ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജു സാംസണെ പരിഗണിക്കാത്തതിൽ ക്രിക്കറ്റ് ആരാധകർ ഇതിനോടകം Sanju Samson, Indian Cricket Team, IPL, Rajasthan Royals, Rishabh Pant, ​Manorama Online News​, മലയാളം വാർത്തകൾ മലയാള മനോരമ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജു സാംസണെ പരിഗണിക്കാത്തതിൽ ക്രിക്കറ്റ് ആരാധകർ ഇതിനോടകം Sanju Samson, Indian Cricket Team, IPL, Rajasthan Royals, Rishabh Pant, ​Manorama Online News​, മലയാളം വാർത്തകൾ മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജു സാംസണെ പരിഗണിക്കാത്തതിൽ ക്രിക്കറ്റ് ആരാധകർ ഇതിനോടകം Sanju Samson, Indian Cricket Team, IPL, Rajasthan Royals, Rishabh Pant, ​Manorama Online News​, മലയാളം വാർത്തകൾ മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജു സാംസണെ പരിഗണിക്കാത്തതിൽ ക്രിക്കറ്റ് ആരാധകർ ഇതിനോടകം പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര തുടങ്ങിയ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ സഞ്ജുവിന് അവസരം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഈ ഐപിഎൽ സീസണിൽ ക്യാപ്റ്റൻ എന്ന നിലയിലും വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിലും സഞ്ജു നടത്തിയ പ്രകടനം സിലക്ടർമാർ എന്തുകൊണ്ടു പരിഗണിച്ചില്ല എന്നതായിരുന്നു എല്ലാവരുടെയും സംശയം. ഉത്തരേന്ത്യൻ ലോബിയുടെ ഇടപെടലാണ് സഞ്ജുവിനെ തഴയാൻ കാരണമെന്നുവരെ ആരോപണമുയർന്നു. എന്നാൽ ഇഷാൻ കിഷൻ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക് എന്നിങ്ങനെ 3 വിക്കറ്റ് കീപ്പർ ബാറ്റർമാർ ടീമിലുള്ളതിനാലാണ് സഞ്ജുവിനെ പരിഗണിക്കാതിരുന്നതെന്നു മറുവാദം ഉയർന്നു. ട്വന്റി20 ലോകകപ്പിനു മുൻപുള്ള സിലക്‌ഷന്‍ ട്രയൽസായി വിശേഷിപ്പിക്കപ്പെടുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ സഞ്ജുവിനെ തഴഞ്ഞതോടെ ലോകകപ്പ് ടീമിലേക്കുള്ള സഞ്ജുവിന്റെ പ്രതീക്ഷകൾ കൂടിയാണ് അസ്തമിക്കുന്നത്.

∙ എന്തുകൊണ്ട് തഴഞ്ഞു?

ADVERTISEMENT

ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ സിലക്‌ർമാരോ ബിസിസിഐ അധികൃതരോ ഇതുവരെ തയാറായിട്ടില്ല. പന്തും കിഷനും കാർത്തികുമാണ് സഞ്ജുവിനെ ‘വഴിമുടക്കിയതെന്നു’ പറയുമ്പോൾ സീസണിൽ നാലുപേരുടെയും പ്രകടനം കൂടി പരിശോധിക്കേണ്ടതുണ്ട്.

(4 പേരുടെയും പ്രകടനം താരം മത്സരം റൺസ് ശരാശരി സ്ട്രൈക്ക് റേറ്റ് എന്ന കണക്കിൽ)

 

സഞ്ജു സാംസൺ 14 374 28.77 147.24

ADVERTISEMENT

ദിനേശ് കാർത്തിക് 14 287 57.40 191.33

ഇഷാൻ കിഷൻ 14 418 32.15 120.11

ഋഷഭ് പന്ത് 14 340 30.91 151.79

 

സഞ്ജു സാംസൺ
ADVERTISEMENT

നാലുപേരുടെയും പ്രകടനം പരിശോധിച്ചാൽ ബാറ്റിങ് ശരാശരിയിൽ സഞ്ജുവാണ് ഏറ്റവും പിന്നി‍ൽ നിൽക്കുന്നതെന്നു കാണാം. സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിൽ സഞ്ജു മൂന്നാമനും ആകെ റൺസിന്റെ കാര്യത്തിൽ രണ്ടാമനുമാണ്. ഇവരിൽ ഇഷാൻ കിഷൻ ഇടം കയ്യൻ ഓപ്പണിങ് ബാറ്റർ ആയതിനാൽ ക്യാപ്റ്റൻ കെ.എൽ.രാഹുലിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുക കിഷനായിരിക്കും.

