ഒരു കിരീടത്തിന്റെയും 13 സീസണിന്റെയും അനുഭവസമ്പത്തുമായാണ് രാജസ്ഥാൻ വരുന്നത്. മറുവശത്ത് കന്നി സീസണിൽ കന്നിക്കിരീടം എന്ന സ്വപ്നവുമായാണ് ഗുജറാത്തിന്റെ വരവ്. എന്നാൽ ആദ്യ സീസണു ശേഷം ഇത്രയും വർഷങ്ങൾക്കപ്പുറമാണ് വീണ്ടുമൊരു ഫൈനൽ കളിക്കുന്നതെന്ന സമ്മർദം രാജസ്ഥാനുമേലുണ്ട്....Sanju Samson, Hardik Pandya, Sanju News

ഒരു കിരീടത്തിന്റെയും 13 സീസണിന്റെയും അനുഭവസമ്പത്തുമായാണ് രാജസ്ഥാൻ വരുന്നത്. മറുവശത്ത് കന്നി സീസണിൽ കന്നിക്കിരീടം എന്ന സ്വപ്നവുമായാണ് ഗുജറാത്തിന്റെ വരവ്. എന്നാൽ ആദ്യ സീസണു ശേഷം ഇത്രയും വർഷങ്ങൾക്കപ്പുറമാണ് വീണ്ടുമൊരു ഫൈനൽ കളിക്കുന്നതെന്ന സമ്മർദം രാജസ്ഥാനുമേലുണ്ട്....Sanju Samson, Hardik Pandya, Sanju News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കിരീടത്തിന്റെയും 13 സീസണിന്റെയും അനുഭവസമ്പത്തുമായാണ് രാജസ്ഥാൻ വരുന്നത്. മറുവശത്ത് കന്നി സീസണിൽ കന്നിക്കിരീടം എന്ന സ്വപ്നവുമായാണ് ഗുജറാത്തിന്റെ വരവ്. എന്നാൽ ആദ്യ സീസണു ശേഷം ഇത്രയും വർഷങ്ങൾക്കപ്പുറമാണ് വീണ്ടുമൊരു ഫൈനൽ കളിക്കുന്നതെന്ന സമ്മർദം രാജസ്ഥാനുമേലുണ്ട്....Sanju Samson, Hardik Pandya, Sanju News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐപിഎൽ പതിനഞ്ചാം സീസണ് ഇന്നു തിരശീല വീഴുമ്പോൾ കിരീടം ‘പടിഞ്ഞാറൻ കാറ്റു കൊണ്ടുപോകും’ എന്ന കാര്യത്തിൽ സംശയമില്ല. അയൽക്കാരായ രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ വരുമ്പോൾ ഫൈനൽ തുല്യശക്തികളുടെ പോരാട്ടമായിരിക്കും.

ഒരു കിരീടത്തിന്റെയും 13 സീസണിന്റെയും അനുഭവസമ്പത്തുമായാണ് രാജസ്ഥാൻ വരുന്നത്. മറുവശത്ത് കന്നി സീസണിൽ കന്നിക്കിരീടം എന്ന സ്വപ്നവുമായാണ് ഗുജറാത്തിന്റെ വരവ്. എന്നാൽ ആദ്യ സീസണു ശേഷം ഇത്രയും വർഷങ്ങൾക്കപ്പുറമാണ് വീണ്ടുമൊരു ഫൈനൽ കളിക്കുന്നതെന്ന സമ്മർദം രാജസ്ഥാനുമേലുണ്ട്. ഗുജറാത്തിനെ സംബന്ധിച്ച് ആദ്യ സീസണായതുകൊണ്ടുതന്നെ ഫൈനൽ സമ്മർദം താരതമ്യേന കുറവായിരിക്കും. എങ്കിലും കന്നിക്കീരീടം കൈവിട്ടുകളയാതിരിക്കാൻ അവര‍ും ആഗ്രഹിക്കും.

