കൊച്ചി∙ ശാന്തകുമാരൻ ശ്രീശാന്തിനു നമ്മോട് എന്തെല്ലാമോ പറയാനുണ്ട്. ആ മുഖത്തതു കാണാം. പൊട്ടിക്കരച്ചിലിന്റെ വക്കത്താണു ശ്രീശാന്ത്. വിരമിക്കൽ പ്രഖ്യാപിച്ചതുമുതൽ ഇങ്ങോട്ടുള്ള ഓരോ വിഡിയോകളിലും അതു വ്യക്തം. പക്ഷേ, പൊട്ടിക്കരയാൻ ഇതു പഴയ ശ്രീശാന്തല്ല. മകനും ക്രിക്കറ്ററുമെന്നതിലുപരി ഭർത്താവും 2 മക്കളുടെ

കൊച്ചി∙ ശാന്തകുമാരൻ ശ്രീശാന്തിനു നമ്മോട് എന്തെല്ലാമോ പറയാനുണ്ട്. ആ മുഖത്തതു കാണാം. പൊട്ടിക്കരച്ചിലിന്റെ വക്കത്താണു ശ്രീശാന്ത്. വിരമിക്കൽ പ്രഖ്യാപിച്ചതുമുതൽ ഇങ്ങോട്ടുള്ള ഓരോ വിഡിയോകളിലും അതു വ്യക്തം. പക്ഷേ, പൊട്ടിക്കരയാൻ ഇതു പഴയ ശ്രീശാന്തല്ല. മകനും ക്രിക്കറ്ററുമെന്നതിലുപരി ഭർത്താവും 2 മക്കളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ശാന്തകുമാരൻ ശ്രീശാന്തിനു നമ്മോട് എന്തെല്ലാമോ പറയാനുണ്ട്. ആ മുഖത്തതു കാണാം. പൊട്ടിക്കരച്ചിലിന്റെ വക്കത്താണു ശ്രീശാന്ത്. വിരമിക്കൽ പ്രഖ്യാപിച്ചതുമുതൽ ഇങ്ങോട്ടുള്ള ഓരോ വിഡിയോകളിലും അതു വ്യക്തം. പക്ഷേ, പൊട്ടിക്കരയാൻ ഇതു പഴയ ശ്രീശാന്തല്ല. മകനും ക്രിക്കറ്ററുമെന്നതിലുപരി ഭർത്താവും 2 മക്കളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ശാന്തകുമാരൻ ശ്രീശാന്തിനു നമ്മോട് എന്തെല്ലാമോ പറയാനുണ്ട്. ആ മുഖത്തതു കാണാം. പൊട്ടിക്കരച്ചിലിന്റെ വക്കത്താണു ശ്രീശാന്ത്. വിരമിക്കൽ പ്രഖ്യാപിച്ചതുമുതൽ ഇങ്ങോട്ടുള്ള ഓരോ വിഡിയോകളിലും അതു വ്യക്തം. പക്ഷേ, പൊട്ടിക്കരയാൻ ഇതു പഴയ ശ്രീശാന്തല്ല. മകനും ക്രിക്കറ്ററുമെന്നതിലുപരി ഭർത്താവും 2 മക്കളുടെ പിതാവുമാണ്. ‘നിങ്ങൾ പറഞ്ഞാൽ ഞാൻ കരയാം. സിനിമയിൽ അഭിനയിക്കുന്നതു പോലെ. കരച്ചിൽ നിർത്താൻ പറഞ്ഞാൽ നിർത്താം’ തമാശ രൂപേണ ശ്രീശാന്ത് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോടു പറഞ്ഞു.

എന്തോ ദുരനുഭവം കേരളത്തിന്റെ രഞ്ജി ക്രിക്കറ്റ് ടീമിനൊപ്പമുള്ള സന്ദർഭത്തിൽ ശ്രീശാന്തിനുണ്ടായോ? താരം ഒന്നും പറയുന്നില്ല. എത്ര ചോദിച്ചിട്ടും. പക്ഷേ, തനിക്കു ഗുജറാത്തിനെതിരായ മത്സരത്തിൽ കളിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെന്നും അങ്ങനെ സജീവ ക്രിക്കറ്റിൽനിന്നു മാന്യമായി വിരമിക്കണമെന്നും ശ്രീശാന്ത് മോഹിച്ചിരുന്നു. അതു കളിക്കു തലേന്നത്തെ ടീം യോഗത്തിൽ പറയുകയും ചെയ്തു.