 ഈ സീസണിൽ ബാറ്റ് ചെയ്തത് മുഴുവൻ മിഡിൽ ഓർഡറിൽ ആയതിനാൽ ഓപ്പണിങ്ങിലേക്ക് സ‍ഞ്ജുവിനെ പരിഗണിക്കാൻ സാധ്യതയില്ല. മിഡിൽ ഓർഡറിലേക്ക് വരുമ്പോൾ പന്ത്, കാർത്തിക് എന്നിവരോടാണ് സഞ്ജുവിന് മത്സരിക്കേണ്ടി വരുന്നത്. മധ്യനിരയിൽ മറ്റൊരു ഇടം കയ്യൻ ബാറ്റർ ഇല്ലാത്തതിനാലും രാജ്യാന്തര മത്സരങ്ങളിൽ ഇതിനോടകം മികവു തെളിയിച്ചതിനാലും ഇന്ത്യൻ ടീമിന്റെ ഒന്നാം നമ്പർ കീപ്പർ ആയതിനാലും പന്തിനെ മാറ്റിനിർത്തുക നടപ്പുള്ള കാര്യമല്ല. കാർത്തിക് ആകട്ടെ ഈ സീസണിൽ വെടിക്കെട്ട് ഇന്നിങ്സുകളുമായി ഫിനിഷർ റോൾ ഭംഗിയാക്കിയ താരമാണ്. എം.എസ്.ധോണി ഒഴിച്ചിട്ട ഫിനിഷർ പൊസിഷൻ ഏറ്റെടുക്കാൻ തനിക്കു സാധിക്കുമെന്നു തെളിയിച്ച കാർത്തികിനെ ഒഴിവാക്കാൻ സിലക്ടർമാർക്ക് സാധിക്കില്ല. അതോടെ കീപ്പർ ബാറ്റർ എന്ന സഞ്ജുവിന്റെ പൊസിഷൻ ഏറെക്കുറെ അടഞ്ഞ അധ്യായമാകും.

∙ അപ്പോൾ സ്പെഷലിസ്റ്റ് ബാറ്റർ?

ശ്രേയസ് അയ്യരും ഋതുരാജ് ഗെയ്ക്വാദുമാണ് ടീമിലെ സ്പെഷലിസ്റ്റ് ബാറ്റർമാർ. ഇതിൽ അയ്യർ നാലാം നമ്പറിൽ ഇറങ്ങുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഐപിഎൽ അൽപം നിറം മങ്ങിയെങ്കിലും ഇന്ത്യൻ ടീമിനുവേണ്ടി അവസാന പരമ്പരകളിൽ നടത്തിയ പ്രകടനം അയ്യർക്ക് ടീമിലുള്ള സ്ഥാനം ഉറപ്പാക്കുന്നു. ഋതുരാജിന്റെ പ്ലെയിങ് ഇലവനിലെ സ്ഥാനം സംശയമാണ്. 

കഴിഞ്ഞ പരമ്പരയിൽ അവസരം നൽകിയെങ്കിലും നിരാശപ്പെടുത്തിയ ഋതുരാജിന് ഈ പരമ്പര ജീവൻമരണ പോരാട്ടമാണ്. ഒരു ഓപ്പണിങ് ബാറ്റർ എന്നതു മാത്രമാണ് ഋതുരാജിന്റെ പ്ലസ്. ഈ രണ്ടുപേരിൽ ഒരാൾക്കു പകരം സഞ്ജുവിനെ പരിഗണിക്കാമായിരുന്നില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. അയ്യരെ മാറ്റിനിർത്താൻ സാധിക്കില്ലെന്ന് ഉറപ്പാണ്. അപ്പോൾ ഋതുരാജിനു പകരം സഞ്ജുവിനെ പരിഗണിക്കേണ്ടി വരും. ഓപ്പണിങ് ബാറ്റർ എന്ന മുൻഗണന ഋതുരാജിന് ലഭിക്കും. എന്നാൽ ഇഷാൻ കിഷൻ– രാഹുൽ ജോഡികളെ മറികടന്ന് ഋതുരാജിന് ഓപ്പണിങ്ങിൽ അവസരം ലഭിക്കാൻ സാധ്യതയില്ല. അങ്ങനെ വരുമ്പോൾ വൺ ഡൗണിലായിരിക്കും ഋതുരാജ് ഇറങ്ങേണ്ടിവരിക. അതിനു പകരം സഞ്ജുവിനെ ആ പൊസിഷനിലേക്ക് പരിഗണിക്കാൻ സിലക്‌ടർമാരുടെ മുന്നിൽ ഓപ്ഷൻ ഉണ്ടായിരുന്നു എന്നത് വാസ്തവം.

