മുംബൈ∙ ഐപിഎൽ പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ പഞ്ചാബ് കിങ്സ് സൂപ്പർ താരം ശിഖർ ധവാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ സൂപ്പർ IPL, Punjab Kings, Shikhar Dhawan, Playoff, Instagram, Viral Video, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഐപിഎൽ പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ പഞ്ചാബ് കിങ്സ് സൂപ്പർ താരം ശിഖർ ധവാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ സൂപ്പർ ഹിറ്റ്. ഇടയ്ക്കിടെ നർമത്തിൽ ചാലിച്ച വിഡിയോകൾ പങ്കുവയ്ക്കുന്ന ധവാന് ഇൻസ്റ്റഗ്രാമിൽ ഒട്ടേറെ ആരാധകരാണുള്ളതും. 

പ്ലേ ഓഫ് കാണാതെ പഞ്ചാബ് കിങ്സ് പുറത്തായതിനു പിന്നാലെ തന്നെ മർദിച്ച് അവശനാക്കിയെന്നു വെളിപ്പെടുത്തിയ ധവാൻ, ‘നോക്കൗട്ട് ഘട്ടത്തിലേക്കു യോഗ്യത നേടാഞ്ഞതിന് അച്ഛൻ എന്നെ നോക്കൗട്ട് ചെയ്തു’ എന്ന അടിക്കുറിപ്പോടെ അച്ഛൻ ‘തലങ്ങും വിലങ്ങും’ മർദിക്കുന്നതിന്റെ വിഡോയോ റീൽസും ധവാൻ പങ്കുവച്ചു. ഇരുവരും മത്സരിച്ച് അഭിനയിച്ച വിഡിയോ സഹതാരങ്ങളും ആരാധകരും ഏറ്റെടുത്തു.

ADVERTISEMENT

മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ‌ പഠാൻ, ഹർഭജൻ സിങ്, പഞ്ചാബ് കിങ്സ് താരം ഹർപ്രീത് ബ്രാർ തുടങ്ങിയവർ വിഡിയോയ്ക്ക് കമന്റുമായെത്തി. അച്ഛൻ താങ്കെളെക്കാൾ വളരെ മികച്ച നടനാണെന്നായിരുന്നു ഹർഭജൻ സിങ്ങിന്റെ കമന്റ്. 

മുൻ ഫ്രാഞ്ചൈസിയായ ഡൽഹി റിലീസ് ചെയ്ത ധവാനെ ഇത്തവണത്തെ ഐപിഎൽ മെഗാ താരലേലത്തിലാണു പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. 14 കളിയിൽ 460 റൺസെടുത്ത ധവാൻതന്നെയാണു സീസണിൽ പഞ്ചാബിനായി ഏറ്റവും അധികം റൺസ് നേടിയ താരം. 

ADVERTISEMENT

എന്നാൽ ഐപിഎൽ സീസണിൽ മികച്ച പ്രകടനം നടത്തിയിട്ടും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സിലക്ടർമാർ ധവാനെ ഉൾപ്പെടുത്തിയിരുന്നില്ല. ടീമിൽ ഇടമുണ്ടാകില്ലെന്ന കാര്യം ഔദ്യോഗിക പ്രഖ്യാപനത്തിനു മുൻ‌പുതന്നെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് ധവാനെ അറിയിച്ചിരുന്നതായുള്ള ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 

ADVERTISEMENT

English Summary: Knock out by my dad: Shikhar Dhawan shares hilarious video after PBKS' exit from playoff race in IPL 15