ഇന്ത്യൻ വനിതാ ടീമിനൊപ്പം ജോലി ചെയ്തപ്പോൾ നമ്മുടെ താരങ്ങളുടെ കഠിനാധ്വാനം അടുത്തു മനസ്സിലാക്കാൻ കഴിഞ്ഞു. മിതാലി രാജ്, ഹർമൻപ്രീത് കൗർ, ജുലൻ ഗോസ്വാമി തുടങ്ങിയവരൊക്കെ കഠിനമായി പരിശ്രമിച്ചാണു ടീമിലേക്കെത്തിയതും ടീമിലെ സ്ഥാനം നിലനിർത്തിപ്പോരുന്നതും...Biju George, Biju George Malayalam News

ഇന്ത്യൻ വനിതാ ടീമിനൊപ്പം ജോലി ചെയ്തപ്പോൾ നമ്മുടെ താരങ്ങളുടെ കഠിനാധ്വാനം അടുത്തു മനസ്സിലാക്കാൻ കഴിഞ്ഞു. മിതാലി രാജ്, ഹർമൻപ്രീത് കൗർ, ജുലൻ ഗോസ്വാമി തുടങ്ങിയവരൊക്കെ കഠിനമായി പരിശ്രമിച്ചാണു ടീമിലേക്കെത്തിയതും ടീമിലെ സ്ഥാനം നിലനിർത്തിപ്പോരുന്നതും...Biju George, Biju George Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ വനിതാ ടീമിനൊപ്പം ജോലി ചെയ്തപ്പോൾ നമ്മുടെ താരങ്ങളുടെ കഠിനാധ്വാനം അടുത്തു മനസ്സിലാക്കാൻ കഴിഞ്ഞു. മിതാലി രാജ്, ഹർമൻപ്രീത് കൗർ, ജുലൻ ഗോസ്വാമി തുടങ്ങിയവരൊക്കെ കഠിനമായി പരിശ്രമിച്ചാണു ടീമിലേക്കെത്തിയതും ടീമിലെ സ്ഥാനം നിലനിർത്തിപ്പോരുന്നതും...Biju George, Biju George Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസ് നിരയിൽ കളിക്കാരനായി ഒരു മലയാളി പോലുമില്ല. പക്ഷേ ഋഷഭ് പന്ത്, പൃഥ്വി ഷാ, ശാർദൂൽ ഠാക്കൂർ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ഡേവിഡ് വാർണർ, ആന്റിച് നോർട്യ, മിച്ചൽ മാർഷ്, മുസ്തഫിസുർ റഹ്‌മാൻ, ലുങ്ഗി എൻഗിഡി, ടിം സെയ്ഫർട്ട് തുടങ്ങിയ പ്രമുഖരടങ്ങുന്ന ഡൽഹി ടീം മുംബൈയിൽ അടുത്ത ദിവസം മുതൽ പരിശീലനത്തിന് ഇറങ്ങുമ്പോൾ അവർക്കു നടുവിൽ ഒരു മലയാളിയുണ്ടാകും; തിരുവനന്തപുരം സ്വദേശി ബിജു ജോർജ്.

പുതിയ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഫീൽഡീങ് കോച്ചാണു ബിജു. മുംബൈയിൽ ഇന്നലെ ക്വാറന്റീൻ പൂർത്തിയാക്കിയ അദ്ദേഹം ഉടൻ ഡൽഹി ടീമിന്റെ ബയോ ബബ്‌ളിൽ പ്രവേശിക്കും. 29 വർഷമായി സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (സായ്) ജോലി ചെയ്യുന്ന ബിജു പുതിയ ഉത്തരവാദിത്തത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുന്നു... 

ADVERTISEMENT

റിക്കി പോണ്ടിങ്, അജിത് അഗാർക്കർ, പ്രവീൺ ആംമ്രെ തുടങ്ങിയവരൊക്കെയാണു ഡൽഹിയുടെ സപ്പോർട്ട് സ്റ്റാഫിലുള്ളത്. പുതിയ അവസരത്തെ എങ്ങനെ നോക്കിക്കാണുന്നു?