∙ സ്ഥിരതയാണോ പ്രശ്നം

സഞ്ജുവിനെ പിന്തുണയ്ക്കുന്നവർ പോലും സമ്മതിക്കുന്ന കാര്യമാണ് ബാറ്റിങ്ങിലെ സഞ്ജുവിന്റെ സ്ഥിരതക്കുറവ്. മികച്ച തുടക്കം കിട്ടുന്ന പല കളികളും അനാവശ്യ ഷോട്ടുകൾക്കു മുതിർന്ന് ഔട്ട് ആകുന്ന പതിവ് സഞ്ജുവിനുണ്ട്. സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യുന്നതിലും സഞ്ജു അൽപം പിന്നിലാണെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. 10 പന്തിൽ 20 റൺസ് വേണമെങ്കിലും 10 പന്തിൽ 5 റൺസ് മതിയെങ്കിലും ഒരേ രീതിയിലാണ് സഞ്ജു ബാറ്റ് ചെയ്യുകയെന്നു വിമർശനമുണ്ട്. 

ടീം ആവശ്യപ്പെടുന്ന രീതിയിൽ ബാറ്റ് ചെയ്യുന്ന ഒരു മിഡിൽ ഓഡർ ബാറ്ററായി സഞ്ജു ഇതുവരെ മാറിയിട്ടില്ലെന്നും വിമർശകർ പറയുന്നു. പല നിർണായക മത്സരങ്ങളിലും വൺ ഡൗണിലും ടു ഡൗണിലും ഇറങ്ങണ്ടതിനു പകരം 3 ഡൗണിലോ 4 ഡൗണിലോ ആണ് സഞ്ജു ഇറങ്ങിയതെന്നും ഇത് സഞ്ജുവിന്റെ പക്വതക്കുറവിനെയാണ് ചൂണ്ടിക്കാട്ടുന്നതെന്നും മുൻ താരം സുനിൽ ഗാവസ്കർ പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ബാറ്റ് ചെയ്യുന്ന പൊസിഷനിലെ സ്ഥിരതക്കുറവും മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കുന്നതിലെ വീഴ്ചയും സഞ്ജുവിനെ പരിഗണിക്കുന്നതിൽ നിന്നു സിലക്‌ടർമാരെ പിന്നോട്ടടിച്ചിരിക്കാം.

∙ ഉത്തരേന്ത്യൻ ലോബിയുടെ കളി?

ദക്ഷിണേന്ത്യയിൽ നിന്നുള്ള താരങ്ങൾ തഴയപ്പെടുമ്പോൾ സ്ഥിരമായി ഉയരുന്ന ആരോപണമാണ് ‘ഇതെല്ലാം ഉത്തരേന്ത്യൻ ലോബിയുടെ കളിയാണെന്ന’ വാദം. സഞ്ജുവിന് അവസരം നിഷേധിക്കപ്പെട്ടപ്പോഴും ഈ വാദമുയർന്നു. ഇതിൽ സത്യമുണ്ടോ? കണക്കുകൾ പരിശോധിക്കുമ്പോൾ ഇല്ലെന്നു വേണം പറയാൻ. ദക്ഷിണേന്ത്യയിൽ നിന്നുള്ള താരങ്ങളായ കെ.എൽ.രാഹുലും ദിനേശ് കാർത്തിക്കും ടീമിൽ ഇടം പിടിച്ചവരാണ്. 

ഐപിഎലിലെ പ്രകടനം പരിശോധിക്കുകയാണെങ്കിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള മറ്റു പ്രധാന താരങ്ങളൊന്നും ഈ സീസണിൽ ഫോം ആയിട്ടുമില്ല. ഈ സാഹചര്യത്തിൽ ഉത്തരേന്ത്യൻ ലോബിയുടെ കളിമൂലമാണ് സഞ്ജുവിന് അവസരം നഷ്ടമായതെന്ന വാദത്തെ പൂർണമായി അംഗീകരിക്കാൻ സാധിക്കില്ല. ഈ വർഷം ആദ്യം ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ സ‍ഞ്ജുവിന് അവസരം നൽകിയിരുന്നു. ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യാൻ സഞ്ജുവിന് അവസരം ലഭിച്ചില്ല. രണ്ടാം മത്സരത്തി‍ൽ 39 റൺസും മൂന്നാം മത്സരത്തിൽ 18 റൺസുമായിരുന്നു സഞ്ജു നേടിയത്. ഈ രണ്ട് മത്സരങ്ങളിലും മികച്ച സ്കോർ നേടാൻ അവസരം ഉണ്ടായിട്ടും സഞ്ജു അത് ഉപയോഗപ്പെടുത്തിയില്ല. ഇത്തരത്തിൽ ലഭിക്കുന്ന അവസരങ്ങൾ സഞ്ജു വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്നും ഇതിന്റെ പേരിൽ ഉത്തരേന്ത്യൻ ലോബിയെ പഴിച്ചിട്ടു കാര്യമില്ലെന്നുമാണ് ഈ വിഷയത്തിലെ മറുവാദം.

