മുംബൈ∙ ഏതാനും മാസങ്ങൾക്കു മുൻപു നടന്ന ട്വന്റി20 ലോകകപ്പ് ടീമിൽ അംഗങ്ങളായിരുന്ന രാഹുൽ ചാഹറും വരുൺ ചക്രവർത്തിയും ഇപ്പോൾ എവിടെയാണെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന ഇവരെ വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്താത്ത സാഹചര്യത്തിലാണ് ചോപ്രയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഏതാനും മാസങ്ങൾക്കു മുൻപു നടന്ന ട്വന്റി20 ലോകകപ്പ് ടീമിൽ അംഗങ്ങളായിരുന്ന രാഹുൽ ചാഹറും വരുൺ ചക്രവർത്തിയും ഇപ്പോൾ എവിടെയാണെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന ഇവരെ വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്താത്ത സാഹചര്യത്തിലാണ് ചോപ്രയുടെ ചോദ്യം. ഇരുവരുടെയും കാര്യത്തിൽ ബിസിസിഐ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. ഏകദിന, ട്വന്റി20 ടീമുകളിൽനിന്ന് തഴയപ്പെട്ട രവിചന്ദ്രൻ അശ്വിനും എന്താണ് സംഭവിച്ചതെന്ന് ബിസിസിഐ വിശദീകരിച്ചിട്ടില്ലെന്ന് ചോപ്ര പറഞ്ഞു.

അശ്വിന് എന്താണ് സംഭവിച്ചത്? എനിക്കറിയില്ല. അടുത്ത ഒന്നര മാസത്തേക്ക് അശ്വിൻ കളിക്കില്ലെന്ന് മാത്രം അറിയാം. പക്ഷേ, അതിന്റെ വിശദാംശങ്ങളൊന്നും ബിസിസിഐ പുറ‌ത്തുവിട്ടിട്ടില്ല. രാഹുൽ ചാഹർ, വരുൺ ചക്രവർത്തി എന്നിവരെക്കുറിച്ചും മിണ്ടാട്ടമില്ല. ഇവരൊക്കെ ഇപ്പോൾ എവിടെയാണെന്ന് നമുക്കാർക്കും അറിയില്ല’ – ചോപ്ര തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ചൂണ്ടിക്കാട്ടി.

ADVERTISEMENT

രവി ബിഷ്ണോയിയെ ടീമിൽ ഉൾപ്പെടുത്തിയ സിലക്ടർമാരുടെ തീരുമാനത്തെ അഭിനന്ദിച്ച ചോപ്ര, രാഹുൽ ചാഹറിന്റെ കാര്യത്തിൽ തുടരുന്ന നിശബ്ദതയെയും ചോദ്യം ചെയ്തു.

‘രവി ബിഷ്ണോയ് ആദ്യമായി ടീമിലെത്തി. പക്ഷേ, ആരും രാഹുൽ ചാഹറിനെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടുന്നില്ല. അത് അദ്ഭുതപ്പെടുത്തുന്നു. വെങ്കടേഷ് അയ്യരെ ഏകദിന ടീമിൽനിന്ന് തഴഞ്ഞു. ഒരുപക്ഷേ, ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം രണ്ട് ഏകദിനം കളിച്ചതുകൊണ്ടായിരിക്കാം. ഇന്ത്യയ്ക്ക് ഒരു ഓഫ് സ്പിൻ ഓപ്ഷൻ നൽകുന്ന ദീപക് ഹൂഡ ടീമിലെത്തി. അപ്പോഴും ഇഷാൻ കിഷൻ ഏകദിന ടീമിന്റെ ഭാഗമല്ല. ഇവരെല്ലാം ടീമിലെ അവിഭാജ്യ ഘടകങ്ങളെന്ന നിലയിൽ മാസങ്ങൾക്കു മുൻപ് ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നവരാണ്. ഇവർക്കൊക്കെ തുടർന്നും അർഹിക്കുന്ന പിന്തുണ ലഭിക്കുമോയെന്ന് ഞാൻ സംശയിച്ചിരുന്നു. അതു ശരിയാണെന്ന് ഇപ്പോൾ തോന്നുന്നു’ – ചോപ്ര ചൂണ്ടിക്കാട്ടി.

ADVERTISEMENT

യുവതാരം രവി ബിഷ്ണോയിക്ക് ആവശ്യത്തിന് അവസരം ലഭിക്കുമെന്ന് ചോപ്ര പ്രതീക്ഷ പ്രകടിപ്പിച്ചു. രാഹുൽ ചാഹറിന് സംഭവിച്ചത് അദ്ദേഹത്തിനു സംഭവിക്കില്ലെന്ന പ്രതീക്ഷയും ചോപ്ര പങ്കുവച്ചു.

‘ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നവരാണ് രാഹുൽ ചാഹറും വരുൺ ചക്രവർത്തിയും. ഇപ്പോൾ രണ്ടുപേരെയും കാണാനില്ല. ഇതിനു മുൻപു നടന്ന ട്വന്റി20 പരമ്പരയിലും ചാഹർ ഉണ്ടായിരുന്നില്ല. പരുക്കാണ് കാരണമായി പറഞ്ഞിരുന്നത്. ഇത്തവണ അദ്ദേഹത്തെക്കുറിച്ച് സംസാരം പോലുമില്ല. ഇനി രവി ബിഷ്ണോയിക്ക് അവസരം കിട്ടുമെന്ന് കരുതാം. അദ്ദേഹത്തെ ചാഹറിനേപ്പോലെ ഒറ്റയടിക്ക് തഴയില്ലെന്ന് കരുതാം’ – ചോപ്ര പറഞ്ഞു.

ADVERTISEMENT

English Summary: Chopra notices big absence in India squads for WI series