മുംബൈ∙ വീണ്ടും ടോസ് പോയി. ബാറ്റു ചെയ്യാൻ ആഗ്രഹിച്ചിട്ടും മികച്ച ബാറ്റിങ് വിക്കറ്റിൽ ആദ്യം ബോൾ ചെയ്യേണ്ടിവന്നു. ക്വാളിഫയറിൽ സ്ഥാനം ഉറപ്പിച്ച് ഫൈനലിലേക്ക് ഒരു മത്സരത്തിന്റെ ​Rajasthan Royals, IPL, Sanju Samson, Chennai Super Kings, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

മുംബൈ∙ വീണ്ടും ടോസ് പോയി. ബാറ്റു ചെയ്യാൻ ആഗ്രഹിച്ചിട്ടും മികച്ച ബാറ്റിങ് വിക്കറ്റിൽ ആദ്യം ബോൾ ചെയ്യേണ്ടിവന്നു. ക്വാളിഫയറിൽ സ്ഥാനം ഉറപ്പിച്ച് ഫൈനലിലേക്ക് ഒരു മത്സരത്തിന്റെ ​Rajasthan Royals, IPL, Sanju Samson, Chennai Super Kings, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ വീണ്ടും ടോസ് പോയി. ബാറ്റു ചെയ്യാൻ ആഗ്രഹിച്ചിട്ടും മികച്ച ബാറ്റിങ് വിക്കറ്റിൽ ആദ്യം ബോൾ ചെയ്യേണ്ടിവന്നു. ക്വാളിഫയറിൽ സ്ഥാനം ഉറപ്പിച്ച് ഫൈനലിലേക്ക് ഒരു മത്സരത്തിന്റെ ​Rajasthan Royals, IPL, Sanju Samson, Chennai Super Kings, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ വീണ്ടും ടോസ് പോയി. ബാറ്റു ചെയ്യാൻ ആഗ്രഹിച്ചിട്ടും മികച്ച ബാറ്റിങ് വിക്കറ്റിൽ ആദ്യം ബോൾ ചെയ്യേണ്ടിവന്നു. ക്വാളിഫയറിൽ സ്ഥാനം ഉറപ്പിച്ച് ഫൈനലിലേക്ക് ഒരു മത്സരത്തിന്റെ ‘അധിക’ ആനുകൂല്യം നേടിയെടുക്കാൻ ജയത്തിൽ കുറഞ്ഞതൊന്നും മതിയാകാത്ത കളിയിൽ അങ്ങനെ തുടക്കം പിഴച്ചു. 

വെറും 2 റൺസ് മാത്രം വഴങ്ങിയ ആദ്യ ഓവറിൽ ചെന്നൈ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റുമായി ട്രെന്റ് ബോൾട്ട്. ഒരൊറ്റ റൺ മാത്രം വിട്ടുനൽകിയ പ്രസിദ്ധ് കൃഷ്ണയുടെ 2–ാം ഓവർ. കളി 2 ഓവർ പിന്നിടുമ്പോൾ ചെന്നൈ സ്കോർ 3–1. അവിടെ തീരുന്നു പവർപ്ലേ ഓവറിലെ രാജസ്ഥാന്റെ കഥ. പിന്നീടുള്ള 4 ഓവറിൽ യഥാക്രമം ചെന്നൈ അടിച്ചെടുത്ത റൺസ് ഇങ്ങനെ- 12, 18, 16, 26. 6 ഓവർ പിന്നിടുമ്പോൾ ചെന്നൈ സ്കോർബോർഡിൽ എത്തിയത് 75 റൺസ്. നഷ്ടമായത് ഗെയ്ക്വാദിന്റെ ഒരേയൊരു വിക്കറ്റ്. 12.75 ശരാശരിയിൽ ബാറ്റു വീശിയിരുന്ന ചെന്നൈ കുറഞ്ഞത് 220–230 എന്ന ടോട്ടൽ എങ്കിലും പ്രതീക്ഷിച്ചിരുന്ന ഘട്ടം. വെറും 21 പന്തിൽ 59 റൺസ് എടുത്ത മോയിൻ അലിയുടെ പ്രഹരമാണു രാജസ്ഥാൻ ബോളർമാർ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയത്. ഈ 59 റൺസിൽ 58ഉം മോയിൻ അലി ബൗണ്ടറികളിലൂടെയാണു നേടിയത് എന്നതാണ് ഏറ്റവും രസം. 

ADVERTISEMENT

കളി കൈവിട്ടു എന്നു രാജസ്ഥാന്റെ ഏറ്റവും കടുത്ത ആരാധകർ പോലും കരുതിയിരുന്ന ഘട്ടം. എന്നാൽ അവിടുന്നങ്ങോട്ട്, അവിശ്വസനീയമാം വിധം കളി തിരിച്ചുപിടിച്ചതിൽ സഞ്ജു സാംസന്റെ ക്യാപ്റ്റൻസിക്ക് നിർണായകമായ പങ്കുതന്നെയുണ്ട്. റൺമല എന്ന ചെന്നൈയുടെ സ്വപ്നം രാജസ്ഥാൻ തന്ത്രങ്ങൾക്കു മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർ‌ന്നു വീണു, പിന്നീട്.

