മൊഹാലി∙ ദീർഘകാലം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ മധ്യനിരയെ താങ്ങിനിർത്തിയ വെറ്ററൻ താരങ്ങളായ ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ എന്നിവർക്ക് പകരക്കാരെ കണ്ടെത്തുന്നത് എത്ര എളുപ്പമല്ലെന്ന് ടീം ക്യാപ്റ്റൻ രോഹിത് ശർമ. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി സംസാരിക്കുമ്പോഴാണ് രോഹിത് ശർമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊഹാലി∙ ദീർഘകാലം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ മധ്യനിരയെ താങ്ങിനിർത്തിയ വെറ്ററൻ താരങ്ങളായ ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ എന്നിവർക്ക് പകരക്കാരെ കണ്ടെത്തുന്നത് എത്ര എളുപ്പമല്ലെന്ന് ടീം ക്യാപ്റ്റൻ രോഹിത് ശർമ. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി സംസാരിക്കുമ്പോഴാണ് രോഹിത് ശർമ ഇക്കാര്യം പറഞ്ഞത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിച്ചില്ലെങ്കിലും ഇരുവരും തുടർന്നും ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാവി പദ്ധതികളുടെ ഭാഗമായിരിക്കുമെന്ന് രോഹിത് വ്യക്തമാക്കി.

ശ്രീലങ്കയ്‌ക്കെതിരെ വെള്ളിയാഴ്ച ആരംഭിക്കുന്ന രണ്ടു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയ്ക്കുള്ള ടീമിൽനിന്ന് അജിൻക്യ രഹാനെയേയും ചേതേശ്വർ പൂജാരയേയും സിലക്ടർമാർ ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) വാർഷിക കരാറിൽ ഇരുവരും ഗ്രേഡ് എയിൽനിന്ന് ‘ബി’യിലേക്ക് തരംതാഴ്ത്തപ്പെടുകയും ചെയ്തു. ഇവരുടെ ഭാവിയെക്കുറിച്ച് ചോദ്യങ്ങളുയരുന്ന സാഹചര്യത്തിലാണ് രോഹിത് നിലപാട് വ്യക്തമാക്കിയത്.

ADVERTISEMENT

‘നോക്കൂ, ചേതേശ്വർ പൂജാരയുടേയും അജിൻക്യ രഹാനെയുടേയും പകരക്കാരെ കണ്ടെത്തുന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല. പകരം വരുന്നവർക്കും മുന്നോട്ടു പോകുന്നത് കടുത്ത വെല്ലുവിളിയായിരിക്കും. രഹാനെയ്ക്കും പൂജാരയ്ക്കും പകരം ആരാകും ടീമിലെത്തുക എന്നുപോലും എനിക്ക് അറിയില്ല. ഈ ടീമിനായി പൂജാരയും രഹാനെയും ചെയ്തതെല്ലാം എല്ലാവർക്കും അറിയാം. അത് പറഞ്ഞറിയിക്കുന്നതുതന്നെ പ്രയാസമാണ്’ – രോഹിത് ശർമ ചൂണ്ടിക്കാട്ടി.

‘എത്രയോ വർഷങ്ങളാണ് അവർ ഈ ടീമിനായി വിയർപ്പൊഴുക്കിയത്. 80–90 ടെസ്റ്റുകളിൽ ടീമിനായി കഠിനാധ്വാനം ചെയ്തു. വിദേശത്തു നേടിയ വിജയങ്ങളിലെല്ലാം ഇവരുടെ കയ്യൊപ്പുണ്ടായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം റാങ്കിലേക്കുള്ള ഇന്ത്യയുടെ വളർച്ചയിലും ഇവരുടെ അവഗണിക്കാനാകാത്ത സംഭാവനകളുണ്ട്’ – രോഹിത് പറഞ്ഞു.

ADVERTISEMENT

‘ഇവരെ ടീമിൽനിന്ന് പൂർണമായി തഴയാൻ ഒരു സാധ്യതയുമില്ല. ഭാവിയിലും നമ്മുടെ പദ്ധതികളിൽ അവർക്ക് ഇടമുണ്ട്. സിലക്ഷൻ കമ്മിറ്റി ചെയർമാൻ ‍ടീം പ്രഖ്യാപിച്ച സമയത്ത് അറിയിച്ചിരുന്നതുപോലെ, ഈ പരമ്പരയിലേക്ക് അവരെ പരിഗണിച്ചില്ലെന്നേയുള്ളൂ. ഭാവിയിൽ ഇവരെ പരിഗണിക്കില്ലെന്ന് ആരും പറഞ്ഞിട്ടില്ല’ – രോഹിത് വിശദീകരിച്ചു.

കെ.എൽ. രാഹുലിന്റെ അഭാവത്തിൽ ആരാകും ഓപ്പണറായി എത്തുക എന്ന ചോദ്യത്തിന് രോഹിത്തിന്റെ ഉത്തരം ഇങ്ങനെ: ‘ഞാൻ ഈ ടീമിന്റെ ക്യാപ്റ്റനാണ്. ടീമിലുള്ള എല്ലാവരെയും ഒരുപോലെയാണ് കാണുന്നത്. ഇക്കാര്യത്തിൽ എല്ലാ ഘടകങ്ങളും പരിഗണിച്ചു മാത്രമേ തീരുമാനമെടുക്കൂ. മയാങ്ക് അഗർവാൾ, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, ഹനുമ വിഹാരി തുടങ്ങിയവരെല്ലാം സാധ്യതകളാണ്. ഇവരെല്ലാം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരങ്ങളുമാണ്’ – രോഹിത് ചൂണ്ടിക്കാട്ടി.

ADVERTISEMENT

English Summary: Cheteshwar Pujara, Ajinkya Rahane big shoes to fill, will be in team's future plans: India captain Rohit Sharma