പോണ്ടിങ് ഉൾപ്പെടെയുള്ള ഇതിഹാസങ്ങൾക്കൊപ്പം ജോലി ചെയ്യാൻ പോകുന്നതിന്റെ എക്‌സൈറ്റ്‌മെന്റിലാണു ഞാൻ. പോണ്ടിങ് മുഖ്യ പരിശീലകനായ ടീമിൽ സഹപരിശീലകനായിട്ടാണ് അഗാർക്കറുടെ റോൾ. ടീമിലാണെങ്കിൽ ഋഷഭ് പന്തും ഡേവിഡ് വാർണറും ഉൾപ്പെടുന്ന വമ്പൻ താരനിരയുമുണ്ട്. സെറ്റായ ടീമാണു ഡൽഹി. നല്ലൊരു ബേസ് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുള്ള ഫ്രാഞ്ചൈസിയാണ്. അവരുടെ ഭാഗമാകാൻ കഴിയുന്നതിന്റെ ത്രില്ലിലാണു ഞാനിപ്പോൾ. 

നേരത്തേ ഐപിഎൽ ടീമുകളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നിവയ്‌ക്കൊപ്പവും ജോലി ചെയ്തിട്ടുണ്ടല്ലോ. എങ്ങനെയുണ്ടായിരുന്നു ആ കാലഘട്ടം?

ഓരോ ഐപിഎൽ ടീമും ഓരോരോ പ്രഫഷനൽ സെറ്റപ്പുകളാണ്. 100 ശതമാനം പ്രഫഷനൽ എന്നു വേണമെങ്കിൽ പറയാം. അവിടെ നമ്മൾ നമ്മളുടെ കാര്യം മാത്രം നോക്കിയാൽ മതിയാകും. ഹെഡ് കോച്ച് അദ്ദേഹത്തിന്റെ കാര്യം നോക്കും. എനിക്കു ഫീൽഡിങ് പരിശീലകന്റെ റോളാണല്ലോ. ഞാൻ എന്റെ ജോലി മാത്രം നോക്കി മുന്നോട്ടുപോവുക. തികച്ചും പ്രഫഷനലായ സമീപനമാണു ടീം മാനേജ്‌മെന്റുകളുടേതും മറ്റു സപ്പോർട്ട് സ്റ്റാഫുകളുടേതും. 

ബിജു ജോർജ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലനകാലത്തെ ചിത്രം.
ADVERTISEMENT

ഒരാൾ മറ്റൊരാളുടെ ജോലിയിൽ തലയിടാൻ വരില്ല. ടീമിന്റെ മുഴുവനായ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള പൊതു നിർദേശങ്ങൾ ഉണ്ടാകുമെന്നല്ലാതെ നമുക്കു നമ്മുടെ ജോലിയിൽ കംപ്ലീറ്റ് ഫ്രീഡം തരും. നമ്മുടെ ആഭ്യന്തര ടീമുകളിൽ ഒരുപക്ഷേ, അത്തരമൊരു അന്തരീക്ഷം ഉണ്ടായെന്നു വരില്ല. 

സൂപ്പർതാരങ്ങളുമായുള്ള ബന്ധമെങ്ങനെ? 

ഹൈദരാബാദ് ടീമിൽ ഡേവിഡ് വാർണറും ജയ്‌സൻ ഹോൾഡറുമൊക്കെ ഉണ്ടായിരുന്നു. രണ്ടുപേരും നല്ല മനുഷ്യരാണ്. വാർണർ ജാഡ തീരെയില്ലാത്ത കളിക്കാരനാണ്. നമ്മുടെ നിർദേശങ്ങളോടു പൂർണമായി സഹകരിക്കും. ജോളി മൂഡിലാകും എപ്പോഴും. ഹോൾഡർ സ്‌നേഹമുള്ള പ്ലെയറാണ്. ഞാൻ ചെയ്യുന്ന ജോലിയോടു ബഹുമാനം പുലർത്തുന്നവരാണ് ഇരുവരും. കാണുമ്പോഴെല്ലാം ഹായ്, ബൈ ബന്ധം തുടരുന്നവരുമാണ് ഇരുവരും. ഞാൻ ജോലി ചെയ്തിട്ടുള്ള ഐപിഎൽ ടീമുകളിലുണ്ടായിരുന്ന ഇന്ത്യൻ താരങ്ങളിൽ പലരുമായും അവരുടെ ജൂനിയർ കാലഘട്ടം മുതൽ  അടുപ്പമുണ്ട്. അതിപ്പോഴും തുടരുന്നുമുണ്ട്. 

