മെൽബൺ∙ ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സ് (46) വാഹനാപകടത്തിൽ മരിച്ചു. ക്വീൻസ്‌ലാൻഡിലെ ടൗൺസ്‌വില്ലയിൽ, സൈമണ്ട്സ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഷെയ്ൻ വോൺ, റോഡ് മാർഷ് എന്നിവരുടെ മരണത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സ് (46) വാഹനാപകടത്തിൽ മരിച്ചു. ക്വീൻസ്‌ലാൻഡിലെ ടൗൺസ്‌വില്ലയിൽ, സൈമണ്ട്സ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഷെയ്ൻ വോൺ, റോഡ് മാർഷ് എന്നിവരുടെ മരണത്തിനു പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തെ ദുഃഖത്തിലാഴ്ത്തി എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ സൈമണ്ട്സിന്റെ അകാലവിയോഗം.

ഓസ്ട്രേലിയയ്ക്കായി 198 ഏകദിനവും 26 ടെസ്റ്റും 14 ട്വന്റി20യും കളിച്ചിട്ടുള്ള ആൻഡ്രൂ സൈമണ്ട്സ്, 2003, 2007 ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിലെ അംഗമായിരുന്നു. 1998ല്‍ പാക്കിസ്ഥാനെതിരായ ഏകദിനത്തിലായിരുന്നു സൈമണ്ട്സിന്റെ അരങ്ങേറ്റം.

ആൻഡ്രൂ സൈമണ്ട്‌സും മൈക്കൽ ക്ലാർക്കും
ADVERTISEMENT

2009ല്‍ പാക്കിസ്ഥാനെതിരെ തന്നെയായിരുന്നു അവസാന രാജ്യാന്തര ഏകദിന മത്സരവും. 2012ൽ ക്രിക്കറ്റിൽനിന്നു വിരമിച്ചു. ഏകദിനത്തിൽ 5088 റണ്‍സും 133 വിക്കറ്റുകളും സ്വന്തമാക്കി സൈണ്ട്സ്, ടെസ്റ്റിൽ 1462 റണ്‍സും 24 വിക്കറ്റുകളും നേടി. 14 രാജാന്ത്യര ട്വന്റി20 മത്സരങ്ങളിൽനിന്ന് 337 റണ്‍സും എട്ടു വിക്കറ്റുമാണു സൈമണ്ട്സിന്റെ സമ്പാദ്യം.

2007–08ലെ ഇന്ത്യ– ഓസീസ് സിഡ്നി ടെസ്റ്റിൽ ഇന്ത്യൻ താരം ഹർഭജൻ സിങ്ങും ആൻഡ്രു സൈമണ്ട്സും തമ്മിലുണ്ടായ ‘മങ്കിഗേറ്റ്’ വിവാദം ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയിരുന്നു. ഹർഭജൻ തന്നെ കുരങ്ങൻ എന്നു വിളിച്ചാക്ഷേപിച്ചു എന്നായിരുന്നു സൈമണ്ട്സിന്റെ ആരോപണം. എന്നാൽ സംഭവം നടന്നു 3 വർഷത്തിനുശേഷം മുംബൈ ഇന്ത്യൻസിനായി ഐപിഎല്ലിൽ ഒന്നിച്ചു കളിക്കുന്നതിനിടെ ഹർഭജൻ തന്നോടു മാപ്പു പറഞ്ഞെന്നും പൊട്ടിക്കരഞ്ഞെന്നും സൈമണ്ട്സ് പിന്നീട് വെളിപ്പെടുത്തി.

ADVERTISEMENT

English Summary: Australian Cricket Star Andrew Symonds Dies In Car Crash