'ഇത് മുംബൈ ഇന്ത്യൻസാണ്. അടുത്ത സീസണിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി ഞങ്ങൾ കിരീടം വീണ്ടെടുക്കും. ആരാധകരോട് ഞങ്ങൾക്ക് പറയാനുള്ളത് അതാണ്. ഈ സീസണിലെ നിരാശ നമുക്ക് മറക്കാം. അടുത്ത തവണ കൂടുതൽ മികവുറ്റ പ്രകടനവുമായി തിരിച്ചുവരാം'..Mumbai Indians IPL News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ 2022 ഐപിഎല്ലിൽ നിരാശാജനകമായ പ്രകടനം നടത്തിയ മുംബൈ ഇന്ത്യൻസ് അടുത്ത സീസണിൽ ശക്തമായി തിരിച്ചുവരുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ. മുംബൈ ഇന്ത്യൻസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രോഹിത് മനസ്സ് തുറന്നത്. 'ഇത് മുംബൈ ഇന്ത്യൻസാണ്. അടുത്ത സീസണിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി ഞങ്ങൾ കിരീടം വീണ്ടെടുക്കും. ആരാധകരോട് ഞങ്ങൾക്ക് പറയാനുള്ളത് അതാണ്. ഈ സീസണിലെ നിരാശ നമുക്ക് മറക്കാം. അടുത്ത തവണ കൂടുതൽ മികവുറ്റ പ്രകടനവുമായി തിരിച്ചുവരാം. ഇത് മുംബൈ ഇന്ത്യൻസിന്റെ ഉറപ്പാണ് '-രോഹിത് പറഞ്ഞു.   

'ടീമിലെ യുവതാരങ്ങൾ നടത്തിയ മികച്ച പ്രകടനമാണ് ടൂർണമെന്റിലെ ഏറ്റവും വലിയ പോസിറ്റിവ്. പരിചയക്കുറവ് മറികടന്നുള്ള അവരുടെ പ്രകടനനിലവാരം ടീമിന് ആകെ പ്രചോദനം നൽകി. ഇത്തരം താരങ്ങൾ ഉള്ളത് അടുത്ത സീസണിലേക്ക് തയ്യാറാവാൻ കൂടുതൽ കരുത്ത് പകരും. ടീമിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഇത് മുംബൈ ടീമിന്റെ സംഘബലം ഉയർത്തുന്നു. ടീമിൽ ആദ്യമായി എത്തുന്ന കളിക്കാരെ ടീം അന്തരീക്ഷവുമായി സുഖകരമാക്കുക എന്നത് ഞങ്ങൾ എല്ലാ കാലവും പരിശീലിച്ചു പോരുന്ന കാര്യമാണ്'-രോഹിത് കൂട്ടിച്ചേർത്തു.  

ADVERTISEMENT

2022 ഐപിഎല്ലിൽ കിരീടപ്രതീക്ഷയുമായി എത്തിയ മുംബൈയ്ക്ക് 14 മത്സരങ്ങളിൽ 4 ജയം മാത്രമാണ് നേടാനായത്. ഇതോടെ പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലായി ഫിനിഷ് ചെയ്‌തു. ഐപിഎൽ ലേലത്തിൽ മുംബൈ എടുത്ത  പല തീരുമാനങ്ങളും വിമർശനവിധേയമായിരുന്നു.  

English Summary: Rohit Sharma says Mumbai Indians will bounce back and win IPL next year