∙ ഇനിയുമെത്ര കാത്തിരിക്കണം

2015ൽ തന്റെ 19ാം വയസ്സിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച സഞ്ജുവിന് പിന്നീട് ടീമിൽ അവസരം ലഭിക്കുന്നത് 7 വർഷങ്ങൾക്കിപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ കാത്തിരിപ്പിന്റെ സുഖവും വേദനയും മറ്റാരെക്കാളും നന്നായി സഞ്ജുവിന് അറിയാം. ഇന്ത്യൻ ടീമിൽ അവസരം നിഷേധിക്കപ്പെടുമ്പോഴും ഐപിഎലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നതിൽ സ‍ഞ്ജുവിനും ആരാധകർക്കും ആശ്വസിക്കാം, ഇന്നല്ലെങ്കിൽ നാളെ ഈ പ്രകടനങ്ങൾ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് വഴിപാകുമെന്ന് പ്രതീക്ഷിക്കാം.

∙ ചില അപ്രതീക്ഷിത അതിഥികൾ

വെങ്കിടേഷ് അയ്യർ, ഉമ്രാൻ മാലിക് തുടങ്ങി ചില അപ്രതീക്ഷിത അതിഥികൾ ഇത്തവണ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഈ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്തിയ താരങ്ങളിൽ ഒരാളായിരുന്നു ഓൾ റൗണ്ടർ വെങ്കിടേഷ് അയ്യർ. എന്നാൽ സീസണിലെ ദയനീയ പ്രകടനം മൂലം അയ്യർക്ക് പല മത്സരങ്ങളിലും റിസർവ് ബെ‍‍ഞ്ചിലായിരുന്നു സ്ഥാനം. ബാറ്റുകൊണ്ടും ബോളുകൊണ്ടും സീസണിൽ കാര്യമായ നേട്ടമുണ്ടാക്കാൻ അയ്യർക്കു കഴിഞ്ഞില്ല. കഴിഞ്ഞ ശ്രീലങ്കൻ പരമ്പരയിലും അയ്യർക്ക് അവസരം നൽകിയിരുന്നെങ്കിലും ശോഭിക്കൻ സാധിച്ചിരുന്നില്ല.

ഈ സാഹചര്യത്തിൽ ഒരു ഫാസ്റ്റ് ബോളിങ് ഓൾ റൗണ്ടർ എന്ന ഘടകം മാത്രം പരിഗണിച്ച് അയ്യർക്ക് ടീമിൽ ഇടം നൽകിയതിൽ വിമർശനമുണ്ട്.  മറുവശത്ത് വേഗം കൊണ്ട് ഞെട്ടിച്ച പേസ് ബോളർ ഉമ്രാൻ മാലിക്കിന്റെ വരവും അപ്രതീക്ഷിതമായിരുന്നു. വേഗത്തിന്റെ കാര്യത്തിൽ മുൻപന്തിയിലാണെങ്കിലും റൺസ് വിട്ടുകൊടുക്കുന്ന കാര്യത്തിൽ ‘ധൂർത്തനായ’ ഉമ്രാന് ഇപ്പോഴേ ദേശീയ ടീമിൽ അവസരം നൽകണോ എന്ന പലർക്കും സംശയമുണ്ട്. നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ കുറച്ചുകാലം കൂടി പയറ്റിത്തെളിഞ്ഞിട്ടു മതിയായിരുന്നു ഉമ്രാന്റെ അരങ്ങേറ്റം എന്നു വിശ്വസിക്കുന്നവരും കുറവല്ല. സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച ലക്നൗ താരം മൊഹസിൻ ഖാനെ ഉമ്രാനു പകരം പരിഗണിക്കമായിരുന്നു എന്നും അഭിപ്രായമുണ്ട്.

 

English Summary: Sanju Samson's wait continues, for recall to the Indian Team