മുംബൈ∙ ഭൂമിയിലെ ഏറ്റവും സമ്പന്നനായ മനുഷ്യനായ ഇലോൺ മസ്കിനോട് ഭക്ഷണ ഡെലിവറി ആപ്പായ ‘സ്വിഗ്ഗി’ കൂടി വാങ്ങോമോ Elon Musk, Shubman Gill, Twitter, Swiggy, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഭൂമിയിലെ ഏറ്റവും സമ്പന്നനായ മനുഷ്യനായ ഇലോൺ മസ്കിനോട് ഭക്ഷണ ഡെലിവറി ആപ്പായ ‘സ്വിഗ്ഗി’ കൂടി വാങ്ങോമോ എന്നു ട്വിറ്ററിലൂടെ അഭ്യർഥിച്ച് ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ശുഭ്മാൻ ഗിൽ. സ്പേസ് എക്സ് ഉടമയും ടെസ്‌ല സിഇഒയുമായ മസ്ക് കഴിഞ്ഞ ദിവസം 44 ബില്യൻ ഡോളറിന് സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്റർ വാങ്ങിയിരുന്നു. പിന്നാലെ തങ്ങളുടെ പ്രശ്നങ്ങളും തടസ്സങ്ങളും പരിഹരിക്കുന്നതിനായി വിവിധ ബ്രാൻഡുകൾ കൂടി വാങ്ങണമെന്നു മസ്കിനോട് സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലൂടെ അഭ്യർഥിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തിയിരുന്നു.

സ്വിഗ്ഗിയുടെ ഭക്ഷണ ഡെലിവറികൾ സമയത്തു ലഭിക്കാത്തതിനാലാണ് മസ്കിനു മുന്നിൽ ഗില്ലും തമാശരൂപേണയുളള അഭ്യർഥനയുമായി എത്തിയത്. ട്വീറ്റ് മിനിറ്റുകൾക്കുള്ളിൽ വൈറലായി. പിന്നാലെ ഒട്ടേറെ ക്രിക്കറ്റ് ആരാധകർ ഗില്ലിലെ ട്രോളിക്കൊണ്ടു രംഗത്തെത്തുകയും ചെയ്തു. ട്വന്റി20യിലെ നിങ്ങളുടെ ബാറ്റിങ് പോലെ ഞങ്ങൾക്കു വേഗം കുറവാണെന്നായിരിക്കും സ്വിഗ്ഗി ഇപ്പോൾ പറയുകയെന്ന് ചില ആരാധകർ ട്വീറ്റ് ചെയ്തു. 

ADVERTISEMENT

‘പ്രിയപ്പെട്ട ഗിൽ, എന്തായാലും താങ്കളുടെ ഓർഡർ സംബ്ന്ധിച്ച സകല കാര്യങ്ങളും ഞങ്ങൾ ഏറ്റു. താങ്കളുെട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്കു നൽകൂ. മറ്റെന്തിലും ആരോപണങ്ങൾ വരുന്നതിനു മുൻപുതന്നെ ഞങ്ങൾ ഉണർന്നു പ്രവർത്തിച്ചിരിക്കും’– ഗില്ലിനു സ്വിഗ്ഗിയുടെ ഔഗ്യോഗിക ഹാൻഡിലിൽനിന്നു ലഭിച്ച മറുപടി ഇങ്ങനെ!

ഐപിഎൽ സീസണിൽ ഗുജറാത്തിനായി ഇതുവരെ 8 കളിയിൽ 229 റൺസ് നേടിയിട്ടുള്ള താരമാണു ഗിൽ. 

ADVERTISEMENT

English Summary: IPL 2022: GT opener Shubman Gill TROLLED for asking Elon Musk to buy Swiggy, netizens say 'choti bacchi ho kya'