കൊൽക്കത്ത∙ ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ഗുജറാത്ത് ടൈറ്റൻസ് ആണെങ്കിലും ക്വാളിഫയർ ഒന്നിൽ നേരിയ മുൻതൂക്കം രാജസ്ഥാൻ റോയൽസിന് ആകുമെന്ന IPL, Qualifier-1, Rajasthan Royals, Gujarat Titans, Play off, Daniel Vettori, Manorama Online News​, മലയാളം വാർത്തകൾ മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ഗുജറാത്ത് ടൈറ്റൻസ് ആണെങ്കിലും ക്വാളിഫയർ ഒന്നിൽ നേരിയ മുൻതൂക്കം രാജസ്ഥാൻ റോയൽസിന് ആകുമെന്ന അഭിപ്രായ പ്രകടനവുമായി മുൻ ന്യൂസീലൻഡ് നായകൻ ഡാനിയൽ വെട്ടോറി. ടീമിലെ യുസ്‌വേന്ദ്ര ചെഹൽ– രവിചന്ദ്രന്‍ അശ്വിൻ സ്പിൻ ദ്വയത്തിന്റെ സാന്നിധ്യമാണു രാജസ്ഥാനു നേരിയ മുൻതൂക്കം നൽകുക എന്നാണു വെട്ടോറിയുടെ പക്ഷം. 

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ചൊവ്വാഴ്ചയാണ് ഒന്നാം ക്വാളിഫയർ. മത്സരം മഴ ഭീഷണിയിലാണ്. ലീഗിലെ അവസാന മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനോട് ഗുജറാത്ത് ടൈറ്റൻസ് 8 വിക്കറ്റ് തോൽവി വഴങ്ങിയിരുന്നു. അതേ സമയം അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 5 വിക്കറ്റിനു മറികടന്നാണു രാജസ്ഥാൻ പോയിന്റ് പട്ടികയിലെ 2–ാം സ്ഥാനവും ഒന്നാം ക്വാളിഫയർ ബെർത്തും ഉറപ്പിച്ചത്. ‌

ADVERTISEMENT

ഗുജറാത്ത്– രാജസ്ഥാൻ മത്സരത്തിനു മുന്നോടിയായി വെട്ടോറി ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയോടു പ്രതികരിച്ചത് ഇങ്ങനെ, ‘ഇരു ടീമുകളുടെയും ബോളിങ് നിര സന്തുലിതമാണ്. അശ്വിൻ– ചെഹൽ സഖ്യത്തിന്റെ ബോളിങ് എനിക്ക് ഏറെ ഇഷ്ടമാണ്. മധ്യ ഓവറുകളിൽ പ്രത്യേക പ്രകടനം തന്നെ പുറത്തെടുക്കാൻ സഖ്യത്തിനു കഴിഞ്ഞേക്കും. ഇക്കാര്യം കൊണ്ടും ടീമിൽ ട്രെന്റ് ബോൾട്ട് ഉള്ളതുകൊണ്ടും രാജസ്ഥാനു നേരിയ മുൻതുക്കം ലഭിച്ചേക്കുമെന്നാണു കരുതുന്നത്. ഗുജറാത്തിന്റെ ബോളിങ്ങിനെ അൽപംപോലും വിലകുറച്ചു കാണുന്നുമില്ല. ഹെറ്റ്മയർ കൂടി തിരിച്ചെത്തിയതോടെ ഏറ്റവും കരുത്തുറ്റ ടീമിനെത്തന്നെയാണു രാജസ്ഥാൻ വിന്യസിക്കുക. ഗുജറാത്ത് നിരയിൽ ലോക്കി ഫെർഗൂസന്‍ ഉണ്ടാകുമെന്നാണു കരുതുന്നത്’– വെട്ടോറിയുടെ വാക്കുകൾ. 

14 കളിയിൽ 7.67 ഇക്കോണമി നിരക്കിൽ 26 വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചെഹലാണു സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതുള്ളത്. 14 കളിയിൽ 7.14 ഇക്കോണമി നിരക്കിൽ 11 വിക്കറ്റാണ് അശ്വിന്റെ സമ്പാദ്യം. 

ADVERTISEMENT

English Summary: “I love the Ashwin-Chahal combination” - Daniel Vettori feels spin duo gives RR edge over GT in IPL 2022 Qualifier 1