ADVERTISEMENT

ഹല്ലാ ബോൽ അഥവാ ആർപ്പോ വിളി

‘കളിക്കുന്നത് രാജസ്ഥാനാണെങ്കിലും കപ്പ് കേരളത്തിനുള്ളതാ’– കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഹിറ്റായ പ്രധാന ഐപിഎൽ ട്രോളുകളിൽ ഒന്ന് ഇങ്ങനെയായിരുന്നു. മലയാളികൾക്ക് കാര്യമായ അവസരം പോലും ലഭിക്കാത്ത ഐപിഎലിൽ സഞ്ജു സാംസണിലൂടെ ഒരു മലയാളി ക്യാപ്റ്റൻ കിരീടം ഉയർത്തുന്നതു കാണാനുള്ള ആഗ്രഹം കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്കു മുഴുവനുണ്ട്. അതുകൊണ്ടുതന്നെ മലയാളി ക്രിക്കറ്റ് ആരാധകരുടെ മുഴുവൻ പിന്തുണയും ഇന്ന് രാജസ്ഥാന് ആകാനാണ് സാധ്യത. 

രാജസ്ഥാൻ റോയൽസ് ടീം വിക്കറ്റ് ആഘോഷിക്കുന്നു. ചിത്രം: IPL 2022

മെഗാ താരലേലം കഴിഞ്ഞപ്പോൾ തന്നെ ഏറ്റവും സന്തുലിതമായ ടീമായി ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തിയത് രാജസ്ഥാൻ റോയൽസിനെയായിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും കൃത്യമായ ബാലൻസ് കണ്ടെത്താൻ ടൂർണമെന്റിന്റെ തുടക്കം മുതൽ തന്നെ രാജസ്ഥാന് സാധിച്ചിരുന്നു. വിശ്വസ്തമായ ഒരു ഓൾ റൗണ്ടറുടെ കുറവുമാത്രമാണ് രാജസ്ഥാനെ അലട്ടിയിരുന്നത്. ജിമ്മി നീഷം, ഡാരിൽ മിച്ചൽ എന്നീ രണ്ട് വിദേശ ഓൾ റൗണ്ടർമാർ മാത്രമാണ് രാജസ്ഥാൻ ടീമിൽ ഉണ്ടായിരുന്നത്. ഇവർ രണ്ടുപേരെയും മാറിമാറി പരീക്ഷിച്ചിട്ടും രണ്ടുപേരും മികവു തെളിയിക്കാതെ വന്നതോടെ ഓൾറൗണ്ടർമാർ ഇല്ലാതെ ഇറങ്ങാൻ സഞ്ജുവും സംഘവും തീരുമാനിക്കുകയായിരുന്നു. അവരുടെ കരുത്തുറ്റ ബാറ്റിങ് നിര ഒരു പരിധിവരെ ആ കുറവ് അറിയാതെ കാത്തു. 

ബോളിങ്ങിലേക്കു വരുമ്പോൾ ആർ.അശ്വിൻ, യുസവേന്ദ്ര ചെഹൽ എന്നീ രണ്ട് ട്വന്റി20 സ്പെഷലിസ്റ്റ് സ്പിന്നർമാരുടെ സാന്നിധ്യം മധ്യനിരയിലെ റണ്ണൊഴുക്ക് തടയാൻ ടീമിനെ കുറച്ചൊന്നുമല്ല സഹായിച്ചത്. ഓപ്പണിങ് സ്പെല്ലിൽ ട്രന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ സഖ്യം നടത്തിയ പ്രകടനവും ശ്രദ്ധേയമാണ്. ബോൾട്ടിന്റെ എണ്ണം പറഞ്ഞ ഇൻ സ്വിങ്ങറുകൾ ബാറ്റർമാരെ വെള്ളം കുടിപ്പിച്ചപ്പോൾ മറുവശത്ത് കാച്ചിക്കുറുക്കിയ ബൗൺസറുകളുമായാണ് പ്രസിദ്ധ് ബാറ്റർമാരെ പരീക്ഷിച്ചത്. ഇരുവരുടെയും ഓപ്പണിങ്  സ്പെല്ലിൽ റൺസ് കണ്ടെത്താൻ എതിർ ടീം ബാറ്റർമാർ നന്നേ വിഷമിച്ചു.