യുസ്‌വേന്ദ്ര ചെഹൽ എറിഞ്ഞ 7–ാം ഓവറിൽ ചെന്നൈ 8 റൺസ് നേടി. പവർ‌പ്ലേയിൽ മോയിൻ അലിക്കെതിരെ 16 റണ്‍സ് വിട്ടുകൊടുത്ത അശ്വിനെയാണ് സഞ്ജു പിന്നെ പന്ത് ഏൽപിച്ചത്. ഓവറിൽ 4 റൺസ് മാത്രം വഴങ്ങിയതിനു പുറമേ അപകടകാരായായ ഡെവോൺ കോൺവേയെ പുറത്താക്കുക കൂടി ചെയ്ത് അശ്വിൻ ക്യാപ്റ്റൻ തന്നിൽ അർപ്പിച്ച വിശ്വാസം കാത്തു.

ADVERTISEMENT

അടുത്ത ഓവർ മത്സരത്തിൽ അതുവരെ ബോൾ ചെയ്യാതിരുന്ന ഒബീദ് മക്കോയ്ക്ക്. 2 റൺസ് മാത്രം വഴങ്ങിയ ഓവറിൽ എൻ. ജദഗീശന്റെ വിക്കറ്റും മക്കോയ് സ്വന്തമാക്കി. 10–ാം ഓവറിൽ വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും അശ്വിൻ വിട്ടു നൽകിയത് 5 റൺസ്. തൊട്ടടുത്ത ഓവർ മക്കോയ്ക്കു പകരം ചെഹലിന്. 2–ാം പന്തിൽത്തന്നെ റായുഡു പുറത്ത്. ഓവറിൽ ചെന്നൈയ്ക്കു നേടാനായത് 2 റൺസ് കൂടി മാത്രം. 

6 ഓവറിൽ 75 റൺസ് അടിച്ചെടുത്ത ചെന്നൈയ്ക്ക് പിന്നീടുള്ള 5 ഓവറിൽ നേടാനായത് 21 റൺസ്. നഷ്ടമായത് 3 വിക്കറ്റും. തുടര്‍ച്ചയായി വിക്കറ്റുകൾ വീണതോടെ സ്കോറിങ് വേഗം കുറയ്ക്കാൻ മോയിൻ അലിയും നിർബന്ധിതനായി. 12–15 ഓവറുകളിൽ ചെന്നൈ യഥാക്രമം നേടിയ റൺസ് ഇങ്ങനെ– 4,8,3,6. പവർ ഹിറ്റർമാരായ മോയിൻ അലിക്കും ക്യാപ്റ്റൻ എം.എസ്. ധോണിക്കും അവസാന 5 ഓവറിൽ നേടാനായതാകട്ടെ, 33 റൺസ് കൂടി മാത്രം. അവസാന ഓവർ വരെ ക്രീസിൽ ചെലവിട്ട മോയിൻ അലി 57 പന്തിൽ 93 റൺസുമായാണു ഇന്നിങ്സ് അവസാനിപ്പിച്ചത്. 

ചെന്നൈയ്ക്കെതിരായ ജയം ആഘോഷിക്കുന്ന രാജസ്ഥാൻ താരങ്ങൾ, രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ (ചിത്രങ്ങൾ– ഐപിഎൽടി2–.കോം).
ADVERTISEMENT

പവർപ്ലേ ഓവറുകള്‍ക്കു ശേഷം നേരിട്ട 36 പന്തിൽ മോയിൻ അലിക്കു നേടാനായത് 34 റൺസ് കൂടി മാത്രം. ധോണി പുറത്തായതാകട്ടെ, 28 പന്തിൽനിന്നു നേടിയ 26 റൺസുമായും. ബോളർമാരെ സന്ദർഭത്തിന് അനുയോജ്യമായി മാറ്റിയും അശ്വിന്‍– ചെഹൽ സഖ്യത്തെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിച്ചുമാണു സഞ്ജു ചെന്നൈയുടെ കണക്കുകൂട്ടലുകൾ ഭംഗിയായി പൊളിച്ചത്. ആദ്യ ഓവറിൽത്തന്നെ 16 റൺസ് വഴങ്ങിയ അശ്വിന്‍, പിന്നീടുള്ള 3 ഓവറിൽ വിട്ടു നൽകിയത് 12 റൺസ് കൂടി മാത്രം. 4 ഓവറിൽ 26 റൺസ് വഴങ്ങി ചെഹൽ 2 വിക്കറ്റ് സ്വന്തമാക്കിയപ്പോൾ 4 ഓവറിൽ 20 റൺസ് മാത്രം വിട്ടുനൽകി മക്കോയ്‌യും 2 വിക്കറ്റ് വീഴ്ത്തി. പവർപ്ലേ ഓവറുകൾ അവസാനിച്ചതോടെ ബാറ്റിങ്ങിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മേൽവിലാസവും തീർന്നു.