ADVERTISEMENT

‘ഈ മത്സരം എന്റെ അവസാനത്തേതാകും. വിരമിക്കുകയാണ്’ എന്നു യോഗത്തിൽ മുൻ ഇന്ത്യൻ പേസർ പറഞ്ഞു. സ്വാഭാവികമായും ടീമിൽ ഉണ്ടാകുമെന്ന വിശ്വാസത്തോടെയാണതു പറഞ്ഞതെന്നു വ്യക്തം. 5 വിക്കറ്റ് നേട്ടത്തോടെ സഹ താരങ്ങളുടെയും എതിർ ടീമിന്റെയും ആരാധകരുടെയും കയ്യടികളോടെ കളി മതിയാക്കാമെന്ന അടങ്ങാത്ത മോഹം. ശ്രീശാന്ത് ചോദിക്കുന്നതുപോലെ, ‘അതെങ്കിലും ഞാൻ അർഹിച്ചിരുന്നില്ലേ? അനന്തൻചേട്ടൻ (കെ.എൻ.അനന്തപത്മനാഭൻ) അവസാന മത്സരത്തിൽ 12 വിക്കറ്റെടുത്താണു വിരമിച്ചത്. അത്തരമൊരു വിരമിക്കൽ തീർച്ചയായും എന്റെ മനസ്സിലുണ്ടായിരുന്നു..’

ശ്രീശാന്ത് അഭിമുഖത്തിനിടെ (ചിത്രം: റോബർട്ട് വിനോദ്)

പക്ഷേ, അതു സംഭവിച്ചില്ല. ഗുജറാത്തിനെതിരായ ഇലവൻ പ്രഖ്യാപിച്ചപ്പോൾ ശ്രീശാന്ത് ഇല്ല. സ്വാഭാവികമായും ശ്രീശാന്തിനത് ആഘാതമായി. ടീം വിട്ടു നാട്ടിലേക്കു മടങ്ങി. ബാക്കി കളികൾ നാട്ടിലിരുന്നു ടിവിയിൽ കണ്ടു. ശ്രീശാന്ത് എന്തുകൊണ്ടു ടീമിലില്ല എന്ന ചോദ്യത്തിനു ടീം കോച്ചിൽനിന്നോ മാനേജരിൽനിന്നോ മറുപടിയുണ്ടായില്ല. കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) വിശദീകരിച്ചില്ല. കാലിനേറ്റ പരുക്കാണു കാരണമെന്നു വാർത്തകൾ വന്നു.

പക്ഷേ, ശ്രീശാന്ത് പറയുന്നു കാലിനുണ്ടെന്ന് ഇവരെല്ലാം പറയുന്ന പരുക്ക് പുതിയതല്ല എന്ന്. ആ പരുക്കുവച്ചാണു കഴിഞ്ഞ വർഷം വിജയ് ഹസാരെ ട്രോഫി കളിച്ചതെന്ന്. ഈ പരുക്കുമായാണ് യുവ ബോളർമാർ നിരന്ന കേരള നിരയിൽ അന്നു മുപ്പത്തിയെട്ടുകാരനായ ശ്രീശാന്ത് ഏറ്റവുമധികം വിക്കറ്റ് നേടിയത്. അതേ പരുക്കാണിപ്പോഴുമുള്ളത്. അതുവച്ചാണ് ഈ സീസണിൽ മേഘാലയയ്ക്കെതിരെ ആദ്യ മത്സരത്തിൽ പന്തെറിഞ്ഞത്. ഫീൽഡ് ചെയ്തത്. നന്നായിത്തന്നെ ബാറ്റ് ചെയ്തത്. ഇപ്പോഴും 132 കിലോമീറ്റർ വേഗത്തിലാണു ശ്രീശാന്തിന്റെ പന്തെറിച്ചിൽ. ഏതൊരു യുവതാരത്തോടും കിടപിടിക്കുന്ന തരത്തിൽ.

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ശ്രീശാന്ത് (ചിത്രം: റോബർട്ട് വിനോദ്)

അതുകൊണ്ടാണ് ശ്രീശാന്ത് പറയുന്നത്, മാന്യമായ ഒരു വിരമിക്കൽ താൻ അർഹിച്ചിരുന്നുവെന്ന്. ക്രിക്കറ്റ് പ്രേമികളും അതു ശരിയെന്നു പറയും. കേരളം അതിന് അവസരമൊരുക്കിയില്ലെങ്കിൽ പിന്നെ ആര് അവസരമൊരുക്കും? ടീം മാനേജ്മെന്റ് അതിനു മറുപടി പറയുമോ എന്നു കാത്തിരുന്നു കാണണം. 