ADVERTISEMENT

ജോസേട്ടന്റെ ഐപിഎൽ

കേരളത്തിലെ ക്രിക്കറ്റ് ആരാധകർ സ്നേഹപൂർവം ജോസേട്ടനെന്നു വിളിക്കുന്ന ഇംഗ്ലിഷ് താരം ജോസ് ബട്‌ലറുടെ പേരിൽ കൂടിയായിരിക്കും ഈ ഐപിഎൽ അറിയപ്പെടാൻ പോകുന്നത്. ഒരു സീസണിൽ 4 സെഞ്ചറി എന്ന സാക്ഷാൽ വിരാട് കോലിയുടെ റെക്കോർഡിന് ഒപ്പമെത്തിയ ബട്‌ലർക്ക്, അതു തിരുത്തിക്കുറിക്കാനുള്ള വേദികൂടിയാണ് ഗുജറാത്തിനെതിരായ ഫൈനൽ. 16 മത്സരത്തിൽ 58.86 റൺസ് ശരാശരിയിൽ 824 റൺസാണ് ഇതുവരെ ജോസേട്ടൻ അടിച്ചുകൂട്ടിയത്. ഫൈനലിൽ 150 റൺസ് കൂടി നേടിയാൽ ഒരു സീസണിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോർഡ് വിരാട് കോലിയിൽ(973) നിന്നു സ്വന്തം പേരിലേക്കു മാറ്റാനും ജോസേട്ടനു സാധിക്കും. 

ജോസ് ബട്‌ലർ, സഞ്ജു സാംസൺ.

നിലവിലെ ഫോം വച്ചുനോക്കിയാൽ അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇടംവലം നോക്കാതെയുള്ള അടിമാത്രമായിരുന്നില്ല ഈ സീസണിൽ ജോസേട്ടൻ നടത്തിയത്. ടീമിന്റെ ആവശ്യാനുസരണം തന്റെ ഇന്നിങ്സ് രൂപപ്പെടുത്തിയെടുക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു. പല മത്സരങ്ങളിലും ആദ്യ പകുതിയിൽ 100ൽ താഴെ സ്ട്രൈക്ക് റേറ്റുമായാണ് ബട്‍‌ലർ ബാറ്റുവീശിയത്. എന്നാൽ രണ്ടാം പകുതിയിൽ സ്ട്രൈക്ക് റേറ്റ് 200നു മുകളിലേക്ക് കുതിക്കും. അതുകൊണ്ടുതന്നെ ഒരു ഭാഗത്ത് വിക്കറ്റുകൾ വീണാലും മറുഭാഗത്ത് ബട്‌ലർ ഉള്ളതിനാൽ രാജസ്ഥാൻ ആരാധകർക്ക് എന്നും ആശ്വാസമാണ്. ആദ്യ പകുതിയിലെ ബട്‌ലറുടെ ‘മെല്ലെപ്പോക്ക്’ ടീമിനെ ബാധിക്കാതെ നോക്കുന്ന കടമ ഓപ്പണർ യശസ്വി ജയ്സ്വാളും ക്യാപ്റ്റൻ സഞ്ജു സാംസണും ഭംഗിയായി നിറവേറ്റി.