ലോകകപ്പിൽ ഇന്ത്യൻ വനിതാ ടീമിന്റെ ഫീൽഡിങ് കോച്ചായിരുന്നല്ലോ. പുരുഷ ടീമുകളെ അപേക്ഷിച്ച് വനിതാ ടീമുകളുടെ ഫീൽഡിങ് പരിശീലനത്തിൽ വ്യത്യാസങ്ങളുണ്ടോ? 

ADVERTISEMENT

ഫീ‍ൽഡിലെ പൊസിഷൻ, ഓരോ പൊസിഷനും വേണ്ട പ്രത്യേക സ്കില്ലുകൾ എന്നിവയിലാണു ഫീൽഡിങ് കോച്ച് പ്രധാനമായും നിർദേശങ്ങൾ കൊടുക്കുന്നത്. വനിതാ ക്രിക്കറ്റിൽ ഫീൽഡിലെ ഓട്ടത്തിലും ബാറ്റ് ചെയ്യുമ്പോൾ വിക്കറ്റിനിടയിലെ ഓട്ടത്തിലും ഫീൽഡിങ് കോച്ചിനു മാറ്റങ്ങൾ നിർദേശിക്കാൻ കഴിയും. ഞാൻ ഒപ്പമുണ്ടായിരുന്നപ്പോൾ വിക്കറ്റിനിടയിലെ ഓട്ടത്തിൽ വനിതാ ടീമിലെ ബാറ്റർമാർ ഏറെ മെച്ചപ്പെട്ടിരുന്നു. 

സുനിൽ ഗവാസ്‌ക്കർ,ബിജു ജോർജ്. ചിത്രത്തിന് കടപ്പാട്: ഫെയ്‌സ്ബുക്ക്

ഇന്ത്യൻ വനിതാ ടീമിനൊപ്പം ജോലി ചെയ്തപ്പോൾ നമ്മുടെ താരങ്ങളുടെ കഠിനാധ്വാനം അടുത്തു മനസ്സിലാക്കാൻ കഴിഞ്ഞു. മിതാലി രാജ്, ഹർമൻപ്രീത് കൗർ, ജുലൻ ഗോസ്വാമി തുടങ്ങിയവരൊക്കെ കഠിനമായി പരിശ്രമിച്ചാണു ടീമിലേക്കെത്തിയതും ടീമിലെ സ്ഥാനം നിലനിർത്തിപ്പോരുന്നതും. അവരുടെ ആത്മാർഥതയ്ക്കു പകരം വയ്ക്കാൻ മറ്റൊന്നില്ല. മധ്യപ്രദേശുകാരി പൂജ വസ്ത്രകാറെപ്പോലെയുള്ള യുവതാരങ്ങൾക്കു നിർദേശങ്ങൾ നൽകാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്. പുരുഷ, വനിതാ താരങ്ങളുടെ ശരീരക്ഷമത രണ്ടുതലത്തിലാണ്. ഒന്നിനോടു മറ്റൊന്നു താരതമ്യം ചെയ്യാൻ കഴിഞ്ഞില്ല. അതറിഞ്ഞുകൊണ്ടുള്ള ട്രെയിനിങ്ങിലാണു കാര്യം. 

കുറച്ചുകാലം കുവൈത്ത് ദേശീയ ടീമിനെ പരിശീലിപ്പിച്ചല്ലോ. ഒരു വർഷത്തിനുശേഷം തിരിച്ചെത്തി. എന്തുകൊണ്ട് കരാർ നീട്ടിയില്ല? 

സായിയിലെ ജോലിയിൽനിന്ന് അധികകാലം മാറിനിൽക്കാൻ കഴിയാത്തതിനാലാണ് ഒരു  വർഷത്തിനുശേഷം കുവൈത്തിൽനിന്നു തിരികെപ്പോന്നത്. 

സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവരുടെ തുടക്കം താങ്കൾക്ക് ഒപ്പമായിരുന്നല്ലോ. പ്രതീക്ഷ നൽകുന്ന യുവതാരങ്ങൾ ഇപ്പോൾ ഒപ്പമുണ്ടോ? 

ഷോൺ റോജർ, അഭിഷേക് നായർ എന്നിവർ എന്റെ കീഴിൽ പരിശീലനം നടത്തുന്ന കൗമാരക്കാരാണ്. ഭാവിയിൽ ഇന്ത്യൻ ടീമിലേക്കെത്താൻ കഴിവും പ്രതിഭയുമുള്ള താരങ്ങളാണ് ഇരുവരും. നമുക്കു കാത്തിരിക്കാം. 

English Summary: Exclusive Interview with Delhi Capitals Fielding Coach Biju George