ADVERTISEMENT

ശ്രീശാന്ത് കഴിഞ്ഞദിവസം ‘മനോരമ ഓൺലൈനിനോട്’ വിശദമായി സംസാരിച്ചു. അതിൽ പക്ഷേ, ആരെയും കുറ്റപ്പെടുത്താതിരിക്കാനുള്ള മാന്യത അദ്ദേഹം പുലർത്തി. തന്നെ വേദനിപ്പിച്ചവരോടും സഹായിച്ചവരോടുമെല്ലാം ഒരേ ഭാഷയിലാണു ശ്രീ നന്ദി പറയുന്നത്. ആരെയും കുറ്റപ്പെടുത്തി സംസാരിക്കരുതെന്നു  വിരമിക്കൽ പ്രഖ്യാപിക്കും മുൻപു പിതാവു തന്നോടു പറഞ്ഞിരുന്നുവെന്നും അതു പാലിക്കാതിരിക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു.

∙ ഒന്നും ഒരിക്കലും പറയില്ലെന്നാണോ?

അങ്ങനെയില്ല. ഈ സന്ദർഭത്തിൽ ആരെയും കുറ്റപ്പെടുത്താനില്ല. വിശദമായ ഒരു പുസ്തകം തയാറാകുന്നുണ്ട്. ഓണത്തിനു പുറത്തിറങ്ങും. സിനിമ ഓണം റിലീസെന്നെല്ലാം പറയുന്നതുപോലെ. പുസ്തകത്തിന്റെ വോയ്സ് റെക്കോർഡ് ചെയ്തുകൊണ്ടിരിക്കുകയാണിപ്പോൾ. അതു വൈകാതെ എഴുതപ്പെടും. ജീവിതാനുഭവം സിനിമയാക്കാൻ പലരും സമീപിച്ചിട്ടുണ്ട്. ആദ്യം പുസ്തകം വരട്ടെ. സിനിമയല്ലാതെ വെബ്സീരീസ് ആക്കാനും മറ്റും പലരും മുന്നോട്ടുവരുന്നുണ്ട്. അതിലൊന്നും തീരുമാനമായിട്ടില്ല. സമയമുണ്ടല്ലോ? വരട്ടെ. 

∙ അതിൽ കൂടുതൽ വിവരങ്ങളുണ്ടാകുമോ? ശ്രീശാന്തിന് എന്തെല്ലാമോ പറയാനില്ലേ?

ADVERTISEMENT

അതൊക്കെ പുസ്തകം വരുമ്പോൾ വായിച്ചു ജനമറിയട്ടെ. ഇപ്പോൾ ഒന്നും പറയാനില്ല. പക്ഷേ ഒന്നു പറയാം. ഞാനും എന്റെ കുടുംബവും അനുഭവിച്ചതുപോലെ മറ്റൊരു കളിക്കാരനും കുടുംബവും അനുഭവിക്കരുത്. എന്റെ സ്ഥാനത്തു മറ്റാരായിരുന്നാലും എന്നേ ഒളിച്ചോടിപ്പോയേനേ? പക്ഷേ, ഞാനതു ചെയ്തില്ല. പൊരുതിനിന്നു. പഴയ ശ്രീശാന്ത് തന്നെയാണു ഞാൻ. 

ശ്രീശാന്ത് അഭിമുഖത്തിനിടെ (ചിത്രം: റോബർട്ട് വിനോദ്)

∙ വിരമിക്കൽ പൊടുന്നനെയായോ?

മൂന്നു മാസമായി വിരമിക്കൽ പ്രഖ്യാപിക്കണമെന്ന തോന്നലുണ്ട്. ഗുജറാത്തിനെതിരായ മത്സരം കളിപ്പിക്കുന്നില്ലെന്നു വന്നപ്പോഴേ ഇനി എന്ത് എന്ന ചോദ്യം മനസ്സിലുയർന്നു. 9 വർഷത്തിനു ശേഷം കളിക്കാൻ അവസരം ലഭിക്കുന്നു, അതിൽ 2 വർഷം കോവിഡ് കൊണ്ടുപോകുന്നു,  ഐപിഎൽ വരുന്നു, ആദ്യം പേരുപോലും വന്നില്ല, അടുത്ത വർഷം പേരു വന്നപ്പോൾ വിളിക്കപ്പെടുന്നില്ല. അങ്ങനെ പലവട്ടം അവഗണന വരുമ്പോൾ ഏതൊരു മനുഷ്യനും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ. ജീവിതം മുന്നോട്ടു പോകണമല്ലോ? 

∙ ശ്രീശാന്ത് എന്ന ബോളറെ ഇന്ത്യൻ ടീം പരമാവധി ഉപയോഗിച്ചോ?

