെങ്കിലും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഡെന്നിസിനെ നീക്കുന്നതിനോട് എതിർപ്പില്ലെന്ന് അറിയിച്ചു. വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾ വിഷയത്തിൽ രണ്ടു ചേരികളിലായി നിരന്നു. ഓസ്ട്രേലിയയും ന്യൂസീലൻഡും ഇംഗ്ലണ്ടും ഡെന്നിസിനും ഐസിസിക്കും ഒപ്പം നിന്നപ്പോൾ പാക്കിസ്ഥാൻ ഒഴികെയുള്ള മിക്ക ബോർഡുകളും ഇന്ത്യയ്ക്കു പരസ്യ പിന്തുണ പ്രഖ്യാപിച്ചു. 

ADVERTISEMENT

ഒടുവിൽ അവസാന ക്രിക്കറ്റ് ടെസ്റ്റിൽ ഡെന്നിസിനെ പിൻവലിക്കേണ്ടി വന്നു ഐസിസിക്ക്. ഡെന്നിസിന്റെ തീരുമാനങ്ങളിൽ‌ തെറ്റില്ലെങ്കിലും തൽക്കാലം പിൻവലിക്കുന്നു എന്നായിരുന്നു ഐസിസി അറിയിപ്പ്. ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെ വലിയ വിജയമായിരുന്നു അത്. ഡെന്നിസിന്റെ പിൻമാറ്റം ഇന്ത്യയിലെ ജനങ്ങൾ തെരുവുകളിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചു. ടെന്നിസ് ഏർപ്പെടുത്തിയ ശിക്ഷകൾ അതേ തോതിലല്ലെങ്കിലും ഐസിസി നടപ്പാക്കി. സച്ചിന്റെ ഒരു വർഷത്തെ വിലക്ക് ഒരു മത്സരത്തിലേക്ക് ചുരുങ്ങി. 

ഡെന്നിസ് പിന്നീട് ആ വർഷം രണ്ട് ടെസ്റ്റുകളിലും മൂന്ന് ഏകദിനങ്ങളിലും കൂടി മാച്ച് റഫറി ആയി. തൊട്ടടുത്ത വർഷം ഐസിസി കരാർ പുതുക്കിയില്ല. ആരോഗ്യകാരണങ്ങളാൽ എന്നായിരുന്നു വിശദീകരണം. 

English Summary: Sachin’s ‘ball-tampering’ saga, India’s Test bans and what happened after