മുംബൈ∙ ഐപിഎൽ ചരിത്രത്തിൽ കാണികൾക്ക് ഏറ്റവും കമനീയമായ സിക്സർ വിരുന്നൊരുക്കിയ സീസൺ ഏതാണ്? സംശയിക്കേണ്ട, മത്സരം IPL, Six Record, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

മുംബൈ∙ ഐപിഎൽ ചരിത്രത്തിൽ കാണികൾക്ക് ഏറ്റവും കമനീയമായ സിക്സർ വിരുന്നൊരുക്കിയ സീസൺ ഏതാണ്? സംശയിക്കേണ്ട, മത്സരം IPL, Six Record, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഐപിഎൽ ചരിത്രത്തിൽ കാണികൾക്ക് ഏറ്റവും കമനീയമായ സിക്സർ വിരുന്നൊരുക്കിയ സീസൺ ഏതാണ്? സംശയിക്കേണ്ട, മത്സരം ഇതുവരെ പ്ലേ ഓഫ് ഘട്ടത്തിലേക്കു പോലും എത്താത്ത നിലവിലെ (2022) സീസൺതന്നെ. ഇതുവരെ 873 സിക്സറുകളാണ് ഈ ഐപിഎൽ സീസണിൽ പിറന്നത്. ഇതോടെ ഏറ്റവും അധികം സിക്സറുകൾ കണ്ട ഐപിഎൽ സീസൺ എന്ന റെക്കോർഡും 2022 സ്വന്തമാക്കി. 61 മത്സരങ്ങൾ പൂർത്തിയായപ്പോഴാണ് നേട്ടത്തിലെത്തിയത്. 

ലീഗിൽ ഇനിയും 11 മത്സരം ബാക്കിനിൽക്കെ, ബാറ്റർമാർ ഒന്ന് ആഞ്ഞുപിടിച്ചാൽ 1000 സിക്സർ എന്ന തിളക്കമാർന്ന മറ്റൊരു നേട്ടത്തിലേക്കും ഈ ഐപിഎൽ സീസൺ ചെന്നെത്തും. ഓരോ കളിയിലും ശരാശരി 12 സിക്സറുകൾ മാത്രം പിറന്നാൽപ്പോലും, ലീഗിലെ അവസാന മത്സരത്തോടെ സിക്സർ പട്ടികയിൽ ഐപിഎൽ സീസൺ 1000 തികയ്ക്കും.

ADVERTISEMENT

∙ ഏറ്റവും കൂടുതൽ സിക്സറുകൾ പിറന്ന ഐപിഎൽ സീസണുകൾ;

873 – 2022* (മത്സരങ്ങൾ പുരോഗമിക്കുന്നു)

872 – 2018

784 – 2019

ADVERTISEMENT

734 – 2020

731 – 2012

∙ സീസണിലെ ഏറ്റവും ദൈർഘ്യമേറിയ സിക്സറുകൾ

(താരം, ഫ്രാഞ്ചൈസി, ദൂരം, സിക്സര്‍ വഴങ്ങിയ ബോളർ എന്ന ക്രമത്തിൽ)

ADVERTISEMENT

ലിയാം ലിവിങ്സ്റ്റൻ (പഞ്ചാബ്) – 117 മീറ്റർ – മുഹമ്മദ് ഷമി (ഗുജറാത്ത്)

ഡെവാൾഡ് ബ്രെവിസ് (മുംബൈ)– 112 മീറ്റർ – രാഹുൽ ചാഹർ (പഞ്ചാബ്)

ലിയാം ലിവിങ്സ്റ്റൻ (പ‍ഞ്ചാബ്)– 108 മീറ്റർ – മുകേഷ് ചൗധരി (ചെന്നൈ)

നിക്കോളാസ് പുരാൻ (ഹൈദരാബാദ്)– 108 മീറ്റർ– ആൻറിക് നോർട്യ (ഡൽഹി)

ജോസ് ബട്‌ലർ (രാജസ്ഥാൻ)– 107 മീറ്റർ– ശാർദൂൽ ഠാക്കൂർ (ഡൽഹി).

English Summary: IPL 2022 to cross 1000 sixes mark, breaks most sixes record in a season