ഇല്ലെന്നുതന്നെ പറയാം. ഏഴു ടെസ്റ്റിൽ 34 വിക്കറ്റെടുത്ത താരമാണു ഞാൻ. 27 മത്സരത്തിൽ 87 വിക്കറ്റെടുത്തു. ആ നിലവാരത്തിൽ 300 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കണം ഞാൻ. അതു സംഭവിച്ചില്ല. അതൊരു നിരാശയാണ്.  ഇപ്പോഴും മികച്ച ഫോമിൽതന്നെയാണ്.

∙ അറസ്റ്റിലായപ്പോൾ തലമൂടിക്കെട്ടി പൊലീസ് കൊണ്ടുപോയപ്പോൾ എന്തു തോന്നി?

മാധ്യമങ്ങൾ അന്നു പ്രസിദ്ധീകരിച്ച ചിത്രം എന്റേതായിരുന്നില്ല. അതു മറ്റൊരു താരത്തിന്റേതായിരുന്നു. അതു മാധ്യമങ്ങളിൽ വന്ന പിശകാണ്. 

∙ മറക്കാനാകാത്ത  ഓർമകൾ?

ചാലഞ്ചർ ട്രോഫിയിൽ മാൻ ഓഫ് ദ് സീരീസാകാൻ സാധിച്ചതാണ് ഏറ്റവും വലിയ അനുഭവം. സച്ചിൻ അടക്കമുള്ള ഇതിഹാസതാരങ്ങൾ കളിച്ച സീരീസായിരുന്നു അത്. ട്വന്റി20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരെ വിജയം നേടിയ ക്യാച്ച് മറക്കാനാകുന്നതല്ല, 2011ലെ ലോകപ്പ് വിജയമാണു മറ്റൊരു സന്ദർഭം. ഒരു ഇടവേളയ്ക്കു ശേഷം 2009ൽ കളിച്ച കാൻപൂർ ടെസ്റ്റും അവിസ്മരണീയം. ഫ്ലാറ്റ് വിക്കറ്റിൽ 5 വിക്കറ്റുകൾ ആദ്യ ഇന്നിങ്സിൽ നേടാനായി. ഇന്ത്യ ശ്രീലങ്കയെ ഇന്നിങ്സിനും 144 റൺസിനും തോൽപിച്ച ആ മത്സരത്തിൽ മാൻ ഓഫ് ദ് മാച്ച് ഞാനായിരുന്നു.

വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ ശ്രീശാന്ത് ലൈവിൽ വന്നപ്പോൾ (വിഡിയോ ദൃശ്യം)

ഇപ്പോഴത്തെ ഐപിഎലിൽ അവസരം കിട്ടിയില്ലെങ്കിലും ആദ്യ ഐപിഎൽ ഇപ്പോഴും മറക്കാൻ പറ്റില്ല. ആദ്യ ഐപിഎലിൽ ഇന്ത്യൻ പർപ്പിൾ ക്യാപ് എന്റെ തലയിലായിരുന്നു. ഫൈനലിൽ  ഷെയ്ൻ വോണും സുഹൈൽ തൻവീറും 3 വീതം വിക്കറ്റെടുത്തപ്പോൾ മാത്രമാണു തൊപ്പി പോയത്. ഏഴു വർഷത്തിനുശേഷം ഐപിഎലിൽ പരിഗണിക്കപ്പെട്ട 512 പേരുടെ പട്ടികയിൽ ഞാനും വന്നല്ലോ? അതൊരു ചെറിയ കാര്യമായി കരുതുന്നില്ല. കഴിഞ്ഞ വർഷം വിജയ് ഹസാരെ ടൂർണമെന്റിൽ യുവാക്കൾക്കൊപ്പം നിന്നിട്ടും ഞാൻ കേരളത്തിനായി ഏറ്റവും വിക്കറ്റ് നേടിയ താരമായി. നടക്കാൻ പോലും പറ്റാത്തപ്പോഴാണ് അന്നു ഞാൻ കളിച്ചത്.  

∙ രാജ്യാന്തര വിക്കറ്റ് നേട്ടങ്ങളിൽ മറക്കാനാകാത്തത്?

പലതുണ്ട്. ലാറയുടെ വിക്കറ്റ് രണ്ടുതവണയെങ്കിലും നേടാനായി. ബാറ്റർമാരിലെ രാജാവായിരുന്നു ബ്രയൻ ലാറ. ജാക്ക് കാലിസ്, ആദം ഗിൽക്രിസ്റ്റ്, മാത്യു ഹെയ്ഡൻ തുടങ്ങി ഒട്ടേറെ വിക്കറ്റുകൾ മറക്കാനാകാത്തതാണ്.

(അഭിമുഖത്തിന്റെ അവസാന ഭാഗം നാളെ)

English Summary: Interview with cricketer S Sreesanth