മുംബൈ∙ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ റൺചേസിനിടെ, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരം രജത് പാട്ടിദാറിന്റെ ഒരു സിക്സർ പറന്നത് 102 IPL, Royal Challengers Banglore, Rajat Patidar, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ റൺചേസിനിടെ, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരം രജത് പാട്ടിദാറിന്റെ ഒരു സിക്സർ പറന്നത് 102 മീറ്റർ. മാത്രമല്ല, ഗാലറിയിൽ കളികണ്ടിരുന്ന ഒരു വയോധികന്റെ തലയിലാണു പന്ത് വന്നു വീണത്. 

പഞ്ചാബ് സ്പിന്നർ ഹർപ്രീത് ബ്രാർ എറിഞ്ഞ 9–ാം ഓവറിലായിരുന്നു സംഭവങ്ങൾ. മുന്‍നിര വിക്കറ്റുകൾ നഷ്ടമാകുകയും റൺറേറ്റ് ക്രമാതീതമായി താഴുകയും ചെയ്തതോടെ,

ADVERTISEMENT

സ്കോറിങ് ഉയർത്താനുള്ള വ്യഗ്രതയിലായിരുന്നു പാട്ടിദാർ.

4–ാം പന്തിൽ ബ്രാറിനെ കയറിയടിച്ച പാട്ടിദാർ കൂറ്റൻ സിക്സർ നേടുകയും ചെയ്തു. എന്നാൽ ഗാലറിയുടെ മേൽക്കൂരയിൽ ഇടിച്ചതിനു ശേഷം പന്ത് നേരെ വന്നു വീണത് കളികണ്ടിരുന്ന ഒരു വയോധികന്റെ തലയിലാണ്. സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ ഇടിച്ചതിനു ശേഷമാണു പന്ത് താഴേയ്ക്കു വീണത് എന്നതിനാൽ, അദ്ദേഹത്തിനു കാര്യമായി പരുക്കേറ്റില്ല. 

ADVERTISEMENT

21 പന്തിൽ ഒരു ഫോറും 2 സിക്സും അടക്കം 26 റൺസ് നേടിയതിനു ശേഷമാണു മത്സരത്തിൽ പാട്ടിദാർ പുറത്തായത്. പഞ്ചാബ് ഉയർത്തിയ 210 റൺസ് പിന്തുടർന്ന ബാംഗ്ലൂർ 54 റൺ‌സിനാണു മത്സരം തോറ്റത്.

കനത്ത തോൽവിക്കു പിന്നാലെ നെറ്റ് റൺ റേറ്റിലും കാര്യമായി കുറവു വന്നതോടെ ബാംഗ്ലൂരിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും തുലാസിലായി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ, പോയിന്റ് പട്ടികയിലെ 1–ാം സ്ഥാനക്കാരായ ഗുജറാത്തിനെ തോൽപിച്ചാൽ മാത്രമേ അവർക്കു പ്ലേ ഓഫിലെത്താൻ ഇനി സാധ്യത തെളിയൂ. 

ADVERTISEMENT

English Summary: IPL 2022: Rajat Patidar's 102m six lands on old fan's head during RCB vs PBKS match - Watch