മുംബൈ∙ മുൻ ന്യൂസീലൻഡ് ക്യാപ്റ്റൻ ബ്രെണ്ടൻ മക്കലത്തിന്റെ പരിശീലന ശൈലിയെ രൂക്ഷമായി വിമർശിച്ച് മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ബട്ട്. IPL, Kolkata Knight Riders Brendon Maccullam, Salman Bhatt, Shreyas Iyer, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ മുൻ ന്യൂസീലൻഡ് ക്യാപ്റ്റൻ ബ്രെണ്ടൻ മക്കലത്തിന്റെ പരിശീലന ശൈലിയെ രൂക്ഷമായി വിമർശിച്ച് മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ബട്ട്. ‘നിർഭയ ക്രിക്കറ്റിനു പകരം ബോധശൂന്യമായ ക്രിക്കറ്റാണു മക്കല്ലം നടപ്പാക്കുന്നതെന്നും ബട്ട് അഭിപ്രായപ്പെട്ടു. യുട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം.

മത്സരത്തിന്റെ ഗതി എന്തു തന്നെയാണ് എങ്കിലും ഒരൊറ്റ സമീപനം മാത്രമാണ് മക്കല്ലത്തിന് ഉള്ളതെന്നും അത് ആക്രമിച്ചു കളിക്കുക മാത്രമാണെന്നും ബട്ട് പറഞ്ഞു. ‘മക്കല്ലത്തിന് ചില കുഴപ്പങ്ങളുണ്ട്. അദ്ദേഹത്തിന് ഒരൊറ്റ സമീപനമേയുള്ളു. അദ്ദേഹം വേദി നോക്കില്ല, വിക്കറ്റ് നോക്കില്ല, നമുക്ക് എത്ര റൺസ് നേടാനാകും, നിശ്ചിത ടീമിനെതിരെ എത്ര സ്കോറാണു നേടേണ്ടത് തുടങ്ങിയ കാര്യങ്ങളൊന്നും അദ്ദേഹം നോക്കാറേയില്ല.

ADVERTISEMENT

കാര്യമായ ആലോചന വേണ്ട, വേഗത്തിൽ റൺസ് നേടുക എന്നാണ് അദ്ദേഹം പറയാറുള്ളത്. ഇതു നിർഭയ ക്രിക്കറ്റ് അല്ല, മറിച്ച് ബോധശൂന്യമായ ക്രിക്കറ്റാണ്’– ബട്ട് പറഞ്ഞു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം തിരഞ്ഞെടുപ്പിൽ സിഇഒയുടെ ഇടപെടലും ഉണ്ടെന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ അഭിപ്രായ പ്രകടനത്തോടുള്ള സൽമാൻ ബട്ടിന്റെ പ്രതികരണം ഇങ്ങനെ; 

ADVERTISEMENT

‘ടീമിനാണു നിങ്ങൾ പ്രാധാന്യം നൽകേണ്ടത്. ഒരാളെ നിങ്ങൾ ക്യാപ്റ്റനായി തിരഞ്ഞെടുത്തു കഴിഞ്ഞാൽ അയാൾക്കു പിഴവുകൾ വരുത്താനുള്ള അനുമതി കൂടിയുണ്ട്. നിങ്ങളുടെ എല്ലാ ആജ്ഞയും അനുസരിക്കാൻ ക്യാപ്റ്റൻ നിങ്ങളുടെ പ്യൂൺ അല്ല.

‘പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ലാഹോർ കലാൻഡേഴ്സിന്റെ ക്യാപ്റ്റനായിരിക്കെ മക്കല്ലത്തിന്റെ ശൈലി നമ്മൾ കണ്ടതാണ്. മക്കലത്തിന്റെ നിർഭയ ക്രിക്കറ്റ് എന്നാൽ ബുദ്ധിശൂന്യമായ ബാറ്റിങ്ങാണ്. ഒന്നും നോക്കാതെ അടിച്ചു തകർക്കുക എന്നതാണു ശൈലി. 15 ഓവർ ശേഷിക്കെ, 7 വിക്കറ്റ് നഷ്ടമായ നിലയിലാണു ടീം എങ്കിലും ഇതേ ആക്രമണ ശൈലിതന്നെ.

ADVERTISEMENT

ലാഹോർ അദ്ദേഹത്തിന് ഒരുപാട് അവസരങ്ങൾ നൽകിയിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ശൈലി വിലപ്പോയില്ല. ചില വിക്കറ്റുകളിൽ മക്കല്ലത്തിന്റെ തന്ത്രം വിജയിക്കും, പക്ഷേ എല്ലാ വിക്കറ്റിലും വിലപ്പോകില്ല. ഒരു പരിശീലകൻ ആയിരിക്കുമ്പോൾ സാഹചര്യങ്ങൾക്ക് അനുസരിച്ചു വേണം പദ്ധതി തയാറാക്കാൻ’– ബട്ട് പറഞ്ഞു.

English Summary: ‘Captain is not your peon, who'll follow all your commands. Can't play senseless cricket': Butt slams KKR coach McCullum