മേരാ സഞ്ജുസ്ഥാൻ

ADVERTISEMENT

‘മറ്റു ടീമുകളിൽ നിന്നു ഓഫർ വന്നിരുന്നു. തീരുമാനം എന്റേതായിരുന്നു. വലിയ ടീമിനൊപ്പം പോയി കപ്പ് അടിക്കുന്നതിനെക്കാൾ രാജസ്ഥാനെ പോലുള്ള ഒരു ടീമിന് കപ്പ് നേടിക്കൊടുക്കാൻ സാധിച്ചാൽ അതാണ് എനിക്കു സന്തോഷം.' ഒരു ടീം എന്നതിൽ ഉപരി രാജസ്ഥാ‍ൻ റോയൽസ് ഒരു വികാരമാണെന്നു  സഞ്ജുവിന്റെ ഈ വാക്കുകളിൽ നിന്നു വായിച്ചെടുക്കാം. ഫൈനലിലേക്ക് വരുമ്പോൾ ഒരു പണത്തൂക്കം പിന്തുണ കൂടുതൽ ലഭിക്കാൻ പോകുന്ന ടീം രാജസ്ഥാൻ ആയിരിക്കുമെന്ന് പറയുന്നതും സഞ്ജുവിന്റെ സാന്നിധ്യം മൂലമാണ്. മുൻപ് 2012ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ കിരീടം ചൂടിയപ്പോൾ ആ ടീമിന്റെ ഭാഗമായി സഞ്ജുവും ഉണ്ടായിരുന്നു. ആ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. എങ്കിലും ഒരു തവണ കിരീടം നേടിയിട്ടുണ്ടെന്ന പരിചയസമ്പത്തുമായാണ് ഈ ഫൈനൽ കളിക്കാൻ സഞ്ജു ഇറങ്ങുന്നത്.

സഞ്ജു സാംസൺ.

സീസണിൽ ഉടനീളം ക്യാപ്റ്റൻസിയുടെ പേരിൽ തട്ടും തലോടലും ഒരുപോലെ ഏറ്റുവാങ്ങേണ്ടിവന്ന താരമാണ് സഞ്ജു. മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കറായിരുന്നു സഞ്ജുവിന്റെ പ്രധാന വിമർശകൻ. എന്നാൽ മറുവശത്ത് മുൻ വെസ്റ്റിൻഡീസ് താരം ഇയാൻ ബിഷപ് ഉൾപ്പെടെയുള്ളവർ സഞ്ജുവിന് പിന്തുണയുമായി എത്തി. ബാറ്റിങ്ങിൽ സ്ഥിരത പുലർത്തുന്നില്ലെന്നതായിരുന്നു സഞ്ജുവിനെതിരായ പ്രധാന വിമർശനം. ടീമിലെ ബാറ്റിങ് ഓർഡർ അടിക്കടി മാറ്റുന്നത് ടീമിനെ ദോഷകരമായി ബാധിക്കുമെന്നു പലരും ചൂണ്ടിക്കാട്ടി. എന്നാൽ ആ തീരുമാനം പലഘട്ടത്തിലും വിജയത്തിൽ നിർണായകമായെന്ന് ഗ്രൂപ്പ് സ്റ്റേജിലെ മത്സരങ്ങൾ തെളിയിച്ചു.

ബോളിങ്ങിൽ വരുത്തിയ മാറ്റങ്ങൾക്കൊണ്ടും സഞ്ജു ശ്രദ്ധേയനായി. സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യുന്നില്ലെന്നായിരുന്നു സഞ്ജുവിനെതിരെ ഉയർന്ന മറ്റൊരു വിമർശനം. അതിനു സഞ്ജു നൽകിയ മറുപടി ഇപ്രകാരമാണ് ‘കുറേ റൺസ് സ്കോർ ചെയ്യാനല്ല ഞാൻ വന്നത്. ടീമിനു ഉപകാരപ്പെടുന്ന കുറച്ചു റൺസ്, അത് കൃത്യസമയത്ത് നേടണം. അത്രമാത്രം’. ബട്‌ലർ റൺസ് കണ്ടെത്താൻ വിഷമിച്ചിരുന്ന പല സന്ദർഭങ്ങളിലും സഞ്ജു നടത്തിയ സാംപിൾ വെടിക്കെട്ടുകളാണ് ടീമിന്റെ റൺ റേറ്റ് താഴെപ്പോകാതെ കാത്തത്.