പിന്നീട്, രാജസ്ഥാൻ റൺചേസിൽ സ്കോർ 76–3ൽ എത്തി നിൽക്കെ, പവർ ഹിറ്റർമാരായ ഷിമ്രോൺ ഹെറ്റ്മയറിനും റിയാൻ പരാഗിനും മുൻപേ സഞ്ജു അശ്വിനെ ബാറ്റിങ്ങിന് ഇറക്കിയതും ക്രിക്കറ്റ് വിദഗ്ധരിൽ പലർക്കും ദഹിച്ചിരുന്നില്ല. നിർണായക മത്സരത്തിൽ ബാറ്റിങ്ങിനു പേരു കേട്ട താരങ്ങൾക്കു പകരം അശ്വിനു പ്രമോഷൻ നൽകിയ രാജസ്ഥാന്‍ ടീം തന്ത്രത്തെ കമന്റേറ്റർമാർ ഉൾപ്പെടെ വിമർശിച്ചിരുന്നു. എന്നാൽ പിന്നീട് ഷിമ്രോൺ ഹെറ്റ്മയർ ഉൾപ്പെടെ പുറത്തയതിനു ശേഷം റിയാൻ പരാഗിനെ നോൺ സ്ട്രൈക്കിങ് എൻഡിൽ കാഴ്ച്ചക്കാരനാക്കി നിർത്തി അശ്വിൻ രാജസ്ഥാനെ ഏറെക്കുറേ ഒറ്റയ്ക്കു വിജയത്തിലെത്തിക്കുന്നതും ആരാധകർ കണ്ടു.

ഇ‌നി സഞ്ജുവിന്റെ ക്യാപ്റ്റൻസി മോശമെന്നു വിമർശിക്കുന്നവരോട്; 200നപ്പുറമുള്ള സ്കോറിലേക്ക് അതിവേഗം കുതിച്ച ചെന്നൈയെ 150 റൺസിൽ ഒതുക്കിയതിന്റെ ക്രെഡിറ്റിന്റെ ഒരു വിഹിതമെങ്കിലും ക്യാപ്റ്റൻ എന്ന നിലയിൽ സഞ്ജുവിന് അവകാശപ്പെട്ടതല്ലേ? അശ്വിന്റെ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് മത്സരശേഷം സഞ്ജു പ്രതികരിച്ചത് ഇങ്ങനെ, ‘പരിശീലന വേളയിൽ ഒട്ടേറെ സമയം അശ്വിൻ ബാറ്റിങ്ങിനായി നീക്കിവച്ചിരുന്നു. അശ്വിനിൽനിന്ന് ഒരു പ്രത്യേക ഇന്നിങ്സ് തന്നെ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു.

ഞങ്ങളുടെ ഏറ്റവും മികച്ച ഓൾറൗണ്ടറായി അശ്വിൻ മാറിയിരിക്കുന്നു. എനിക്കു വളരെ സന്തോഷമുണ്ട്’– അശ്വിന്റെ ബാറ്റിങ് വഴക്കത്തിൽ 100 ശതമാനം ബോധ്യമുള്ളതുകൊണ്ടാണ് നിർണായക ഘട്ടത്തിൽ 5–ാം നമ്പ‌ർ ബാറ്ററായി അശ്വിനെ ഇറക്കിയത് എന്നു സഞ്ജുവിന്റെ വാക്കുകളിൽനിന്നു വ്യക്തം. നങ്കൂരമിട്ടുനിന്നു മത്സരം ജയിപ്പിക്കുന്ന ഇന്നിങ്സ് കളിക്കാൻ ഉദ്ദേശിച്ചതുകൊണ്ടാകണം, 20 പന്തിൽ 2 ഫോർ അടക്കം 14 റൺസേ സഞ്ജുവിനു മത്സരത്തിൽ നേടാനായുള്ളു. എന്നാൽ അതിലും ഏറെ തിളക്കമുള്ള മറ്റൊരു നേട്ടത്തിലേക്കു ടീമിനെ കൊണ്ടെത്തിക്കാൻ സഞ്ജുവിനായി. 2008ലെ പ്രഥമ ഐപിഎൽ സീസണു ശേഷം ആദ്യമായാണ് രാജസ്ഥാൻ പോയിന്റ് പട്ടികയിലെ ആദ്യ 2 സ്ഥാനങ്ങളിലൊന്നു കയ്യടക്കുന്നത്. ഒപ്പം ക്വാളിഫയർ ബെർത്തും. സഞ്ജൂ, ബാറ്റിങ്ങിൽ നിങ്ങൾ പരാജയപ്പെട്ടിരിക്കാം. എന്നാൽ എം.എസ്. ധോണിയുടെ തന്ത്രങ്ങിൽ വഴുതിവീഴാതെ രാജസ്ഥാൻ റോയൽസിനെ അൽപംകൂടി ‘സുരക്ഷിതമായ’ ക്വാളിഫയേഴ്സിൽ കൊണ്ടെത്തിച്ചതിൽ താങ്കളുടെ പങ്കു വളരെ വളരെ വലുതുതന്നെയാണ്!

   

English Summary: How Sanju Samson's captaincy turned around things quickly in the match against Chennai Super Kings