അഹമ്മദാബാദ് റെഡി. ഇനിയും പുതുമോടി മാറാത്ത, ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സമുച്ചയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അരങ്ങും ആരവവും തയാർ. ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ കലാശപ്പോരിൽ ഇന്നു രാത്രി എട്ടിന് ആദ്യ പന്തെറിയുന്ന IPL, Rajasthan Royals, Gujarat Titans, Manorama News

അഹമ്മദാബാദ് റെഡി. ഇനിയും പുതുമോടി മാറാത്ത, ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സമുച്ചയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അരങ്ങും ആരവവും തയാർ. ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ കലാശപ്പോരിൽ ഇന്നു രാത്രി എട്ടിന് ആദ്യ പന്തെറിയുന്ന IPL, Rajasthan Royals, Gujarat Titans, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് റെഡി. ഇനിയും പുതുമോടി മാറാത്ത, ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സമുച്ചയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അരങ്ങും ആരവവും തയാർ. ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ കലാശപ്പോരിൽ ഇന്നു രാത്രി എട്ടിന് ആദ്യ പന്തെറിയുന്ന IPL, Rajasthan Royals, Gujarat Titans, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് റെഡി. ഇനിയും പുതുമോടി മാറാത്ത, ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സമുച്ചയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അരങ്ങും ആരവവും തയാർ. ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ കലാശപ്പോരിൽ ഇന്നു രാത്രി എട്ടിന് ആദ്യ പന്തെറിയുന്ന നിമിഷത്തിനായി ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുമ്പോൾ ആവേശത്തിന്റെ മുൻനിരയിൽ തന്നെയുണ്ട് മലയാളികൾ.

ആശിഷ് നെഹ്റ, കുമാർ സംഗക്കാര

ടീമിന്റെ പേരിൽ രാജസ്ഥാൻ എന്നാണെങ്കിലും ക്യാപ്റ്റൻ സഞ്ജു സാംസണിലൂടെ കേരളത്തിന്റെ സ്വന്തം ടീമായിക്കഴിഞ്ഞു രാജസ്ഥാൻ റോയൽസ്. മറുഭാഗത്ത് അഹമ്മദാബാദ് തന്നെ ആസ്ഥാനമായുള്ള ഗുജറാത്ത് ടൈറ്റൻസ്. ക്യാപ്റ്റൻ ഈ നാട്ടുകാരൻ തന്നെയായ ഹാർദിക് പാണ്ഡ്യ. രാത്രി എട്ടിനു തുടങ്ങുന്ന മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്‌സ്റ്റാറിലും തത്സമയം കാണാം. 

ADVERTISEMENT

2 മാസം മുൻപ് ഐപിഎൽ 15–ാം സീസൺ തുടങ്ങുമ്പോൾ ഈ രണ്ടു ടീമുകളാകും ഫൈനലിൽ ഏറ്റുമുട്ടുകയെന്നാരു കണ്ടു? 14 വർഷം മുൻപ് ഐപിഎലിലെ കന്നിക്കിരീടം സ്വന്തമാക്കിയ ശേഷം ഓർമയിൽ നിൽക്കുന്ന മുഹൂർത്തങ്ങൾ അധികമൊന്നുമില്ലാത്ത റോയൽസും ടൂർണമെന്റിൽ ഇക്കുറി അരങ്ങേറിയ ടൈറ്റൻസും പ്രവചനങ്ങൾ പലതും കാറ്റിൽപറത്തിയത് ഒറ്റയ്ക്കു കൂട്ടായും പുറത്തെടുത്ത മിന്നുന്ന പ്രകടനങ്ങളിലൂടെയാണ്. 

വ്യക്തിഗത മികവു കൊണ്ടും പക്വതയുള്ള തീരുമാനങ്ങൾ കൊണ്ടും ശ്രദ്ധേയരായ യുവനായകരുടെ ടീമുകൾ കൊമ്പുകോർക്കുമ്പോൾ തീപാറുന്ന പോരാട്ടം ഉറപ്പ്. 

ഗുജറാത്ത് ടൈറ്റൻസ്

ക്യാപ്റ്റൻ– ഹാർദിക് പാണ്ഡ്യ

ADVERTISEMENT

ഹെഡ് കോച്ച്– ആശിഷ് നെഹ്റ

ശക്തി

∙ മാച്ച് വിന്നർമാരുടെ സംഘം. ഡേവിഡ് മില്ലറും ഹാർദിക് പാണ്ഡ്യയും റാഷിദ് ഖാനും ശുഭ്മാൻ ഗില്ലും രാഹുൽ തെവാത്തിയയുമെല്ലാം ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ കെൽപുള്ളവർ. ഗില്ലും മില്ലറും 2 തവണ പ്ലെയർ ഓഫ് ദ് മാച്ച് ആയതൊഴിച്ചാൽ മറ്റു മത്സരങ്ങളിലെല്ലാം കളി ജയിപ്പിച്ചത് വ്യത്യസ്ത കളിക്കാർ. 

∙ ഡേവിഡ് മില്ലർ അപാര ഫോമിൽ. മുഹമ്മദ് ഷമിയും റാഷിദ് ഖാനും നയിക്കുന്ന ബോളിങ് നിരയും ശക്തം. അൽസാരി ജോസഫും യാഷ് ദയാലും സായ് കിഷോറും ഫോമിൽ.