പാണ്ഡ്യപ്പട

ഐപിഎലിൽ പുതിയ രണ്ട് ടീം വരുന്നെന്ന വാർത്ത കേട്ടപ്പോൾ ടീമുകളുടെ ക്യാപ്റ്റൻമാർ ആരൊക്കെയാണെന്നാണ് ആരാധകർ ആദ്യം അന്വേഷിച്ചത്. ലക്നൗവിന്റെ ക്യാപ്റ്റൻ കെ.എൽ.രാഹുൽ ആണെന്നറിഞ്ഞപ്പോൾ ആരാധകർ സന്തോഷിച്ചു. പക്ഷേ, ഗുജറാത്തിന്റെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ആണെന്നു കേട്ടപ്പോൾ എല്ലാവരുമൊന്നു ശങ്കിച്ചു. ഇതുവരെ ഒരു സംസ്ഥാന ടീമിന്റെ പോലും സ്ഥിരം ക്യാപ്റ്റനായി ഇരുന്നിട്ടില്ലാത്ത, ഗ്രൗണ്ടിന് അകത്തും പുറത്തും ‘ബാഡ് ബോയ്’ ഇമേജുള്ള, നിലവിൽ ദേശീയ ടീമിന്റെ പോലും ഭാഗമല്ലാത്ത ഹാർദികിനെ ക്യാപ്റ്റൻ ആക്കുന്നതിലെ യുക്തി പലർക്കും ദഹിച്ചില്ല. എന്നാൽ അതിനെല്ലാമുള്ള മറുപടി ഹാർദിക് നൽകിയത് ഗുജറാത്ത് ടീമിനെ ടേബിൾ ടോപ്പേഴ്സ് ആക്കിയാണ്.

വിക്കറ്റെടുത്ത ഹാർദിക് പാണ്ഡ്യയുടെ സന്തോഷം.

സീസണിന്റെ തുടക്കത്തിൽ സഹതാരങ്ങളോടു പൊട്ടിത്തെറിച്ചും തൊട്ടതിനും പിടിച്ചതിനും ചൂടായും പാണ്ഡ്യ വീണ്ടും പഴയ പാണ്ഡ്യ ആകുകയാണോ എന്നു തോന്നിപ്പിച്ചെങ്കിലും പിന്നീടങ്ങോട്ട് വളരെ പക്വതയോടെയാണ് ഹാർദിക് കളിച്ചത്. സ്വയം ബോളിങ് ഓപ്പൺ ചെയ്തും നാലാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങി ടീം ബാറ്റിങ്ങിന്റെ നട്ടെല്ലായും ഒരു കംപ്ലീറ്റ് ഓൾ റൗണ്ടറായി ഹാർദിക് മാറുന്നതിനു കൂടിയാണ് ഈ സീസൺ സാക്ഷിയായത്. ഈ പ്രകടനത്തിനു പിന്നാലെ ദേശീയ ടീമിലേക്കും ഹാർദിക് തിരിച്ചെത്തി.

