മുംബൈ∙ കഴിഞ്ഞ മത്സരത്തിൽ കൈവിട്ട വിജയം ഇത്തവണ റോവ്മാൻ പവൽ ഡൽഹിക്കു നേടിക്കൊടുത്തു. 16 പന്തിൽ മൂന്നു സിക്സറുകളുടെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 33 റൺസെടുത്ത പവലിന്റെ മികവിൽ കൊൽക്കത്തയെ 4 വിക്കറ്റിനാണ് ഡ‍ൽഹി തകർത്തത്. ...Delhi Capitals, Kolkata Knight Riders, IPL, Rishabh Pant, Shreys Iyer, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ കഴിഞ്ഞ മത്സരത്തിൽ കൈവിട്ട വിജയം ഇത്തവണ റോവ്മാൻ പവൽ ഡൽഹിക്കു നേടിക്കൊടുത്തു. 16 പന്തിൽ മൂന്നു സിക്സറുകളുടെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 33 റൺസെടുത്ത പവലിന്റെ മികവിൽ കൊൽക്കത്തയെ 4 വിക്കറ്റിനാണ് ഡ‍ൽഹി തകർത്തത്. കൊൽക്കത്ത ഉയർത്തിയ 147 റൺസ് പിന്തുടർന്ന ഡൽഹി, 19 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. ഓപ്പണർ ഡേവിഡ‍് വാർണർ (26 പന്തിൽ 42), അക്ഷർ പട്ടേൽ (17 പന്തിൽ 24) എന്നിവരുടെ പ്രകടനവും ഡൽഹിയുടെ വിജയത്തിൽ നിർണായകമായി.

ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ഓപ്പണർ പൃഥ്വി ഷായെ(പൂജ്യം) പുറത്താക്കി ഉമേഷ് യാദവ് ഡൽഹിയെ ഞെട്ടിച്ചു. തൊട്ടടുത്ത ഓവറിൽ മിച്ചൽ മാർഷിനെ (7 പന്തിൽ 13) ഹർഷിത് റാണയും പുറത്താക്കി. മൂന്നാം വിക്കറ്റിൽ വാർണറും ലളിത് യാദവും ചേർന്ന് (29 പന്തിൽ 22) 65 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ അടുത്തടുത്ത ഓവറിൽ ലളിതും പന്തും വാർണറും പുറത്തായതോടെ ഡൽഹി പകച്ചു. പക്ഷേ ആറാം വിക്കറ്റിൽ ഒത്തുചേർന്ന റോവ്മാൻ പവലും അക്ഷർ പട്ടേലും ‍ഡൽഹിയെ മുന്നോട്ടുനയിച്ചു. 15–ാം ഓവറിൽ അക്ഷർ റണ്ണൗട്ടായതിനു പിന്നാലെ എത്തിയ ഷാർദുൽ ഠാക്കൂർ (14 പന്തിൽ 8) പവലിന് ഉറച്ചപിന്തുണ നൽകി.

ADVERTISEMENT

∙ റാണ ‘രാജ’!

അർധസെഞ്ചുറി തികച്ച നിതീഷ് റാണ നടത്തിയ ബാറ്റിങ് പ്രകടനത്തിന്റെ മികവിലാണ് കൊൽക്കത്ത പൊരുതാവുന്ന സ്കോറിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 146 റൺസെടുത്തത്. നിതീഷ് റാണ 34 പന്തിൽ നാല് സിക്സറുകളുടെയും മൂന്നു ഫോറിന്റെ അകടമ്പടിയോടെ 57 റൺസെടുത്തു. അവസാന ഓവറിലാണ് റാണ പുറത്തായത്.

വാങ്കഡെ സ്റ്റേഡിയം ഒരിക്കൽ കൂടി ബോളർമാരെ തുണച്ചപ്പോൾ കൊൽക്കത്ത ബാറ്റർമാർ റൺസ് കണ്ടെത്താൻ ശരിക്കും പാടുപെട്ടു. കൃത്യമായ ഇടവേളകളിൽ ഡൽഹി ബോളർമാർ വിക്കറ്റും വീഴ്ത്തിയതോടെ കൊൽക്കത്ത പരുങ്ങലിലായി. റാണയെ കൂടാതെ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ (37 പന്തിൽ 42), റിങ്കു സിങ് (16 പന്തിൽ 23) എന്നിവർ മാത്രമാണ് കൊൽക്കത്തനിരയിൽ രണ്ടടക്കം കടന്നത്.

ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ആരോൺ ഫിഞ്ചിനെ (7 പന്തിൽ 3) കൊൽക്കത്തയ്ക്കു നഷ്ടമായി. ഡൽഹി ജഴ്സിയിൽ അരങ്ങേറ്റംക്കുറിച്ച ചേതൻ സാക്കരിയ ഫിഞ്ചിനെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ശ്രേയസ്സ് അയ്യരും വെങ്കടേഷ് അയ്യരും ഒത്തുചേർന്നെങ്കിലും സ്കോറിങ് വേഗത്തിലായില്ല. അഞ്ചാം ഓവറിൽ അക്ഷർ പട്ടേലിന്റെ പന്തിൽ സാക്കരിയയ്ക്കു ക്യാച്ച് നൽകി വെങ്കടേഷ് അയ്യർ (12 പന്തിൽ 6) പുറത്തായി. പിന്നീടു വന്ന ബാബ ഇന്ദ്രജിത്ത് (8 പന്തിൽ 6), സുനിൽ നരെയ്‌ൻ (പൂജ്യം) എന്നിവർ വേഗം മടങ്ങി.

കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരുടെ വിക്കറ്റിനായി അപ്പീൽ ചെയ്യുന്ന ‍ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്ത്. ചിത്രം. ഐപിഎൽ വെബ്‌സൈറ്റ്
ADVERTISEMENT

അഞ്ചാം വിക്കറ്റിൽ ശ്രേയസ്സ് അയ്യരും നിതീഷ് റാണയും ചേർന്ന് 48 റൺസെടുത്തു. 14–ാം ഓവറിൽ കുൽദീപ് യാദവാണ് ശ്രേയസ്സിനെ പുറത്താക്കിയത്. അതേ ഓവറിൽ തന്നെ ആന്ദ്രേ റസ്സലിനെയും (പൂജ്യം) കുൽദീപ് മടക്കി. അവസാന ഓവറിൽ മുസ്തഫിസുർ റഹ്മാൻ മൂന്നു വിക്കറ്റ് വീഴ്ത്തി. റിങ്കു സിങ്, നിതീഷ് റാണ, ടിം സൗത്തി എന്നിവരുടെ വിക്കറ്റാണ് മുസ്തഫിസുർ റഹ്മാൻ വീഴ്ത്തിയത്. ഉമേഷ് യാവദവും ഹർഷീത് റാണയും പുറത്താകാതെനിന്നു. ഡൽഹിക്കായി കുൽദീപ് യാദവ് നാലും മുസ്തഫിസുർ റഹ്മാൻ മൂന്നും ചേതൻ സാക്കരിയ, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

∙ സാക്കരിയയും മാർഷുമായി ഡൽഹി

ടോസ് നേടിയ ‍ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്ത് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് ഡൽഹി കളത്തിലിറങ്ങിയത്. ഖലീൽ അഹമ്മദ്, സർഫ്രാസ് ഖാൻ എന്നിവർക്കു പകരം ചേതൻ സാക്കരിയയും മിച്ചൽ മാർഷും ടീമിൽ ഇടംപിടിച്ചു. കോവിഡ് ഭേദമായതിനെത്തുടർന്നാണ് മാർഷ് തിരിച്ചെത്തിയത്. കൊൽക്കത്ത ടീമിൽ മൂന്നു മാറ്റങ്ങളുണ്ട്. ആരോൺ ഫിഞ്ച്, ഹർഷിത് റാണ, ബാബ ഇന്ദ്രജിത്ത് എന്നിവരാണ് പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ടത്.

പ്ലെയിങ് ഇലവൻ

ADVERTISEMENT

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: ആരോൺ ഫിഞ്ച്, വെങ്കിടേഷ് അയ്യർ, ശ്രേയസ് അയ്യർ, സുനിൽ നരെയ്ൻ, നിതീഷ് റാണ, ബാബ ഇന്ദ്രജിത്ത്, റിങ്കു സിങ്, ആന്ദ്രെ റസൽ, ഉമേഷ് യാദവ്, ടിം സൗത്തി, ഹർഷിത് റാണ

ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാ, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, ഋഷഭ് പന്ത്, ലളിത് യാദവ്, റോവ്മാൻ പവൽ, അക്ഷർ പട്ടേൽ, ഷാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, മുസ്തഫിസുർ റഹ്മാൻ, ചേതൻ സാക്കരിയ

English Summary: IPL, match 41 of 70, DC vs KKR, live updates