ADVERTISEMENT

∙ 7 മത്സരങ്ങൾ പിന്തുടർന്നു ജയിച്ചു. ഹാർദിക്, റാഷിദ്, തെവാത്തിയ എന്നീ ഓൾ റൗണ്ടർമാർ ഏതു  സ്കോറും പിന്തുടർന്നു ജയിക്കാമെന്ന് തെളിയിച്ചവർ.

പോരായ്മ

ഹാർദിക്, റാഷിദ്

∙മൂന്നാം നമ്പറിൽ നല്ല ബാറ്ററില്ല. പലരെയും പരീക്ഷിച്ചു ഇപ്പോൾ ആ സ്ഥാനത്ത് മാത്യു വെയ്ഡ്.

∙പവർപ്ലേയിൽ വിക്കറ്റ് കാര്യമായി നഷ്ടപ്പെട്ടാൽ അത് സ്കോറിങ്ങിനെ ബാധിക്കും. തെവാത്തിയ അടക്കമുള്ളവർ അധികം മത്സരങ്ങളിൽ നേരത്തേ ഇറങ്ങേണ്ടി വന്നിട്ടില്ല.

∙ തുടക്കത്തിൽ തന്നെ കൂടുതൽ റൺസ് വഴങ്ങിയാൽ മുഹമ്മദ് ഷമിയും അൽസരി ജോസഫും യഷ് ദയാലുമെല്ലാം നന്നായി അടി വാങ്ങും. തിരിച്ചുവരവില്ല. 

ബാറ്റർമാർ

ഹാർദിക് – 453 റൺസ്. സ്ട്രൈക്ക് റേറ്റ്– 132.84 

മില്ലർ– 449 റൺസ്. സ്ട്രൈക്ക് റേറ്റ്– 141.19

ഗിൽ– 438 റൺസ്. സ്ട്രൈക്ക് റേറ്റ്– 136.02

ബോളർമാർ

ഷമി– 19 വിക്കറ്റ്. ഇക്കോണമി– 7.98

റാഷിദ്  – 18 വിക്കറ്റ്. ഇക്കോണമി– 6.73

ഫെർഗുസൻ– 12 വിക്കറ്റ്. ഇക്കോണമി– 9.07

രാജസ്ഥാൻ റോയൽസ്

ക്യാപ്റ്റൻ– സഞ്ജു സാംസൺ

ഹെഡ് കോച്ച്– കുമാർ സംഗക്കാര

കരുത്ത്

∙824 റൺസുമായി സ്വപ്നതുല്യമായ യാത്ര തുടരുന്ന ഇംഗ്ലിഷ് താരം ജോസ് ബട്‌ലർ.

∙ പെട്ടെന്നു സ്കോർ ചെയ്യാനുള്ള സഞ്ജുവിന്റെയും യശസ്വി ജയ്സ്വാളിന്റെയും മികവ്.  

ബട്‌ലർ, ചെഹൽ

∙ പവർ പ്ലേ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താനുള്ള ട്രെന്റ് ബോൾട്ടിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും മിടുക്ക്. 

യുസ്‌വേന്ദ്ര ചെഹലിന്റെ നേതൃത്വത്തിലുള്ള 5 സ്പെഷലിസ്റ്റ് ബോളർമാർ. 

പോരായ്മ

∙ബാറ്റിങ്ങിൽ ബട്‌ലറെ കൂടുതലായി ആശ്രയിക്കുന്നു.  മറ്റുള്ളവർ വലിയ ഇന്നിങ്സ് കളിക്കുന്നില്ല. 

∙ ബോളർമാരുടെ സ്ഥിരതക്കുറവ്.  ക്വാളിഫയറിൽ എല്ലാ ബോളർമാരും ഗുജറാത്ത് ടൈറ്റൻസ് ബാറ്റർമാരുടെ പ്രഹരമേറ്റു വാങ്ങി.

∙ 2 മത്സരങ്ങളിൽ പ്ലെയർ ഓഫ് ദ് മാച്ച് ആയ ചെഹലിന്റെ പെട്ടെന്നുള്ള ഫോം നഷ്ടം. പ്ലേ ഓഫിലെ രണ്ടു മത്സരങ്ങളിലും നന്നായി റൺ വഴങ്ങിയ ചെഹലിന് ഒരു വിക്കറ്റ് പോലും നേടാനുമായില്ല.

ബാറ്റർമാർ

ബട്‌ലർ– 824 റൺസ്. സ്ട്രൈക്ക് റേറ്റ്– 151.47

സഞ്ജു – 444 റൺസ്. സ്ട്രൈക്ക് റേറ്റ്– 147.51

ദേവ്ദത്ത് – 374 റൺസ്. സ്ട്രൈക്ക് റേറ്റ്– 126.35

ബോളർമാർ

ചെഹൽ – 26 വിക്കറ്റ്. ഇക്കോണമി– 7.92

പ്രസിദ്ധ് – 18 വിക്കറ്റ്. ഇക്കോണമി– 8.18

ബോൾട്ട്– 15 വിക്കറ്റ്. ഇക്കോണമി– 8.24

English Summary: IPL 2022: Rajasthan Royals VS Gujarat Titans