ഒരുമയുണ്ടെങ്കിൽ

സീസണിൽ ഗുജറാത്ത് ജയിച്ച ആദ്യ 6 മത്സരങ്ങളിലും വെവ്വേറെ താരങ്ങളായിരുന്നു മാൻ ഓഫ് ദ് മാച്ച് അവാർഡ് സ്വന്തമാക്കിയത്. അതായത് ഒരാളല്ലെങ്കിൽ മറ്റൊരാൾ എന്നും ഗുജറാത്തിനു വേണ്ടി മാച്ച് വിന്നിങ് പ്രകടനം പുറത്തെടുത്തുകൊണ്ടിരുന്നു. ഈ ടീം വർക്ക് തന്നെയാണ് ഗുജറാത്തിനെ ഇവിടെവരെ എത്തിച്ചതും. എടുത്തുപറയാൻ ഒരു ട്വന്റി20 സൂപ്പർ താരം അവർക്കില്ല. റാഷിദ് ഖാനെയും മുഹമ്മദ് ഷാമിയെയും മാറ്റിനിർത്തിയാൽ ബോളിങ്ങിലും കാര്യമായ സൂപ്പർ താരങ്ങൾ അവർക്കില്ല (ലോക്കി ഫെർഗൂസൻ മികച്ച ബോളറാണെങ്കിലും സീസണിൽ ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവച്ചത്. അൽസാരി ജോസഫും താരതമ്യേന പുതുമുഖമാണ്). മിഡിൽ ഓർഡറിൽ അവർക്കായി അടിച്ചുതകർക്കുന്ന ഡേവിഡ് മില്ലർ ലേലത്തിൽ ആർക്കും വേണ്ടാതെ തഴയപ്പെട്ട താരമായിരുന്നു. ശുഭ്മൻ ഗില്ലിനെ ഒഴിച്ചുനിർത്തിയാൽ മറ്റൊരു വിശ്വസ്തനായ ബാറ്റർ അവർക്കുണ്ടോ എന്നും സംശയമാണ്. 

ഡേവിഡ് മില്ലർ, രാഹുൽ തെവാത്തിയ.

ഇങ്ങനെ ഏറെക്കുറെ ഒരു ‘തട്ടിക്കൂട്ടു’ ടീമുമായി വന്നിട്ടും ഒന്നാം സ്ഥാനക്കാരായി ഐപിഎൽ ഫൈനലിൽ എത്തിയ ഗുജറാത്തിനെ രാജസ്ഥാനെതിരായ ഫൈനലിലും ഇതേ ഭാഗ്യം തുണയ്ക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ ഗ്രൂപ്പ് സ്റ്റേജിലും ക്വാളിഫയറിലും പരസ്പരം ഏറ്റുമുട്ടിയപ്പോൾ വിജയം ഗുജറാത്തിന് ഒപ്പമായിരുന്നു എന്നതും ഗുജറാത്ത് ആരാധകരുടെ പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു.

മുൻതൂക്കം ആർക്ക്

ടീം ബാലൻസ് വച്ചു നോക്കുമ്പോൾ രാജസ്ഥാൻ കിരീടം നേടാൻ തന്നെയാണ് സാധ്യത. ബട്‌ലർ– ജയ്സ്വാൾ ഓപ്പണിങ് ജോഡിയും വൺ ഡൗണിൽ സഞ്ജു സാംസണും എത്തുമ്പോൾ രാജസ്ഥാന്റെ മുൻനിര സുരക്ഷിതമാണ്. നാലാമനായി വരുന്ന ദേവദത്ത് പടിക്കലും ഫിനിഷർ റോളിൽ കളിക്കുന്ന ഷിമ്രോൺ ഹെറ്റ്മെയറും ബാറ്റിങ്ങിന്റെ കരുത്ത് കൂട്ടുന്നു. റയാൻ പരാഗ് കൂടി ഫോമിലേക്ക് ഉയർന്നാൽ ബാറ്റിങ്ങിനെക്കുറിച്ച് രാജസ്ഥാന് ടെൻഷൻ വേണ്ട. രവിചന്ദ്രൻ അശ്വിനും ബാറ്റിങ്ങിൽ തിളങ്ങുന്നത് രാജസ്ഥാന് ബോണ‍സാണ്. ബോളിങ്ങിലേക്കു വരുമ്പോൾ ബോൾട്ട്, പ്രസിദ്ധ്, ചെഹൽ, അശ്വിൻ എന്നിവരുടെ കാര്യത്തിൽ രാജസ്ഥാന് പേടിയില്ല. അ‍ഞ്ചാം ബോളരുടെ കാര്യത്തിൽ ഉണ്ടായിരുന്ന ടെൻഷൻ വിൻഡീസ് താരം ഒബെ മകോയിയിലൂടെ മറികടക്കാനും അവർക്ക് സാധിച്ചു. എന്നാൽ ഇവരിൽ ഒരാൾ നിറം മങ്ങിയാൽ പകരം പന്തെറിയാൻ റിയാൻ പരാഗ് മാത്രമേ ഉള്ളൂ എന്ന പേടി രാജസ്ഥാനുണ്ട്.

ബാറ്റിങ്ങിലും ബട്‌ലറെ കേന്ദ്രീകരിച്ചാണ് രാജസ്ഥാൻ നീങ്ങുന്നത്. ബട്‌‌ലർ തുടക്കത്തിലേ വീണാൽ പകരം ഒരു മുഴുനീള ഇന്നിങ്സ് കളിക്കാൻ സഞ്ജുവിനു സാധിക്കുമോ എന്ന ചോദ്യവും ആരാധകർക്കു മനസ്സിലുണ്ട്. ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം ലഭിക്കുന്നതെല്ലാം നേട്ടമാണ്. ഓപ്പണിങ്ങിൽ ഗിൽ തിളങ്ങിയാൽ അവരുടെ പകുതി ജോലി എളുപ്പമായി. പിന്നാലെയെത്തുന്ന ഹാർദിക്കും മില്ലറും റാഷിദ് ഖാനും രാഹുൽ തെവാഡേവിഡ് മില്ലർ, രാഹുൽ തെവാത്തിയയുമെല്ലാം മോശമല്ലാത്ത പ്രകടനം നടത്തുമെന്ന് ടീം മാനേജ്മെന്റിന് വിശ്വാസമുണ്ട്. എങ്കിലും 200നു മുകളിൽ ഒരു ടോട്ടൽ പടുത്തുയർത്താനോ 200 മുകളിൽ വിജയലക്ഷ്യം വന്നാൽ അതു പിന്തുടർന്നു ജയിക്കാനോ സാധിക്കുമെന്ന ധൈര്യം അവർക്കില്ല. അവിടെയാണ് ഒരു ജോസ് ബട്‌ലറയോ കെ.എൽ.രാഹുലിനെയോ അവർ മിസ് ചെയ്യുന്നത്. 

ബോളിങ്ങിലേക്കു വന്നാൽ പവർപ്ലേയിൽ ഷാമി വീഴ്ത്തുന്ന വിക്കറ്റുകളും മധ്യനിരയിൽ റാഷിദ് ഖാൻ നടത്തുന്ന മാജിക്കുമാണ് ഗുജറാത്തിന്റെ ആയുധം. ഇവരെ രണ്ടുപേരെയും നോവിക്കാതെ വിട്ടാൽ രാജസ്ഥാന് പിന്നെ കാര്യമായ പ്രശ്നം ഉണ്ടാകാൻ ഇടയില്ല. പുതുമുഖം സായ് കിഷോറും യഷ് ദയാലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അൽസാരി ജോസഫിന്റെ സ്പെല്ലിലും ഗുജറാത്തിന് വിശ്വാസമുണ്ട്. ഹാർദിക്കും രാഹുൽ തെവാട്യയും കൂടി പന്തെറിയാൻ എത്തുന്നതോടെ ടീമിന്റെ ബോളിങ് സുസജ്ജം. ബട്‌ലറെ തുടക്കത്തിൽ തന്നെ പുറത്താക്കാൻ സാധിച്ചാൽ ഗുജറാത്തിന്റെ സാധ്യത വർധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മറുവശത്ത് വലിയ റൺസ് പിന്തുടർന്നു ജയിക്കേണ്ട സ്ഥിതി വന്നാൽ മില്ലറുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ഗുജറാത്തിന്റെ ഭാവി.

English Summary: Exciting IPL 2022 Final Awaits on Super Sunday; Who will have the last laugh? Sanju or Hardik?